കോളേജില്‍ പഠിക്കുന്ന സമയത്തും ഞാന്‍ ഇപ്പോഴത്തേത് പോലെ ഡീസന്റ് ആയിരുന്നു. ആ കാലത്ത് വായില്‍ നോട്ടം, ക്ലാസ് കട്ട് ചെയ്ത് സിനിമ കാണല്‍, അടിപിടി, ആസ് യൂഷ്വല്‍ അലമ്പുകള്‍ എന്നിവയിലൊന്നിലും എനിക്ക് കമ്പമുണ്ടാവാതിരിക്കാന്‍ രണ്ടാണ് കാരണം. ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാരണം സ്കൂളില്‍ നിന്ന് കോളേജിലേക്ക് ‘ഏരിയാ ഓഫ് ആക്റ്റിവിറ്റി’ മാറ്റി സ്ഥാപിക്കപ്പെട്ട സകല അലവലാതികളും ഇത് തന്നെ ചെയ്തിരുന്നതിനാല്‍ നമ്മള്‍ ആയിരത്തില്‍ ഒരുവന്‍ എന്ന നിലയില്‍ ഒതുങ്ങിപ്പോകും. രണ്ടാമത്തെ കാരണം ഈ വക ഒരു വിധം കലാപരിപാടികളൊക്കെ വളരെ സ്ട്രിക്റ്റായ അണ്‍ എയിഡഡ് സ്കൂളില്‍ തന്നെ കഴിഞ്ഞിരുന്നതിനാല്‍ എന്തിനും സ്വാതന്ത്ര്യമുള്ള കോളേജില്‍ ഇവ തുടരുന്നതിന് പഴയ ഒരു ത്രില്‍ ഉണ്ടായിരുന്നില്ല.
അതിനാല്‍ എന്റെ ക്ലാസില്‍ നിന്ന് പത്താം തരം പാസായി ഇതേ കോളേജില്‍ തന്നെ ചേരാന്‍ ഭാഗ്യം സിദ്ധിച്ച പലരേയും എനിക്ക് ഞെട്ടിക്കേണ്ടി വന്നു. കടുത്ത അച്ചടക്കമുണ്ടെന്ന് പറയപ്പെടുന്ന സ്കൂളിലെ എന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ പേരുകളുടെ ആദ്യാക്ഷരം കൊണ്ട് രൂപപ്പെടുത്തിയ ‘യോഗരാജഗുഗ്ഗുലു’, ‘ഗ്രോഗീ ബോയ്സ്’, ‘ഡ്രാക്കുള’ തുടങ്ങിയ കോളേജ് സംഘങ്ങളില്‍ എനിക്ക് അംഗത്വം തരാന്‍ കാത്തിരുന്ന പ്രിയ സുഹൃത്തുക്കളെ ഞെട്ടിച്ച് കൊണ്ട് ഞാന്‍ ഒരു സുപ്രഭാതത്തില്‍ ബുദ്ധിജീവിയായി രൂപപ്പെട്ടു. കോളേജിലെ ആദ്യ ദിവസം ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് എത്തിയ എന്നെ റാഗ് ചെയ്യാന്‍ വന്ന സീനിയര്‍ ചേട്ടനെ ഇതൊന്നും മുമ്പ് കണ്ട് പരിചയമില്ലാത്ത തനി നാട്ടിന്‍പുറത്ത്കാരനായ ഞാന്‍ സ്ഥലജലവിഭ്രാന്തി മൂലം ചവിട്ടിക്കൂട്ടുകയുണ്ടായി. തന്മൂലം രണ്ട് മൂന്ന് ദിവസം അണ്ടര്‍ഗ്രൌണ്ടില്‍ പോയ ഞാന്‍ പിന്നീട് വന്നത് കസവ് മുണ്ട്, ജൂബ്ബ, ചന്ദനക്കുറി, തോളില്‍ തുണി സഞ്ചി എന്നീ രൂപത്തിലായിരുന്നു.
പഠനത്തില്‍ മാത്രം ശ്രദ്ധ, ആര്‍ക്കും മനസ്സിലാവാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതിലൂടെ ഉയര്‍ന്ന ചിന്ത, പെണ്‍കുട്ടികളോട് തീരെ അടുപ്പം ഭാവിക്കാത്തതിനാല്‍ ദിവ്യത്വം എന്നിങ്ങനെ ഒന്ന് രണ്ട് നമ്പറുകളിലൂടെ നല്ല പേര് കൂട്ടുകാര്‍ക്കിടയിലും പ്രത്യേകിച്ച് അദ്ധ്യാപകര്‍ക്കിടയിലും ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചു. അങ്ങനെ മോസ്റ്റ് പോപ്പുലര്‍ ബുദ്ധിജീവി എന്ന നിലയില്‍ ഒരു കൊല്ലക്കാലം വിലസിയ ഞാന്‍ മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന നിലയില്‍ വീണ്ടും ടീ ഷര്‍ട്ട് ആന്റ് ജീന്‍സില്‍ കയറിക്കൂടാന്‍ കാരണം ചൊക്ലിയും പി ടി ബിയുമായിരുന്നു.
ചൊക്ലി എന്നത് എന്റെ ക്ലാസിലെ തന്നെ ഒരു പയ്യനായിരുന്നു. കേട്ടാല്‍ കിങ്ങിലെ മമ്മൂട്ടി പോലും ഞെട്ടുന്ന ഡയലോഗുകള്‍ വിട്ടിരുന്ന ഇവന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനുമായിരുന്നു. വായില്‍ കൊള്ളാത്ത ഡയലോഗുകളിലൂടെ ശരീരത്തിന് താങ്ങാന്‍ പറ്റാത്ത അടികള്‍ വാങ്ങുക എന്നത് ഹോബിയായി കൊണ്ട് നടന്നിരുന്ന ഇവന്‍ കോളേജ് തുറന്ന് ആദ്യത്തെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിന്റെ അന്ന് വാങ്ങിയ അടിയുടെ കൂടെ വാങ്ങിച്ച് വെച്ചതാണ് ‘ചൊക്ലി’ എന്ന പേരും. ഞാനും ടിയാനും ഒരേ ബസിലായിരുന്നു യാത്ര, കോളേജിലെ ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ അടുത്തടുത്തായിട്ടായിരുന്നു ഇരിപ്പ്. (ചൊക്ലിയെ കൂടാതെ കാള ബിനോയ്, നായാസ് എന്നിവരും ഈ ബെഞ്ചില്‍ എന്റെ കൂടെ ഉണ്ടായിരുന്നു ).
