Monday, July 16, 2007

ചാര്‍ളി അഥവാ അതിപ്രശസ്തന്‍

ചാര്‍ളിയെ പറ്റി രണ്ട് വാക്ക് ആദ്യമേ പറയണമല്ലോ. ‘ചാര്‍ളി പാവമായിരുന്നു’. രണ്ട് കുപ്പി കള്ളിന്റെ പുറത്ത് അറിയാതെ ഇങ്ങനെ പറഞ്ഞ് പോയ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നത് മിനിഞ്ഞാന്നാണ്. പക്ഷെ ചാര്‍ളി പ്രശസ്തനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പലവിധത്തില്‍ ചാര്‍ളി പ്രശസ്തനായിരുന്നു. നാടൊട്ടുക്കും നടത്തിയ അപഥ സഞ്ചാരങ്ങളിലൂടെ ഏഴ് തലമുറ കഴിഞ്ഞാലും മായാത്ത ടൈപ്പ് പ്രശസ്തി.‘ക്യാപിറ്റല്‍ ബംഗ്ലാദേശ്’ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ തലവന്‍ എന്ന നിലയില്‍ തൊഴിലാളികളോടുള്ള മാതൃകാ പെരുമാറ്റത്തിന്റെ പേരില്‍ എവിടെയെങ്കിലും രണ്ട് തൊഴിലാളികള്‍ അബദ്ധവശാല്‍ കണ്ട് മുട്ടിയാല്‍ ചര്‍ച്ച ചാര്‍ളിയേയും കുടുംബത്തേയും പറ്റി ആവുന്ന ടൈപ്പ് പ്രശസ്തി. സൂസി-ഷേര്‍ളി തുടങ്ങിയ പേരുകളില്‍ തന്റെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങളെ കേന്ദ്രബിന്ദുക്കളാക്കിയുള്ള ‘സ്ത്രീപക്ഷ‘ രചനകളാല്‍ പെണ്മക്കളുള്ള ഒരു മാതിരിപ്പെട്ട തന്തമാര്‍ക്കൊക്കെ പുത്രതുല്ല്യന്‍. അതായത് ചാര്‍ലിയെ പറ്റിയുള്ള വാചകം ഇവര്‍ എങ്ങനെ തുടങ്ങിയാലും --മോന്‍, --മോനേ എന്ന രീതിയില്‍ അവസാനിക്കുന്ന തരത്തിലുള്ള പ്രശസ്തി. ഇത്തരത്തില്‍ മലയാള സംസാരഭാഷാ വ്യാകരണത്തെ പൊളിച്ചെഴുതിയ വൈയാകരണന്‍ എന്ന നിലയില്‍ അതിപ്രശസ്തി.

പ്രശസ്തര്‍ കൂടുതല്‍ പ്രശസ്തരാവുകയും അപ്രശസ്തര്‍ കൂടുതല്‍ അപ്രശസ്തരാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പ്രശസ്തരും അപ്രശസ്തരും തമ്മിലുള്ള വിടവ് എം സീല്‍ വെച്ച് ഒട്ടിക്കാവുന്നതിലും അധികം ഒരു നാള്‍ വര്‍ധിച്ചാല്‍ പിന്നെ തന്നെ പോലുള്ള പ്രശസ്തര്‍ എങ്ങനെ പ്രശസ്തി നിലനിര്‍ത്തും എന്ന് ചിന്തിച്ച് കളിയ്ക്കുന്നത് പ്രധാന തൊഴിലാക്കിയിരുന്ന ചാര്‍ളിയ്ക്ക് ഇതിന്റെ വിരസത മാറ്റാന്‍ ഒരു ചെറുകിട പത്രത്തില്‍ കേട്ടെഴുത്ത് എന്ന ജോലിയുമുണ്ടായിരുന്നു. സത്യത്തില്‍ ഇത്രയ്ക്ക് പ്രശസ്തനായ ചാര്‍ളിയ്ക്ക് അതിന്റെ ആവശ്യമുണ്ടായിട്ടല്ല. വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആരെങ്കിലും പിടിച്ച് ഇന്ത്യന്‍ പ്രസിഡണ്ടാക്കിക്കളയുമോ എന്ന് പേടിച്ചിട്ടും ഒരു ദിവസം വെറുതെ ഇരിക്കുന്ന സമയത്ത് എന്നാല്‍ പിന്നെ മലയാള ഭാഷയേയും നാട്ടുകാരേയും അങ്ങ് ഉദ്ധരിച്ച് കളയാം എന്നൊരു തോന്നലുണ്ടാവുകയും ചെയ്തത് കാരണമാണ് ജോലിക്ക് ശ്രമിച്ചത്. നാട്ടുകാരെ പറ്റി തനിക്ക് പൊതുവെ ‘പോ പുല്ലേ’ എന്ന് പറയുന്ന പ്രത്യേകതരം കാഴ്ച്ചപ്പാടാണ് എന്ന് ചാര്‍ളി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

