Wednesday, June 21, 2006

പോയിന്റ് സമ്പ്രദായം

ലോകത്തിലെ എല്ലാ പുരുഷന്മാര്‍ക്കും ഈ നിയമം ബാധകമാണ്.
സ്ത്രീയെ എപ്പോഴും സന്തോഷവതിയാക്കി നിര്‍ത്തുക. അവള്‍‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പോയിന്റ് ലഭിക്കുന്നു, ഇഷ്ടപ്പെടാത്തവ ചെയ്യൂമ്പോള്‍ പോയിന്റ് നഷ്ടപ്പെടുന്നു. അവള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ ഒരു പോയിന്റുമില്ല. സോറി, ഈ കളിയുടെ നിയമം അങ്ങനെയാണ്.

വീട്ട് കാര്യങ്ങള്‍

- നിങ്ങള്‍ കിടക്ക ഭംഗിയായി വിരിക്കുന്നു (+1)
- നിങ്ങള്‍ കിടക്ക ഭംഗിയായി വിരിക്കുന്നു, പക്ഷെ അവളുടെ പ്രിയപ്പെട്ട തലയിണ വെക്കാന്‍ മറക്കുന്നു(0)
- നിങ്ങള്‍ വിരിച്ച കിടക്ക ചുരുണ്ട് കൂടിയിരിക്കുന്നു (-1)
- നിങ്ങള്‍ അവള്‍‍ക്കിഷ്ടപ്പെട്ട സാധനം വാങ്ങുവാന്‍ പുറത്ത് പോകുന്നു (+5)
- അതും മഴയത്ത് (+8)
- പക്ഷെ ഒരു കാന്‍ ബീറുമായി തിരിച്ച് വരുന്നു (-5)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു (0)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു, പക്ഷെ ഒന്നും കാണുന്നില്ല (0)
- നിങ്ങള്‍ രാത്രി സംശയകരമായ ഒരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നു, എന്തിനേയോ കാണുന്നു (+5)
- ഒരു ഇരുമ്പ് വടി കൊണ്ട് അതിനെ അടിച്ച് ചതക്കുന്നു (+10)
- അത് അവളുടെ ഓമന വളര്‍ത്തുനായ ആണ് (-10)

സമൂഹത്തില്‍

- നിങ്ങള്‍ പാര്‍ട്ടിയില്‍ മുഴുവന്‍ സമയവും അവളുടെ കൂടെത്തന്നെ നില്‍ക്കുന്നു (0)
- നിങ്ങള്‍ കുറച്ച് സമയം അവളുടെ കൂടെത്തന്നെ നില്‍ക്കുന്നു, പിന്നെ ഒരു പഴയ കോളേജ് മേറ്റിനെ കണ്ട് സംസാരിക്കാന്‍ പോകുന്നു (-2)
- കോളേജ് മേറ്റിന്റെ പേര് ടീന (-4)
- അവള്‍ ഒരു നര്‍ത്തകിയാണ് (-10)

പുറത്ത് പോകുമ്പോള്‍

- നിങ്ങള്‍ അവളെ സിനിമക്ക് കൊണ്ട് പോകുന്നു (+2)
- നിങ്ങള്‍ അവളെ അവള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമക്ക് കൊണ്ട് പോകുന്നു (+4)
- അതും നിങ്ങള്‍ക്ക് ഇഷ്ട്ടമല്ലാത്ത ഒരു സിനിമ (+6)
- നിങ്ങള്‍ അവളെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമക്ക് കൊണ്ട് പോകുന്നു (-2)
- സിനിമയുടെ പേര് ‘സൂപ്പര്‍ പോലീസ് ‘ (-3)
- രണ്ട് അനാഥക്കുട്ടികളുടെ കഥയാണെന്ന് പറഞ്ഞാണ് നിങ്ങള്‍ അവളെ വിളിച്ച് കൊണ്ട് പോയത് (-15)

നിങ്ങളുടെ ശരീരം

- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു (-15)
- നിങ്ങള്‍ കുടവയര്‍ കളയാന്‍ വ്യായാമം ആരംഭിക്കുന്നു (+10)
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു, അത് മറയ്ക്കാന്‍ നിങ്ങള്‍ ‍ബാഗി ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു (-30)
- നിങ്ങള്‍ക്ക് ആരും ശ്രദ്ധിക്കുന്ന തരത്തില്‍ കുടവയര്‍ വരുന്നു, നിങ്ങള്‍ ചോദിക്കുന്നു “ അതിലെന്തിരിക്കുന്നു? നിനക്കും ഉണ്ടല്ലോ.” (-8000)