പി ടി ബി എന്നത് ഞങ്ങളുടെ കോളേജിലെ കുട്ടികളുടെ ഹരമായ ബസ്സായിരുന്നു. നാവിനടിയിലെ ‘ഹാന്‍സ്’ നല്‍കുന്ന തരിപ്പിന്റെ ബലത്തില്‍ അറ്റ് എനി ഗിവണ്‍ പോയിന്റ് ഓഫ് ടൈമില്‍ മൂന്ന് ചക്രം മാത്രം നിലത്ത് തട്ടുന്ന രീതിയില്‍ ഡ്രൈവര്‍ അബൂബക്കര്‍ നാല് ചക്രം മാത്രമുള്ള ഈ കുട്ടിബസ്സിനെ എന്‍ എച്-17 ലൂടെ പെടപ്പിച്ചിരുന്നു. ഈ ബസിന്റെ ‘ഫ’ ബോക്സ് നിറയെ ലേറ്റസ്റ്റ് തമിഴ്, ഹിന്ദി പാട്ടുകളുടെ വന്‍ ശേഖരമായിരുന്നു. ഇതിലെ ഡ്രൈവന്‍, കിളി മുതലായ സകല വന്യ ജീവികളും ഞങ്ങള്‍ പിള്ളേരുടെ കൂട്ടുകാരായിരുന്നു. ഞങ്ങള്‍ ഈ ബസ്സില്‍ നടത്തിയ ആര്‍മ്മാദത്തിന് കൈയ്യും കണക്കുമില്ല. ഇങ്ങനെ ഞങ്ങള്‍ തകര്‍ത്താടിയിരുന്ന സമയത്താണ് ഇടിവെട്ടിയ പോലെ അത് സംഭവിച്ചത്.
ഇന്‍ഡിസിപ്ലിന്‍ എന്ന കാരണത്താല്‍ ഈ ബസ്സിലെ കിളി, കണ്ടക്ടര്‍ മുതലായവരെ ബസ് മുതലാളി പിരിച്ച് വിടുകയും ഡ്രൈവര്‍ അബുവിനെ ബ്രെയിന്‍ വാഷ് ചെയ്ത് പിള്ളേരെ കണ്ടാല്‍ വണ്ടി നിര്‍ത്തരുത് എന്ന് ഫീഡ് ചെയ്യുകയും ചെയ്തു. ഈ ബസ്സിന് ഞങ്ങള്‍ പിള്ളേര് നേടിക്കൊടുത്ത പബ്ലിസിറ്റിയാണ് പൊതുവെ അന്തര്‍മുഖനും ബോറനും പോരാത്തതിന് ഒരു പൊടി മലയാളം സാഹിത്യകാരനുമായ ഇയാളെ ഇങ്ങനെ ചെയ്യിച്ചത് എന്നായിരുന്നു ക്യാമ്പസിലെ സംസാരം. ഈ മാറ്റങ്ങള്‍ സംഭവിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അതുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഞാനും ചൊക്ലിയുമൊക്കെ പി ടി ബി കാത്ത് നില്‍ക്കുന്നു. രണ്ട് ദിവസമായി നിര്‍ത്താതെ പോയ പി ടി ബി അന്ന് ഞങ്ങള്‍ വഴിയരികിലെ ഉരുളന്‍ കല്ലുകള്‍ കയ്യിലെടുത്ത് കാലപ്പഴക്കം പരിശോധിക്കുന്നത് കണ്ടിട്ടാവണം, നിര്‍ത്തി. ഓടിക്കൂടിയ പയ്യന്മാര്‍ക്കിടയിലൂടെ അവസാനം ഞാനും ഓടിത്തുടങ്ങിയ ബസില്‍ തോള്‍സഞ്ചിയും മുണ്ടുമൊക്കെയായി വലിഞ്ഞ് കയറി.
അപ്പോഴാണ് അവസാനമായി വലിഞ്ഞ് കയറാന്‍ അത് വരെ ബസ്സിനെ മൈന്റ് ചെയ്യാതെ പോളിടെക്നിക്കില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ റോഡ് ക്രോസ് ചെയ്യുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കുകയായിരുന്ന ചൊക്ലിയ്ക്ക് മോഹം തോന്നിയത്. കയറാന്‍ ശ്രമിച്ച ചൊക്ലിയെ പുതിയ കിളി ചവിട്ടി എന്നാണ് അടുത്ത നിമിഷം കേട്ട ചൊക്ലിയുടെ സംസ്കൃതവാചകത്തില്‍ അടങ്ങിയ ചുരുക്കം ചില മലയാളപദങ്ങളില്‍ നിന്ന് എനിയ്ക്ക് മനസ്സിലായത്. എന്റെ നാട്ടിലേയ്ക്ക് പോകുന്ന ബസ്സിലാണ് ഇവന്‍ അലമ്പുണ്ടാക്കിയത് എന്ന ഒറ്റക്കാരണത്താല്‍ അവന്‍ ആ സന്ദര്‍ഭത്തില്‍ പ്രതീക്ഷിച്ച മോറല്‍ ആന്റ് ഫിസിക്കല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ എനിയ്ക്ക് സാധിച്ചില്ല. ഞാന്‍ പതിവില്ലാത്ത വിധത്തില്‍ തിരക്കി ബസ്സിന്റെ മുന്നില്‍ പോയി ദീപ്തിയോട് കുശലം ചോദിച്ചു. എന്റെ ബുജി പരിവേഷത്തിന്റെ പതനം അവിടെ തുടങ്ങി എന്നത് അവളുടെ പുഞ്ചിരി കണ്ടപ്പോള്‍ ആ നിമിഷത്തില്‍ എനിക്ക് മനസ്സിലായില്ല.