ഇന്‍ഫാക്ട് പത്രത്തിലേക്കുള്ള ഇന്റര്‍വ്യൂ സമയത്ത് പത്രാധിപര്‍ ഇവിടെ ജോലി ചെയ്യുന്നവരില്‍ പലരും താങ്കളുടെ നാട്ടുകാരാണ് എന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ എന്ന് കേട്ട മാത്രയില്‍ ചാര്‍ളി ശീലത്തിന്റെ പുറത്ത് തന്റെ കാഴ്ച്ചപ്പാടിന്റെ പേര് പറയുകയും ഒരു നിമിഷം താന്‍ ഇന്ത്യന്‍ പ്രസിഡണ്ട് തന്നെ ആവേണ്ടി വരുമോ എന്ന് പേടിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ (ചാര്‍ളിയുടെ എന്നാണ് ഉദ്ദേശിക്കുന്നത്, പത്രത്തിന്റെ അല്ല) പത്രാധിപര്‍ക്ക് ചെവി അല്‍പ്പം പതുക്കെ ആയതിനാല്‍ ചാര്‍ളിയ്ക്ക് ആ ദുര്യോഗം വന്ന് ഭവിച്ചില്ല. അങ്ങനെ കേട്ടെഴുത്ത് എന്ന് ഭാരിച്ച ഉത്തരവാദിത്തമുള്ള ജോലി ചാര്‍ളി വളരെ ശ്രദ്ധയോടെയും ഭംഗിയോടെയും ചെയ്ത് വന്നു. കേട്ടെഴുത്ത് ചെയ്യുമ്പോള്‍ താന്‍ കേള്‍ക്കുന്നത് കൂടാതെ കയ്യില്‍ നിന്നും അല്‍പ്പം ഇട്ട് എഴുതിയിരുന്നതിനാല്‍ പത്രപാരമ്പര്യം പിന്തുടര്‍ന്നതിന്റെ പേരില്‍ ചാര്‍ളി ജോലിസ്ഥലത്തും പ്രശസ്തനായി. ഒരുവേള ചാര്‍ളി ഈ പത്രത്തിന്റെ പത്രാധിപര്‍ തന്നെ ആയിമാറുമോ എന്ന് ജനം ഭയന്നു. വേളാങ്കണ്ണി മാതാവിനും ഗുരുവായൂരപ്പനും നേര്‍ച്ചകള്‍ കുന്ന് കൂടി. ഇരുവരും സ്വിസ്സ് ബാങ്കില്‍ അക്കൌണ്ടും കിസാന്‍ വികാസ് പത്രയില്‍ അംഗത്വവും നേടി.