വാര്‍ത്താ വിനിമയം

- അവള്‍ ഒരു പ്രശ്നത്തെ പറ്റി സംസാരിക്കുമ്പോള്‍ നിങ്ങള്‍ മുഖത്ത് ഒരു വ്യാകുല ഭാവത്തോടെ ശ്രദ്ധിക്കുന്നു (0)
- നിങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ നേരം ശ്രദ്ധിക്കുന്നു (+50)
- നിങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ നേരം ടിവിയില്‍ നോക്കാതെ ശ്രദ്ധിക്കുന്നു (+500)
- നിങ്ങള്‍ ഉറങ്ങിയത് കൊണ്ടാണ് ഇതെന്ന് അവള്‍ മനസ്സിലാക്കുന്നു (-10000)

‘ആ ചോദ്യം’

- അവള്‍ ചോദിക്കുന്നു “ എനിക്ക് തടി കൂടിയിട്ടുണ്ടോ?” (-5) [അതെ, പോയിന്റ് നഷ്ടപ്പെട്ടു]
- നിങ്ങള്‍ മറുപടി പറയാന്‍ അല്പം സമയമെടുക്കുന്നു (-10)
- നിങ്ങള്‍ ചോദിക്കുന്നു “ ഏത് ഭാഗത്ത് ?” (-35)
- മറ്റ് ഏതെങ്കിലും മറുപടി (-20)

ഇനി പറയൂ, ഈ കളിയില്‍ നിങ്ങള്‍ക്ക് എന്ത് ചാന്‍സാണ് ഉള്ളത് ?

32 comments:

Unknown said...

കടപ്പാട്: ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാത്ത ഏതോ ആംഗലേയ ബുലോഗില്‍ നിന്ന് അല്ലെങ്കില്‍ ആരോ FWD ചെയ്ത ഒരു മെയിലില്‍ നിന്ന്.

തര്‍ജമ: നിങ്ങളുടെ സ്വന്തം ദില്‍ബാസുരന്‍!

സ്വന്തമായിട്ടൊന്ന് എഴുതാന്‍ തോന്നുന്നത് വരെ ഇങ്ങനെ തട്ടിമുട്ടി ജീവിക്കട്ടെ.

Unknown said...

പിന്മൊഴികളിലെ കൂട്ടുകാരോട്: ഞാന്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്.എന്റെ മെയിലുകള്‍ കിട്ടുന്നുണ്ടെങ്കില്‍ പ്രതികരണം അറിയിക്കുമല്ലോ. നിങ്ങള്‍ നല്‍കിയ കമന്റുകളാണ് എന്നെ മുന്നോട്ട് കൊണ്ടു പോയത്.ഏവര്‍ക്കും എന്റെ ബുലോഗത്തിലേക്ക് സ്വാഗതം.പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് തരുമല്ലോ....

Kalesh Kumar said...

ദില്‍ബാസുരാ, പോസ്റ്റ് കലക്കി!
സ്വാഗതം ബൂ‍ലോഗത്തേക്ക്!

രാജ് said...

ഈ കളി കളിക്കണമെങ്കില്‍ ഭാര്യവേണ്ടേ? എനിക്കു ഭാര്യയില്ല. ഭാര്യയില്ലാത്തവര്‍ക്കും കളിക്കാന്‍ പറ്റിയ കളി പറയൂ ദില്ബാസുരാ.

കുറുമാന്‍ said...

ദില്‍ബാസുരന്ന് സ്വാഗതം.

മനൂ‍ .:|:. Manoo said...

സ്വാഗതം ദില്‍ബാസുരന്‍(!!!)

അസുരാ, സംഭവം കൊള്ളാം, പ്രത്യേകിച്ച്‌ ആ വാര്‍ത്താവിനിമയം.

കൂടുതല്‍ കൂടുതല്‍ പോരട്ടെ... :)

bodhappayi said...

ഹൊ! എന്തൊരു പേരാണപ്പി. പോസ്റ്റു കലക്കി.
സ്വാഗതം സുസ്വാഗതം... :)

Unknown said...