പിള്ളേരുടെ ആര്‍മ്മാദം കാലങ്ങളായി സഹിച്ച് വരുകയായിരുന്ന സ്ഥിരം യാത്രക്കാരുടെ മൌനം മുതലെടുത്ത് ചൊക്ലിയെ കിളി ‘കൊത്തി‘ എന്ന് പിറ്റേന്നാണ് അറിഞ്ഞത്. രാവിലെ ഞാന്‍ കോളേജിലെത്തിയപ്പോള്‍ ചൊക്ലിയുള്‍പ്പെടുന്ന ഗ്യാങ്ങിന്റെ ചര്‍ച്ച മണ്ണെണ്ണ വാങ്ങണോ പെട്രോള്‍ വാങ്ങണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. കൂടുതല്‍ പുക മണ്ണെണ്ണയ്ക്കാണെന്നും അതിനാല്‍ ബസ് കത്തിച്ച ഖ്യാതി അങ്ങ് യൂണിവേഴ്സിറ്റി വരെ പുകസന്ദേശമായി എത്തുമെന്നും അടുത്ത സി-സോണ്‍ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ അതിന്റേതായ നിലയും വിലയും നമ്മുടെ കോളേജിലെ പിള്ളേര്‍ക്ക് ലഭിയ്ക്കുമെന്നും നായാസ് വാദിച്ച് സ്ഥാപിക്കുന്നു. കത്തിക്കലൊന്നും വേണ്ട എന്നും കിളിയെ പിടിച്ച് പപ്പും പൂടയും പറിക്കാമെന്നും ഞാനും ബിനോയിയും വാദിച്ചു കാരണം കത്തിക്കലൊക്കെ കേസാകുമെന്നും ഗ്യാങ്ങിലെ എല്ലാവരും കുടുങ്ങുമെന്നുമുള്ള കാര്യം ചൊക്ലിയും നായാസുമൊഴികെ വേറെ ഏത് പൊട്ടനും മനസ്സിലാവും. വാദം എറ്റു പക്ഷേ ഞാന്‍ ഒരു കുരുക്കില്‍ പെട്ടു.
ക്ലാസ് സമയത്തേ ബസ് തടയാന്‍ പറ്റൂ. കോളേജ് വിട്ടാല്‍ പിന്നെ തിക്കിലും തെരക്കില്‍ ഒന്നും നടക്കില്ല എന്നതിനാല്‍ കോളേജ് വിടുന്നതിന്റെ തൊട്ടുമുന്നത്തെ ട്രിപ്പില്‍ ബസ് തടയണം. ബുദ്ധിജീവിയും തദ്വാരാ സല്‍ഗുണസമ്പന്നനുമായ ഞാന്‍ തന്നെ അക്കൌണ്ടന്‍സിപ്പുലിയുടെ ക്ലാസില്‍ നിന്ന് അനുവാദം ചോദിച്ച് പോയി ബസ് തടഞ്ഞ് കിളിയെ തല്ലണം പോലും. കത്തിയ്ക്കാന്‍ നോട്ടമിട്ട ബസ് ഞാന്‍ മാത്രം പോയാല്‍ കിളിയെ ഉപദേശിച്ച് നന്നാക്കലാവും നടക്കുക എന്ന് പറഞ്ഞ് കൂട്ടിന് ബിനോയിയും വരാമെന്നേറ്റു. അക്കൌണ്ടന്‍സി ക്ലാസില്‍ പുലിമാഷോട് ഞാന്‍ വിഷയം പറഞ്ഞു. കിളിയെ ഒന്ന് ഉപദേശിക്കണം, ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വാങ്ങണം ഇത്ര മാത്രമേ അജണ്ടയിലുള്ളൂ. അലമ്പാവാതെ ഒതുക്കാന്‍ വേണ്ടിയിട്ടാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഡീസന്റ് പയ്യനല്ലേ എന്ന് കരുതിയിട്ടാവും അദ്ദേഹം സമ്മതിച്ചു. പക്ഷേ ഒരു കണ്ടീഷന്‍: ഞാനും ബിനോയും മാത്രമേ പോകാവൂ അതും പ്രിന്‍സിപ്പാള്‍ എന്ന കട്ടപ്പാരയുടെ അനുവാദത്തോടു കൂടി മാത്രവും. വേറെ ഒരു ഗതിയുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്ന് കാര്യം പറഞ്ഞു. ബിനോയിയെ അടിമുടിയൊന്ന് നോക്കി നെറ്റിചുളിച്ച് വ്യാഘ്രാദി കഷായം വെള്ളം ചേര്‍ക്കാതെ കുടിച്ച മുഖഭാവത്തോട് കൂടിയിരുന്ന പ്രിന്‍സി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ഒരു വെള്ളക്കടലാസും പേനയും എന്റെ നേര്‍ക്ക് നീട്ടി.
(തുടരും...)
Monday, November 27, 2006
Sunday, September 03, 2006
ഒരു (വ്യത്യസ്ത) ഗള്‍ഫ് കഥ
ഐഐടിയി നിന്ന് ഡിഗ്രിയെടുത്ത് ഇന്‍ഫോസിസിലെ ജോലി മടുത്തപ്പോള്‍ ഒരു ചേഞ്ചിന് ഗള്‍ഫില്‍ വന്ന അജയന്‍ ഓഫീസിലെ ഏസിയിലിരുന്ന് തണുത്ത് വിറച്ചു.മെല്ലെ കര്‍ട്ടന്‍ നീക്കി പുറത്തേക്ക് നോക്കിയ അവന്‍ കള കളാരവം മുഴക്കി ഒഴുകുന്ന ഭാരതപ്പുഴ കണ്ട് മനസ്സില്‍ പ്രാകി:‘ഓള്‍ ദിസ് സ്റ്റുപ്പിഡ് വാട്ടര്‍ ഈസ് മേക്കിങ് മീ സിക്ക്’.
ഒരു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ബോറഡി മാറ്റാന്‍ പണിയെടുക്കാമെന്ന് വെച്ചാല്‍ അറബി മുതലാളി സമ്മതിക്കില്ല.“മോനേ.. ആരോഗ്യം ശ്രദ്ധിക്കൂ.. റെസ്റ്റ് എടുത്തോളൂ..“ എന്നൊക്കെ പറഞ്ഞ് ഒരു ഗ്ലാസ് ഒട്ടകപ്പാല് കുടിപ്പിച്ച് വീണ്ടും ഏസി കാറില്‍ വീട്ടില്‍ കൊണ്ടാക്കും. വീട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി നടക്കാമെന്ന് വെച്ചാല്‍ നില്‍ക്കാത്ത മഴയും.ഇടവപ്പാതി എന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? നാശം.കൈയ്യില്‍ പണം ഓവറായതിനാല്‍ അഛന്‍ നാട്ടില്‍ നിന്നും പണമയച്ച് തരുന്നതാണ് മറ്റൊരു തലവേദന.പെട്ടെന്ന് കണ്ട ആ കാഴ്ച്ച അവനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.ഈശ്വരാ... കഴിഞ്ഞ മാസത്തെ ശമ്പളക്കവര്‍! ഇത് ഇത് വരെയും ചെലവായില്ലേ...അവന്‍ തലയില്‍ കൈ വച്ച് സോഫയില്‍ അമര്‍ന്നിരുന്നു.