അങ്ങനെ എല്ലാം മംഗളമായി (ഈ പ്രയോഗം ചാര്‍ളിയുടെ പത്രമോഫീസില്‍ നിരോധിയ്ക്കപെട്ടതാണത്രേ)നടന്ന് വരുന്നതിനിടയിലാണ് ചാര്‍ളിയുടെ കഷ്ടകാലം ആരംഭിയ്ക്കുന്നത്. മലയാള ഭാഷയെ ഉദ്ധരിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരൊക്കെ എത്തിച്ചേരുന്ന ആ സ്ഥലത്ത് തന്നെ ചാര്‍ളിയും ഒടുവില്‍ എത്തിച്ചേര്‍ന്നു. മലയാളം ബ്ലോഗുകള്‍. പത്രമോഫീസിലെ കേട്ടെഴുത്തിനിടയില്‍ വീണ് കിട്ടുന്ന ഒഴിവ് വേളകള്‍ ആനന്ദകരമാക്കാനാണ് ചാര്‍ളി ആദ്യമൊക്കെ ബ്ലോഗുകള്‍ തുറന്നിരുന്നത്. പിന്നീടാണ് ഈ മേഖലയില്‍ താന്‍ പ്രശസ്തനായിട്ടിലല്ല്ലോ എന്ന ചിന്ത ചാര്‍ളിയെ അലട്ടാന്‍ ആരംഭിയ്ക്കുന്നത്. ഒരു പതനത്തിന്റെ തുടക്കമായിരുന്നു അത്.

26 comments:

ദില്‍ബാസുരന്‍ said...

ചാര്‍ളി പത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ലേറ്റസ്റ്റ് ട്രെന്റ് പരകാരം ഒരു പോസ്റ്റ്. ഇതിലെ കേന്ദ്രകഥാപാത്രമായ ചാര്‍ളി ഗോമസിന്റെ പ്രതികരണം കണ്ടതിന് ശേഷം അടുത്ത എപ്പിസോഡിന്റെ കഥ തീരുമാനിക്കുന്നതാണ്. ;-)

ഇത്തിരിവെട്ടം said...

വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആരെങ്കിലും പിടിച്ച് ഇന്ത്യന്‍ പ്രസിഡണ്ടാക്കിക്കളയുമോ എന്ന് പേടിച്ചിട്ടും ...

ഡാ ദില്‍ബാ... ഒരു തുടരല്‍ ആണോ ഉദ്ദേശിച്ചത്...

ഏതായാലും തേങ്ങ എന്റെ വകയാവട്ടേ... യേത്.

::സിയ↔Ziya said...

ദില്‍ബാ,
അലക്ക് അണലിപ്പൊത്തില്‍ തന്നെ ആവട്ടേന്നു വെച്ച് അല്ലേ? ചുമ്മാ ഇരിക്കുവല്ലേ...നല്ലോണമങ്ങ്‌ട് കയ്യിട്ടലക്ക്...
കടി കിട്ടണത് കാണാന്‍ ധൃതി ആയി...
ചാര്‍ളീടെ സ്ഥാപനത്തില്‍ വെലക്കാണേലും ചുമ്മാ ഒരു മംഗളം ഞാനുമാശംസിക്കുന്നു. :)

കൃഷ്‌ | krish said...

ഇത് ചാര്‍ളിയുടെ ചെറളിത്തരങ്ങള്‍ അല്ലേ എന്ന് ചോദിക്കാനിരിക്കയായിരുന്നു. അപ്പോഴാ ലേബല്‍ കണ്ടത്. ‘ചാര്‍ളിത്തരങ്ങള്‍’..
ഗൊള്ളാം അസുരാ..
ഇനി ഉടന്‍ ചാര്‍ളിയുടെ വക ‘അസുരത്തരങ്ങള്‍’ പ്രതീക്ഷിക്കാം ല്ലേ..

ഇടിവാള്‍ said...

ഇനി ആ ബ്ലോഗു മീറ്റ് മെഗാ സിനിമയുടെ തിരക്കഥ തന്നെ മാറിപ്പോകാന്‍ സാധ്യത കാണുന്നല്ലോ ദില്‍ബാ.. ;)

ബീരാന്‍ കുട്ടി said...