ബെന്നി പറഞ്ഞതാണ് ശരി.കളിക്ക് വിവാഹം ഒരു മാനദണ്ഡമല്ല. എനിക്കും ഭാര്യ ഇല്ല!!

ചില നേരത്ത്.. said...

ദില്‍ബാസുരാ
തര്‍ജ്ജമ നന്നായി ..
സ്വാഗതം ..അപ്പോ ഭാര്യ വേണ്ട അല്ലെ?

Unknown said...

ഭാര്യയുള്ളവര്‍ അഭിപ്രായം പറയട്ടെ!!

keralafarmer said...

പെരിങ്ങോടന്‍ : ഞാൻ ഒരു വഴി പറയാം. എത്രയും വേഗം ഒരു കല്യാണം കഴിക്കുക.

രാജ് said...

ഹാഹാ ഒരു ഊണു കഴിക്കാന്‍ വേണ്ടി പോലും കല്യാണം കഴിക്കാത്തവനാ ഞാന്‍ പിന്നെയല്ലേ “ഈ കളി” കളിക്കാന്‍. പിന്നെ ബെന്നി പറഞ്ഞൂല്ലോ ഈ കളി കളിക്കാന്‍ കല്യാണം കഴിക്കണ്ടാന്നു് :D

Unknown said...

പെരിങ്ങോടാ, ഞാന്‍ നേരെ തിരിച്ചാണ്. ഒരു ഊണ് വാങ്ങിച്ച് തരാമെന്ന് പറഞ്ഞാല്‍ കല്ല്യാണം കഴിക്കാന്‍ പോലും തയ്യാര്‍.

രാജ് said...

അസുരന്റെ ഇഷ്ടഗാനങ്ങള്‍ കേട്ടു് (ഐ മീന്‍ വായിച്ചു്) ഞാന്‍ ഞെട്ടി:
* ഏ.ആര്‍.റഹ് മാന്റെ ഏത് പാട്ടും
* കഥകളി പദങ്ങള്‍
* Bryan Adams
* Backstreet Boys...

ഉമേഷ്, സ്വന്തം ഇഷ്ടങ്ങളെ കുറിച്ചെഴുതിയപോലെ ബ്ലോഗിലെ മിക്കവരും eccentric റ്റേസ്റ്റ്സ് ഉള്ളവരാണോ? btw എനിക്കും ഈ നാലുതരവും ബോധിക്കും.

തണുപ്പന്‍ said...

കളി കാര്യമാകാതിരുന്നാല്‍ മതി

Unknown said...

പെരിങ്ങോടാ, സംഭവം ഇതാണ്.നമ്മള്‍ക്ക് നാറുന്ന ചാലിന് കുറുകെ നിര്‍ത്തിയിട്ടിരിക്കുന്ന തട്ട്കടയിലെ പുട്ട് മുതല്‍ ബുര്‍ജ് അല്‍ അറബിലെ സുഷി വരെ എന്തും ചെല്ലും. പാട്ടിന്റെ കാര്യവും അത് തന്നെ. Eccentricity യുടെ കാര്യം ചിന്ത്യം.

Unknown said...

തണുപ്പാ‍.. ഏത് കളിയും കളിക്കേണ്ട പോലെ കളിച്ചാല്‍ കാര്യമാവില്ല. പക്ഷെ കളി അറിയണം.

തണുപ്പന്‍ said...

അസുരക്കുട്ടാ... എന്തായാലും ഇക്കളി ഒന്ന് കളിക്കേണ്ട പോലെ കളിച്ച് നോക്കാം...കാര്യമാകുമോ എന്നറിയാലോ ! അയ്യോ..കൂടെ കളിക്കാന്‍ ആളില്ല. @!@@

Unknown said...

തണുപ്പാ... ഫോട്ടോ ഞാന്‍ കണ്ടു. ചുള്ളനാണല്ലോ. പക്ഷെ ഇങ്ങനെ ഒരു മാതിരി തണുപ്പന്മാരെ പോലെ ഇരുന്നാല്‍ ഒറ്റയ്ക്ക് കളിക്കേണ്ടി വരും.

ഞാന്‍ ഒരു തമാശ പറഞ്ഞതാണേ...(തമാശ മനസ്സിലാകാത്ത ചില ആളുകളെ എനിക്കറിയാം. അവര്‍ക്ക് വേണ്ടി.)