ഗള്‍ഫില്‍ വരുന്ന മലയാളികളില്‍ ഡബിള്‍ ബാച്ചിലേഴ്സ് ഡിഗ്രി ഇല്ലാത്തവരായി ആരും ഇല്ലാത്തത് കാരണം മലയാളി എന്ന് കേട്ടാല്‍ ഉടന്‍ വന്‍ ശമ്പളമാണ് തരുക. വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നമ്മള്‍ സ്വീകരിക്കാത്ത ബാക്കി പണം അറബി സ്വന്തം റിസ്കില്‍ വീട്ടിലേക്ക് കുഴല്‍പ്പണമായി അയക്കും. എന്തിന് അധികം പറയണം, എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴുള്ള ബഹളം തന്നെ ഉദാഹരണം.
പ്ലെയിനില്‍ വന്ന് ഇറങ്ങിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ ചെക്ക്. എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് പരിശോധിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഡ്രസ്സില്‍ കേരളം എന്ന് കണ്ടാലുടന്‍ ഒരു പ്രത്യേക ഹാളിലേക്ക് മാറ്റിയിരുത്തും. വന്നിറങ്ങിയ എല്ലാ മലയാളികള്‍ക്കും ധരിക്കാന്‍ അറബിക്കുപ്പായവും ബുര്‍ഖയും കൊടുക്കും. മലയാളികളെ കൊത്തിക്കൊണ്ട് പോയി ജോലി നല്‍കാന്‍ അറബികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഓട്ടോക്കാര്‍ കൂടി നില്‍ക്കുന്നത് പോലെ പുറത്ത് കൂടി നില്‍ക്കുകയാവുമത്രേ. അവരുടെ ഉന്തിലും തള്ളിലും പെട്ട് പരിക്കേറ്റ ഗള്‍ഫുകാരുടെ കഥകള്‍ നാട്ടില്‍ പാട്ടല്ലേ. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് മലയാളികളെ വേഷപ്രച്ഛന്നരായി എയര്‍പ്പോര്‍ട്ടിന്റെ അടുക്കളയുടെ പിന്നിലെ വാതില്‍ വഴിയാണ് പുറത്തിറക്കുന്നത്.
എല്ലാം ഓര്‍ത്തപ്പോള്‍ തല പെരുക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. അറബി വന്ന് ഓഫീസിലിരിക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വീട്ടില്‍ പോകേണ്ടി വരും എന്നൊക്കെ ആലോചിച്ച് സോഫയില്‍ ചാഞ്ഞ് കിടന്ന അയാള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അയാള്‍ ഒരു ദുസ്വപ്നം കണ്ടു. എല്ലാ ദിവസവും രാവിലെ നാല് മാസം ശമ്പളത്തോട് കൂടിയ ലീവെടുത്ത് നാട്ടില്‍ പൊയ്കോ എന്ന് പറഞ്ഞ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയാള്‍ ദേഷ്യപ്പെടലിന്റെ വക്കോളമെത്തുമ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുകയും ആണല്ലോ അറബി മുതലാളിയുടെ ഹോബി. അന്ന് മുതലാളി അയാളെ ബലമായി പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി പ്ലെയിനില്‍ കയറ്റി ഇരുത്തി വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇനി നാല് മാസം കഴിഞ്ഞേ വരാന്‍ പറ്റൂ. നാട്ടിലുള്ളവരോട് ഈ വിഷമമെല്ലാം എങ്ങനെ പറയും?
കഴിഞ്ഞ വര്‍ഷം ലീവിന് ചെന്നപ്പോള്‍ പറഞ്ഞ രാവും പകലുമെന്നില്ലാത്ത ഹോട്ടല്‍ പണി എന്ന കള്ളം അല്‍പ്പം കൂടി പൊടിപ്പും തൊങ്ങലും വെച്ച് പറയണം ഇത്തവണ. അയാള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ആകെ വിയര്‍ത്തിരുന്നു. താഴെ കേള്‍ക്കുന്ന ഹോണ്‍ മുതലാളിയുടെ വണ്ടിയുടേത് തന്നെ. പരിഭ്രാന്തനായ അയാള്‍ നെടുവീര്‍പ്പിട്ടു. “ഈ ഗള്‍ഫ് ജീവിതം വല്ലാത്തൊരു നരകം തന്നെ!”.

Wednesday, July 26, 2006
ഇന്റലിജന്‍സ് ഫെയില്യര്‍
ബാംഗ്ലൂരില്‍ ഞങ്ങള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പയ്യന്മാരെല്ലാവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്ന് പറഞ്ഞാല്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. മാക്സിമം പണം ചെലവാക്കാതെ ജീവിച്ച് വീക്കെന്റുകളിലെ ആഘോഷവേളകള്‍ ആനന്ദകരമാക്കുക എന്ന ലക്ഷ്യം കൂടാതെ ഒരു മതില്‍ ചാടിയാല്‍ ഓഫീസിലെത്താം എന്നുള്ളതും ഞങ്ങളെ ആ വീട് വാടകയ്ക്കെടുക്കാന്‍ പ്രേരിപ്പിച്ചു. കമ്പനിയെ ഏത് പാതിരാത്രിയിലും സേവിക്കാം എന്ന മഹത് ലക്ഷ്യം മാത്രമല്ല ഉച്ചയുറക്കം ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കും എന്ന കിംവദന്തി, ഒരു വളവ് തിരിഞ്ഞാല്‍ വിമന്‍സ് കോളേജ് എത്തി എന്ന് ആരോ പറഞ്ഞ് കേട്ടത്, ബാര്‍ ഹോട്ടല്‍, സിനിമാ കൊട്ടക മുതലായവയിലേക്ക് സുമാര്‍ വരുന്ന ദൂരം വീട് ദല്ലാള്‍ കുറിച്ച് തന്നിരുന്ന കടലാസ് തുണ്ട് മുതലായവയും ഈ വീട് തെരഞ്ഞെടുത്ത തീരുമാനത്തിന് ജെയ് വിളിച്ചു. മഹാ അലമ്പ് ഏരിയാ ആണെന്ന് പലരും പറഞ്ഞെങ്കിലും മലയാളി പയ്യന്‍സിനേക്കാള്‍ വലിയ അലമ്പന്മാരോ എന്ന് ഞങ്ങള്‍ തിരിച്ച് ചോദിച്ചു.