എല്ലാ ഡിഷും ചാര്‍ളിക്ക്‌ നേരെ തിരിച്ച്‌ വെച്ചിരിക്കുകയാണ്‌ ഭൂലോകം.

നാല്‌ ഭാഗത്തുന്നും അലക്കുന്നത്‌ സഹിക്കവയ്യതെ ചാര്‍ളിയെങ്ങാനും ഇന്ത്യന്‍ പ്രസിഡന്റാവുമോ എന്നാണെന്റെ പേടി, ആ കസേര ഇപ്പോ കാലിയ.

ബെര്‍ളിയുടെ ദുഫൈ യാത്രയുടെ രണ്ടാം ഭാഗം ഉടനെ.

ശ്രീ said...

:)

അപ്പു said...

:-)

ഉണ്ണിക്കുട്ടന്‍ said...

അടി ഇരന്നു വാങ്ങാനാ പ്ലാന്‍ അല്ലേ..? ആള്‍ ദി ബെസ്റ്റ്!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വാളേട്ടന്‍ ഈര്‍ക്കിലിനാ തല്ലീത് നീ കട്ടപ്പാരയ്ക്കാണല്ലോ ചാര്‍ലിച്ചായനെ കുത്തീത് മോനേ ദിനേശ്...

[ആ മോനേ വിളീടെ മുന്നില്‍ ഒന്നും ചേര്‍ത്തിട്ടില്ലാട്ടാ :)]

സാല്‍ജോҐsaljo said...

വാളിന്റെ വക കഴിഞ്ഞു,... ദില്‍ബന്റെ വക ഇതാ.. അടുത്തത് എന്റെ വക ഉടനെ! മേന്‍‌നെ... എന്തിയേ???? പുള്ളി കഥ കലങ്ങിത്തെളിയുമ്പം നായകനാവൂന്ന് പറഞ്ഞ് ഇപ്പഴും റിഫ്രഷടിച്ചിരിപ്പാ!!!!! ഒരു കഥ വേണ്ടേ??!ഇതു കൊള്ളാമെടോ..! അടുത്ത അധ്യായം പോരെട്ടെ.. ഇത്രയും സഭ്യത പാടില്ല ദില്‍ബാ!!! പാടില്ലാ... ഈശ്വരാ‍ാ‍ാ.

Anonymous said...

കൊല്ലും ഞാന്‍ !!!

Anonymous said...

കഥ കലക്കി കടഞ്ഞ് ഞാന്‍ ശരിയാക്കും.... വിമാനമൊന്ന് പൊങ്ങിക്കോട്ടെ.. പിന്നെ അത് അത് താഴ്ത്തണോ അതോ നേരേ ബഹിരാകാശത്തേക്ക വിടണോ എന്നു ഞാന് തീരുമാനിക്കും.

മഴത്തുള്ളി said...

:)

പടിപ്പുര said...

ഇതിപ്പോ കഥകളും ഉപകഥകളുമൊക്കെയായി ‘സംഭവം‘(ശരത് സ്റ്റൈല്‍) ഗംഭീരമാവുന്നുണ്ട്. ‘സംഗതികള്‍’(പിന്നെം ശരത്) അറിയാന്‍ എല്ലായിടത്തും ഓടിപ്പിടഞ്ഞ് എത്താന്‍ പറ്റുന്നില്ല :)

ബീരാന്‍ കുട്ടി said...

പൈലെറ്റ്‌ ഏറനാടനാണെങ്കില്‍ അത്‌ ബഹിരാകാശവും കടന്ന് പോയ്കോള്ളും.

Dinkan-ഡിങ്കന്‍ said...