സു | Su said...

ദില്‍‌ബാസുരന്‍ :) സ്വാഗതം.

wv(cxeeyusu)

തണുപ്പന്‍ said...

ഫോട്ടോ കണ്ടിട്ട് ചുള്ളനാണെന്നൊക്കെ പറഞ്ഞാ.... എനിക്കാകെ നാണം വന്നു, ശ്ശോ..ആളുകള് വെറുതെ പറയുന്നതാണെന്നെ...

ബിന്ദു said...

ദില്‍ബാസുരന്‍.. സ്വാഗതം ! എന്തൊരു പേരപ്പ??/

വനിതയിലൊക്കെ ഇടയ്ക്കിടയ്ക്കു കാണുന്ന കളിയല്ലെ ഇതു ;)

ഇതിനു വേണ്ടി വെറുതെ കല്യാണം കഴിക്കേണ്ട പെരിങ്ങ്സേ..:)

Kuttyedathi said...

ദില്‍ബാസുരനു സ്വാഗതം. കളി പെരുത്തിഷ്ടമായി. അപ്പോ എങ്ങനെ നോക്കിയാലും മൈനസ്‌ മാര്‍ക്കല്ലാതെ ഒരു രക്ഷയുമില്ലെന്നു ചുരുക്കം.

തുടര്‍ന്നെഴുതൂ ദില്‍ബാസുരാ . യെന്തൊരു പേര്‌ :)

Adithyan said...

ദില്‍ബോ... കളി കൊള്ളാം....

“- അവള്‍ ഒരു നര്‍ത്തകിയാണ് (-10)“

അവള്‍ ബെല്ലി ഡാന്‍സര്‍ അല്ലെ ;-))

ഈ കളിയിലും മറ്റു പല കളികളിലും ചന്തു തോറ്റു...

Unknown said...

പേര് പലര്‍ക്കും ഒരു പ്രശ്നമാണെന്ന് തോന്നുന്നു.എന്റെ ശരിക്കുള്ള പേര് ശനിയന് മാത്രമേ അറിയൂ. പരസ്യമാക്കണോ? അസുരലോകത്തെ കാര്യങ്ങളേ അറിയൂ. ബൂലോകത്തെ രീതികള്‍ പഠിച്ച് വരുന്നതേയുള്ളൂ.കാര്യങ്ങള്‍ പറഞ്ഞ് തരണം.

ഉമേഷ്::Umesh said...

ഈനാം പേച്ചിക്കു മരപ്പട്ടി കൂട്ടെന്നു കേട്ടിട്ടേ ഉള്ളൂ. അപ്പോ ഈ ശനിയനും അസുരനും കൂട്ടുകാരാണു്, അല്ലേ?

Adithyan said...

ശനിയാ
ഇന്നലെ ഉമേഷ്ജി എന്നെ ഓടിച്ചിട്ടു തല്ലിയപ്പോ കൈകൊട്ടി ചിരിച്ചതെല്ലെ?

അനുഭവിച്ചോ അനുഭവി :-))

Anonymous said...

ഇനി പറയൂ, ഈ കളിയില്‍ നിങ്ങള്‍ക്ക് എന്ത് ചാന്‍സാണ് ഉള്ളത് ?

ഉം..ഉം.. കല്യാണം കഴിക്കാത്ത പാവം ചെക്കന്മാരെ പറഞ്ഞു പേടിപ്പിക്കാ അല്ലെ?

സ്വാഗതം....

Unknown said...

പ്രിയ LG,
എന്റെ പ്രൊഫൈല്‍ നോക്കൂ! ഞാനും കല്ല്യാണം കഴിക്കാത്ത ഒരു പാവം ചെക്കന്‍ തന്നെയാണ്.പേടി എനിക്കും ഉണ്ട്.

Deepu G Nair [ദീപു] said...

സൂപ്പര്‍ .....!!!!!!!!
തള്ളേ എവന്‍ പുലിയൊന്നുമല്ല ഒരു കുഞ്ഞു ദിനോസറാണു കേട്ടോ.....

Anonymous said...

ദില്ലേ... ഇവിടെ വരെ ഒന്നു വന്നു... ആദ്യമായി..

കരിങ്കല്ല്.

Sulfikar Manalvayal said...

എന്താ മാഷെ. കളിചിരിക്കുകയാ ഇപ്പോഴും.