ഒറ്റ നോട്ടത്തില്‍ പരമ അലമ്പ് ഏരിയാ ആണെന്ന് തോന്നിയത് മേല്‍ പറഞ്ഞ ജെയ് വിളിച്ച ഘടകങ്ങള്‍ വീറ്റോ ചെയ്തു. താമസം പരമ സുഖം. ജോലി കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ വീട്ടിലെത്തുന്നു. മാനേജര്‍മാര്‍ക്കും മറ്റും ഞങ്ങളോട് അസൂയ. (അവര്‍ ജോലി കഴിഞ്ഞ് നാല് കിലോമീറ്റര്‍ ദൂരമൊക്കെ വരുന്ന വീടുകളിലേക്ക് വണ്ടിയോടിച്ച് പോകുന്നു. പൂമുഖവാതില്‍ക്കല്‍ കാത്ത് നില്‍ക്കുന്ന പൂന്തിങ്കള്‍മാരുടെ കൈയ്യില്‍ ലഞ്ച് ബോക്സ് നല്‍കി ഉടന്‍ പിറ്റേ ദിവസത്തേക്കുള്ള ബോക്സുമായി തിരിച്ചിറങ്ങുന്നു. പുകള്‍ പെറ്റ ബാംഗ്ലൂര്‍ ട്രാഫിക്കിന് നന്ദി.)
കട്ടന്‍ ചായയുടെ ബലത്തില്‍ രാത്രി മുഴുവന്‍ ചീട്ട് കളി, ഞായറാഴ്ചകളില്‍ ബ്രിഗേഡ്സ് റോഡില്‍ തെണ്ടല്‍ വഴിപാട്, അകന്ന ബന്ധത്തിലെ അമ്മായി പ്രസവിച്ച സന്തോഷത്തിനും ചിറാപുഞ്ചിയില്‍ മഴ കുറഞ്ഞ സങ്കടത്തിനും വരെ ഡെഡിക്കേറ്റ് ചെയ്ത് വെള്ളമടി, വളവിലെ കോളേജില്‍ വരുന്ന ലോ വെയിസ്റ്റ് ജീന്‍സുകളുടെ ഇറക്കത്തിനെ പറ്റി ഡിബേറ്റും ഗവേഷണവും തുടങ്ങിയ പരമ്പരാഗത കലകളില്‍ ശ്രദ്ധ ചെലുത്തി ഞങ്ങള്‍ അര്‍മ്മാദിച്ച് ജീവിച്ച് വരികയായിരുന്നു. അപ്പോഴാണത് സംഭവിച്ച് !
ഒരു ദിവസം ആരോ രണ്ടിന് പോകാന്‍ വേണ്ടി നോക്കുമ്പോല്‍ വെള്ളം, ബക്കറ്റ് എന്നീ വസ്തുക്കളേക്കാള്‍ അത്യാവശ്യമായ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ‘രണ്ടാം നമ്പര്‍‘ മുറിയുടെ വാതിലിനോട് ചേര്‍ത്ത് തൂക്കിയിരിക്കുന്ന സ്റ്റാന്റില്‍ സദാ സമയവും ഈ ജീവന്‍ രക്ഷാ മരുന്ന് ഉണ്ടായിരിക്കണം എന്നത് പൊതുവായ നിയമമായിരുന്നു. അവസാനത്തെ സിഗരറ്റ് വലിക്കുന്നയാള്‍ പരിപാടി കഴിഞ്ഞ് പുറത്ത് വന്നാലുടന്‍ പുതിയ പാക്കറ്റ് വാങ്ങിക്കൊണ്ട് വരണം. ഈ നിയമത്തിനെ മാനിച്ചാണ് കെ കെ എന്ന് ഞങ്ങള്‍ വിളിക്കുന്ന സുഹൃത്ത് പുറത്തേക്കിറങ്ങിയത്.
രാത്രി ഒരു പത്ത് മണി നേരം. ഞങ്ങള്‍ ബാക്കിയുള്ള അഞ്ച് പേര്‍ പലവിധ കലാപരിപാടികളുമായി അവിടെയും ഇവിടെയും. ദിവസവും കണ്ണുകളിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യാറുള്ള കന്നഡക്കാരി പെണ്‍കുട്ടിക്ക് രണ്ട് മലയാളം പഴഞ്ചൊല്ല് പറഞ്ഞ് കൊടുക്കാമല്ലോ എന്ന നല്ല ഉദ്ദേശത്തോടെ മാത്രം ‘30 ദിവസത്തില്‍ മലയാളത്തിലൂടെ കന്നഡ പഠിക്കാം’ എന്ന പുസ്തകം വായിക്കുകയായിരുന്ന ഞാന്‍ എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. ദാ നില്‍ക്കുന്നു നമ്മുടെ കെ കെ വായില്‍ നിന്നും ചോരയൊക്കെ ഒലിപ്പിച്ച്. വസന്ത അണ്ണന്റെ കടയ്ക്ക് മുന്നില്‍ പഴത്തൊലി ചവിട്ടി വീണു എന്ന് പറയാന്‍ അവന് അവസരം കിട്ടുന്നതിന് മുമ്പേ ഞാന്‍ ചോദിച്ചു ‘അരാടാ പൂശിയത് ?’.