ഹായ് നല്ല മുതുക് കണ്ടിട്ട് കൊത്യായ്ട്ട് വയ്യ. ഒരിടി ചാര്‍ളിയ്ക്കിട്ട് ഞാനും..ഡിഷ്യും

അഗ്രജന്‍ said...
This comment has been removed by the author.
അഗ്രജന്‍ said...

പെണ്മക്കളുള്ള ഒരു മാതിരിപ്പെട്ട തന്തമാര്‍ക്കൊക്കെ പുത്രതുല്ല്യന്‍... :)

കൊള്ളാം ദില്‍ബാ... നഞ്ചെന്തിനാ നാനാഴി... വല്ലപ്പഴേ പോസ്റ്റുള്ളൂവെങ്കിലും... :)

ആ അവസാനത്തെ വരിയാണല്ലേ കഥാതന്തു ;)

സാല്‍ജോҐsaljo said...

അളിയാ ബെര്‍ളിക്കുമുമ്പേ പോസ്റ്റിടണം. ഇല്ലെങ്കില്‍ എന്നെ അയാള്‍ ഔട്ടാക്കും....

സുനീഷ് തോമസ് / SUNISH THOMAS said...

നാലുപാടുനിന്നും ചാര്‍ളിക്കു നേരെ ആക്രമണം തുടങ്ങിയ സാഹചര്യത്തില്‍, അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന സിനിമയില്‍
എനിക്കൊപ്പം നാട്ടുകാരുടെയോ ഇടിയോ അടിയോ വെടിയോ കിട്ടി ചാകാന്‍ യോഗമുള്ള കുറേപ്പേരെക്കൂടി കണ്ടുകിട്ടിയതില്‍ സന്തോഷമുണ്ട്. വാ ദില്‍ബാ, ബീരാന്‍കുട്ടീ, ഇടിവാളേ നമുക്കൊരുമിച്ചു രക്തസാക്ഷികളാവാം...!!!

കുട്ടന്മേനൊന്‍ | KM said...

പിന്നീടാണ് ഈ മേഖലയില്‍ താന്‍ പ്രശസ്തനായിട്ടിലല്ല്ലോ എന്ന ചിന്ത ചാര്‍ളിയെ അലട്ടാന്‍ ആരംഭിയ്ക്കുന്നത്.
ഹ ഹ ഹ..

കുഴൂര്‍ വില്‍‌സണ്‍ said...

അല്‍പ്പത്തരം, ചെറ്റത്തരം എന്നെല്ലാം കേട്ടിട്ടുണ്ടു. ഇതിപ്പോ ദില്‍ബാ നീ വി.കെ.എന്നിനു പഠിക്കുവാ ?

കുറുമാന്‍ said...

എല്ലാരും ചൊല്ലണ്, ചാര്‍ളീനെ ചൊല്ലണ്.....കല്ലാണ് നെഞ്ചിലന്ന്......പോസ്റ്റിന്‍ കല്ലാണ് നെഞ്ചിലെന്ന്.......ദില്‍ബാ, ഹെല്‍മറ്റ് വച്ച് തയ്യാറായിക്കോ, പോസ്റ്റുമഴക്കുള്ള ലക്ഷണം കാണൂന്നുണ്ട്......ആലിപ്പഴം പെയ്യാന്‍ സാധ്യതയുണ്ട്........

G.manu said...

വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആരെങ്കിലും പിടിച്ച് ഇന്ത്യന്‍ പ്രസിഡണ്ടാക്കിക്കളയുമോ എന്ന് പേടിച്ചിട്ടും ഒരു ദിവസം വെറുതെ ഇരിക്കുന്ന സമയത്ത് എന്നാല്‍ പിന്നെ മലയാള ഭാഷയേയും നാട്ടുകാരേയും അങ്ങ് ഉദ്ധരിച്ച് കളയാം എന്നൊരു തോന്നലുണ്ടാവുകയും ചെയ്തത്

haaha..... thante faninte chiraku chalukkanamaayirunno......
kidilan.....

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.ബാക്കി വായിക്കട്ടെ.