ഉടന്‍ തന്നെ എല്ലാവരും ഞങ്ങളുടെ ‘വാര്‍ റൂ‘മില്‍ (വീട് മൊയിലാളി രാമ മൂര്‍ത്തി കാണാതെ ‘പീനേ കാ പാനി’ സൂക്ഷിക്കുന്ന മുറി) കയറി കതകടച്ച് ഡിസ്കഷന്‍ തുടങ്ങി. സിഗരറ്റ് വാങ്ങിയതിന് ശേഷം ക്വാളിറ്റി ചെക്കിങ്ങിനായി ഒന്ന് വലിച്ച് പുക വിട്ട് നില്‍ക്കുമ്പോള്‍ ഒരു കന്നഡക്കാരന്‍ വന്ന് പേരും താമസ സ്ഥലവും ചോദിച്ചുവത്രേ. രണ്ടിനും തൃശൂര്‍ ആക്സന്റുള്ള കന്നഡയില്‍ മറുപടി നല്‍കിയ ഉടന്‍ രണ്ട് പെടയങ്ങ് പെടച്ചു എന്നും തിരിഞ്ഞ് നോക്കാതെ അയാള്‍ കടത്തിണ്ണയില്‍ കയറി ഇരിപ്പായി എന്നും കെ കെ മൊഴിഞ്ഞു. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കുന്ന സ്വഭാവമില്ലാത്തതിന്നാല്‍ നേരെ തിരിച്ച് പോരുകയും ചെയ്തു. ഇത്രയും ഡീറ്റെയിത്സ് അറിഞ്ഞ ഉടന്‍ ഞങ്ങള്‍ക്കിടയില്‍ രണ്ട് ചേരി രൂപപ്പെട്ടു. ഓണം കൂടുതല്‍ ഉണ്ണുന്നതാണ് ഐ ക്യു അളക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അളവ് കോലെന്നും അതിനാല്‍ പ്രശ്നങ്ങള്‍ക്കൊന്നും പോകാതെ നാട്ടുകാരെ ബഹുമാനിച്ച് മിണ്ടാതിരിക്കാമെന്നും നാലാളടങ്ങുന്ന ഒരു വിഭാഗം. ഊണിന്റെ എണ്ണമല്ല കഴിച്ച ചോറിന്റെ അളവാണ് കണക്കിലെടുക്കേണ്ടത് എന്നും അടിച്ചവന്റെ കൈ തല്ലി ഒടിക്കുകയൊന്നും ചെയ്തില്ലെങ്കിലും ഒരടിയെങ്കിലും തിരിച്ചടിക്കണമെന്ന് ഞാനും. ഒടുവില്‍ ഞങ്ങള്‍ ഒരു കോമ്പ്രമൈസിലെത്തി. തിരിച്ച് തല്ലണ്ട പക്ഷെ കാരണം ചോദിക്കണം.
കൂട്ടത്തിലെ പഞ്ചപാവവും ഏത് കാര്യത്തിലും ഒരു ‘ആന്റണി ലൈന്‍’ ഡിപ്ലൊമസിയുടെ വക്താവുമായ വിനുട്ടന്‍ ചോദിക്കാന്‍ പോയാല്‍ മതിയെന്ന് മൃഗീയ ഭൂരിപക്ഷം നിശ്ചയിച്ചു. കമ്പനിക്ക് ഞാന്‍ ചെല്ലാമെന്ന് പറഞ്ഞ് ആരെങ്കിലും എതിര് പറയുന്നതിന് മുമ്പ് തന്നെ ഞാന്‍ പുറത്ത് ചാടി സംഭവ സ്ഥലത്തേക്ക് നടന്നു. ആരെയെങ്കിലും പിടിച്ച് രണ്ട് പെടയ്ക്കാതെയിരിക്കാന്‍ 21 വയസ്സിന്റെ തിളപ്പുമായി ഞരമ്പുകളില്‍ പായുന്ന ചോര സമ്മതിക്കുന്നില്ല. കളിച്ച് കളിച്ച് മലയാളീസിനോടും കളിയോ, ഇതെന്താ കളിയാ പാട്ട് ?, തീക്കട്ടയില്‍ ഊറാമ്പിലി അരിക്കുകയോ തുടങ്ങി പല പഴഞ്ചൊല്ലുകളും മനസ്സില്‍ തേട്ടി വന്നു. വിനുട്ടന്‍ മെല്ലെ പുറപ്പെട്ട് വരുന്നതെയുള്ളൂ. അവന്‍ എത്തുന്നതിന് മുമ്പ് പരിപാടി ഒപ്പിക്കണം എന്ന ഉദ്ദേശത്തില്‍ ഞാന്‍ ആഞ്ഞ് നടന്നു. കെ കെ പറഞ്ഞ കടയുള്ള ഇടുങ്ങിയ ചേരി എന്ന് തന്നെ പറയാവുന്ന സ്ഥലം കണ്ടു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് അലമ്പ് ‘ഡീഫാള്‍ട്ട്’ സ്വഭാവമാക്കിയിരുന്ന കെ കെ അടി വാങ്ങി ഒരക്ഷരം പോലും പറയാതെ തിരിച്ച് വന്നതെന്തേ എന്നായിരുന്നു. അവന്റെ സ്വഭാവം വെച്ച് അനലൈസ് ചെയ്യുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് തോന്നിയത് മൂക്ക് കണ്‍ഫേം ചെയ്തു.
കട നേരത്തേ അടച്ചിരിക്കുന്നു. വിജനമായ പാത. കുറച്ച് ദൂരെയുള്ള വീടുകളില്‍ നിന്ന് വരുന്ന ഇത്തിരി വെട്ടം മാത്രം.ഇരുട്ടത്ത് കടയുടെ മുന്‍പില്‍ ഇരിക്കുന്ന ആ രൂപത്തിനെ ഞാന്‍ കണ്ടു. തല വഴി കമ്പിളി പുതച്ച് കൂനിക്കൂടിയിരിക്കുന്നു. കെ കെ പറഞ്ഞ പോലെ കടത്തിണ്ണയില്‍ ഇരിക്കുന്നയാള്‍ ഇയാള്‍ തന്നെ. പാവം ഏതോ പിച്ചക്കാരനാണ് ഒന്ന് വിരട്ടിയേക്കാം എന്ന് വിചാരിച്ച് അടുത്ത് ചെന്നു. അപ്പോഴാണ് അബദ്ധം മനസ്സിലായത്. അയാള്‍ കാല്‍പ്പെരുമാറ്റം കേട്ട് കമ്പിളി മാറ്റി. പിച്ചക്കാരന്‍ എന്ന് കരുതിയ ആള്‍ ജയന്റെ സിനിമകളിലെ വില്ലന്‍ ‘ജഗ്ഗു’വിനെപ്പോലിരിക്കുന്നു. എന്റെ തള്ളിപ്പോയ കണ്ണുകള്‍ പെട്ടെന്ന് തന്നെ അയാലുടെ പിന്നില്‍ ചാരി വെച്ചിരിക്കുന്ന ഒരു വസ്തുവില്‍ ഫോക്കസ് ചെയ്തു. വളഞ്ഞ് തോട്ടി പോലിരിക്കുന്ന ആ വസ്തു കന്നഡ തട്ട്പൊളിപ്പന്‍ സിനിമകളുടെ അവിഭാജ്യ ഘടകവും നായകന്മാരുടെ ഇമേജ് വര്‍ദ്ധകനും ആയ സാക്ഷാല്‍ കൊടുവാളായിരുന്നു. ഈ സാധനം കൊണ്ട് ഒരു വീശ് വീശിയാല്‍ ഗ്ലാമറിന് സംഭവിച്ചേക്കാവുന്ന കോട്ടത്തിനെക്കുറിച്ച് പേടിയുടെ മരവിപ്പിനിടയിലും ഞാന്‍ ബോധവാനായിരുന്നു.
തിരിച്ച് നടക്കാന്‍ വേണ്ടി ഞാന്‍ മെല്ലെ ഒന്നാഞ്ഞതും കാതടപ്പിക്കുന്ന ശബ്ദത്തോടെ “ഡായ്...” എന്ന് വിളിച്ച് ജഗ്ഗു മുന്നോട്ട് ചാടിയതും ഒന്നിച്ചായിരുന്നു.പിന്നീട് സംഭവിച്ചതെല്ലാം ഒരു രണ്ട് സെക്കന്റില്‍ കഴിഞ്ഞ് കാണും. എന്റെ ഉള്ളിലെ അഗാധതയില്‍ നിന്ന് വന്ന അമ്മേ എന്ന വിളി തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴി മുന്നില്‍ നില്‍ക്കുന്ന ജഗ്ഗുവിനെ കണ്ടിട്ടാണോ എന്നറിയില്ല, തിരിച്ച് പോയി. ഏതോ ലോക്കല്‍ ബ്രാന്റ് സാധനം കുപ്പിയോടെ നില്‍പ്പനടിച്ചിട്ടാണ് ‘ജഗ്ഗു‘ വന്നിരുന്നത് എന്ന് സുഗന്ധത്തില്‍ നിന്ന് മനസ്സിലായി. എന്നെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ കക്ഷി കാല് തെറ്റി മലര്‍ന്നടിച്ച് ചാരി വെച്ചിരുന്ന വാളിന്റെ മുകളിലേക്ക് വീണു.
കിട്ടിയ അവസരം മുതലാക്കി തിരിഞ്ഞ് നോക്കാതെ അവിടെ നിന്ന് ഓടി തടിയെടുത്ത ഞാന്‍ വഴിയില്‍ വെച്ച് കണ്ട വിനുട്ടനോട് കടയുടെ പരിസരത്തെങ്ങും ആരെയും കണ്ടില്ല എന്ന് പറഞ്ഞ് അവനേയും കൂട്ടി തിരിച്ച് നടന്നു. പിറ്റേന്ന് രാവിലെ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ മഹര്‍ഷി ധ്യാനത്തില്‍ നിന്ന് ഉണരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് പോലെ സഹവീടന്മാര്‍ എല്ലാവരും നിരന്നിരിക്കുന്നു. എന്റെ മുന്നില്‍ ചൂടുള്ള ചായ അതും പതിവായുള്ള കയപ്പന്‍ സുലൈമാനിയ്ക്ക് പകരം പാലൊഴിച്ചവന്‍! ആരുടേയും മുഖത്ത് നോക്കാതെ ചായ ആസ്വദിച്ചിരുന്ന എന്നോട് വിനുട്ടനാണ് പറഞ്ഞത് “ഇന്നലെ നീ ഇടിച്ച് മലത്തിയത് ആരെയാണെന്നറിയാമോ? ഈ ഏരിയയിലെ പ്രധാന രാഷ്ട്രീയ ഗുണ്ടയും ഒരാളെ വെട്ടിക്കൊന്ന് ജയിലില്‍ പോയി ഒരാഴ്ച മുമ്പെ റിലീസായവനുമായ രാമപ്പയെ. അയാള്‍ക്ക് നെറ്റിയില്‍ മൂന്ന് സ്റ്റിച്ചിടേണ്ടി വന്നു. നീ എന്താ ചെയ്തത് അയാളെ?”
എനിക്ക് ഒന്നും വിശദീകരിക്കാന്‍ നേരമുണ്ടായിരുന്നില്ല. എന്റെ അമ്മായിയുടെ മകളുടെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ ഉടന്‍ തന്നെ ഞാന്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് അടുത്ത ആന വണ്ടിക്ക് നാട്ടിലേക്ക് വിട്ടു. വൈകുന്നേരം വീടിന്റെ വാതില്‍ തുറന്ന് തന്ന അമ്മ ലാല്‍ബാഗിലെ ‘ഫ്ലവര്‍ ഷോ‘ കഴിയാതെ നാട്ടിലേക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞ മോനെ ആ നേരത്ത് അവിടെ കണ്ട് അല്‍ഭുതപ്പെട്ട് കാണണം. എന്തായാലും ഞാന്‍ പിന്നെ തിരിച്ച് ബാംഗ്ലൂരില്‍ പൊങ്ങിയപ്പോളേക്കും കൂട്ടുകാരുടെ ഇടയില്‍ ഒരു ഹീറോ ഇമേജ് ഉണ്ടായി എന്നതിനേക്കാളും എന്നെ സന്തോഷിപ്പിച്ചത് കന്നഡ പഠിക്കാതെ തന്നെ പല കന്നഡ പെണ്‍കുട്ടികളുമായും ആശയ സംവേദനം നടത്താനുള്ള സിദ്ധി ഈ സംഭവത്തിന് ശേഷം എനിക്ക് കിട്ടി എന്നുതാണ്. എങ്കിലും ഒരു സംശയം ഇപ്പൊഴും ബാക്കിയാണ്. കെ കെ എന്തേ ഈ ‘ജഗ്ഗു’വിന്റെ രൂപത്തിനെ പറ്റി വേണ്ടത്ര പറയാതിരുന്നത്? ഇന്റലിജന്‍സ് ഫെയിലിയറാണ് ഇറാക്കിലെ കുടുക്കില്‍ പെടാന്‍ കാരണം എന്ന് ബുഷ് പറയുമ്പോള്‍ ആര്‍ക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവുന്നുണ്ട്. പാവം ബുഷ്...

Wednesday, June 21, 2006
പോയിന്റ് സമ്പ്രദായം
ലോകത്തിലെ എല്ലാ പുരുഷന്മാര്‍ക്കും ഈ നിയമം ബാധകമാണ്.
സ്ത്രീയെ എപ്പോഴും സന്തോഷവതിയാക്കി നിര്‍ത്തുക. അവള്‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പോയിന്റ് ലഭിക്കുന്നു, ഇഷ്ടപ്പെടാത്തവ ചെയ്യൂമ്പോള്‍ പോയിന്റ് നഷ്ടപ്പെടുന്നു. അവള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ ഒരു പോയിന്റുമില്ല. സോറി, ഈ കളിയുടെ നിയമം അങ്ങനെയാണ്.
വീട്ട് കാര്യങ്ങള്‍
- നിങ്ങള്‍ കിടക്ക ഭംഗിയായി വിരിക്കുന്നു (+1)
- നിങ്ങള്‍ കിടക്ക ഭംഗിയായി വിരിക്കുന്നു, പക്ഷെ അവളുടെ പ്രിയപ്പെട്ട തലയിണ വെക്കാന്‍ മറക്കുന്നു(0)
- നിങ്ങള്‍ വിരിച്ച കിടക്ക ചുരുണ്ട് കൂടിയിരിക്കുന്നു (-1)
- നിങ്ങള്‍ അവള്‍ക്കിഷ്ടപ്പെട്ട സാധനം വാങ്ങുവാന്‍ പുറത്ത് പോകുന്നു (+5)
- അതും മഴയത്ത് (+8)
- പക്ഷെ ഒരു കാന്‍ ബീറുമായി തിരിച്ച് വരുന്നു (-5)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു (0)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു, പക്ഷെ ഒന്നും കാണുന്നില്ല (0)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു, എന്തിനേയോ കാണുന്നു (+5)
- ഒരു ഇരുമ്പ് വടി കൊണ്ട് അതിനെ അടിച്ച് ചതക്കുന്നു (+10)
- അത് അവളുടെ ഓമന വളര്‍ത്തുനായ ആണ് (-10)
സമൂഹത്തില്‍
- നിങ്ങള്‍ പാര്‍ട്ടിയില്‍ മുഴുവന്‍ സമയവും അവളുടെ കൂടെത്തന്നെ നില്‍ക്കുന്നു (0)
- നിങ്ങള്‍ കുറച്ച് സമയം അവളുടെ കൂടെത്തന്നെ നില്‍ക്കുന്നു, പിന്നെ ഒരു പഴയ കോളേജ് മേറ്റിനെ കണ്ട് സംസാരിക്കാന്‍ പോകുന്നു (-2)
- കോളേജ് മേറ്റിന്റെ പേര് ടീന (-4)
- അവള്‍ ഒരു നര്‍ത്തകിയാണ് (-10)
പുറത്ത് പോകുമ്പോള്‍
- നിങ്ങള്‍ അവളെ സിനിമക്ക് കൊണ്ട് പോകുന്നു (+2)
- നിങ്ങള്‍ അവളെ അവള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമക്ക് കൊണ്ട് പോകുന്നു (+4)
- അതും നിങ്ങള്‍ക്ക് ഇഷ്ട്ടമല്ലാത്ത ഒരു സിനിമ (+6)
- നിങ്ങള്‍ അവളെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമക്ക് കൊണ്ട് പോകുന്നു (-2)
- സിനിമയുടെ പേര് ‘സൂപ്പര്‍ പോലീസ് ‘ (-3)
- രണ്ട് അനാഥക്കുട്ടികളുടെ കഥയാണെന്ന് പറഞ്ഞാണ് നിങ്ങള്‍ അവളെ വിളിച്ച് കൊണ്ട് പോയത് (-15)
നിങ്ങളുടെ ശരീരം
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു (-15)
- നിങ്ങള്‍ കുടവയര്‍ കളയാന്‍ വ്യായാമം ആരംഭിക്കുന്നു (+10)
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു, അത് മറയ്ക്കാന്‍ നിങ്ങള്‍ ബാഗി ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു (-30)
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു, നിങ്ങള്‍ ചോദിക്കുന്നു “ അതിലെന്തിരിക്കുന്നു? നിനക്കും ഉണ്ടല്ലോ.” (-8000)
വാര്‍ത്താ വിനിമയം
- അവള്‍ ഒരു പ്രശ്നത്തെ പറ്റി സംസാരിക്കുമ്പോള്‍ നിങ്ങള്‍ മുഖത്ത് ഒരു വ്യാകുല ഭാവത്തോടെ ശ്രദ്ധിക്കുന്നു (0)
- നിങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ നേരം ശ്രദ്ധിക്കുന്നു (+50)
- നിങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ നേരം ടിവിയില്‍ നോക്കാതെ ശ്രദ്ധിക്കുന്നു (+500)
- നിങ്ങള്‍ ഉറങ്ങിയത് കൊണ്ടാണ് ഇതെന്ന് അവള്‍ മനസ്സിലാക്കുന്നു (-10000)
‘ആ ചോദ്യം’
- അവള്‍ ചോദിക്കുന്നു “ എനിക്ക് തടി കൂടിയിട്ടുണ്ടോ?” (-5) [അതെ, പോയിന്റ് നഷ്ടപ്പെട്ടു]
- നിങ്ങള്‍ മറുപടി പറയാന്‍ അല്പം സമയമെടുക്കുന്നു (-10)
- നിങ്ങള്‍ ചോദിക്കുന്നു “ ഏത് ഭാഗത്ത് ?” (-35)
- മറ്റ് ഏതെങ്കിലും മറുപടി (-20)
ഇനി പറയൂ, ഈ കളിയില്‍ നിങ്ങള്‍ക്ക് എന്ത് ചാന്‍സാണ് ഉള്ളത് ?

Subscribe to:
Posts (Atom)