Monday, November 27, 2006

ബുദ്ധിജീവി

കോളേജില്‍ പഠിക്കുന്ന സമയത്തും ഞാന്‍ ഇപ്പോഴത്തേത് പോലെ ഡീസന്റ് ആയിരുന്നു. ആ കാലത്ത് വായില്‍ നോട്ടം, ക്ലാസ് കട്ട് ചെയ്ത് സിനിമ കാണല്‍, അടിപിടി, ആസ് യൂഷ്വല്‍ അലമ്പുകള്‍ എന്നിവയിലൊന്നിലും എനിക്ക് കമ്പമുണ്ടാവാതിരിക്കാന്‍ രണ്ടാണ് കാരണം. ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാരണം സ്കൂളില്‍ നിന്ന് കോളേജിലേക്ക് ‘ഏരിയാ ഓഫ് ആക്റ്റിവിറ്റി’ മാറ്റി സ്ഥാപിക്കപ്പെട്ട സകല അലവലാതികളും ഇത് തന്നെ ചെയ്തിരുന്നതിനാല്‍ നമ്മള്‍ ആയിരത്തില്‍ ഒരുവന്‍ എന്ന നിലയില്‍ ഒതുങ്ങിപ്പോകും. രണ്ടാമത്തെ കാരണം ഈ വക ഒരു വിധം കലാപരിപാടികളൊക്കെ വളരെ സ്ട്രിക്റ്റായ അണ്‍ എയിഡഡ് സ്കൂളില്‍ തന്നെ കഴിഞ്ഞിരുന്നതിനാല്‍ എന്തിനും സ്വാതന്ത്ര്യമുള്ള കോളേജില്‍ ഇവ തുടരുന്നതിന് പഴയ ഒരു ത്രില്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍ എന്റെ ക്ലാസില്‍ നിന്ന് പത്താം തരം പാസായി ഇതേ കോളേജില്‍ തന്നെ ചേരാന്‍ ഭാഗ്യം സിദ്ധിച്ച പലരേയും എനിക്ക് ഞെട്ടിക്കേണ്ടി വന്നു. കടുത്ത അച്ചടക്കമുണ്ടെന്ന് പറയപ്പെടുന്ന സ്കൂളിലെ എന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ പേരുകളുടെ ആദ്യാക്ഷരം കൊണ്ട് രൂപപ്പെടുത്തിയ ‘യോഗരാജഗുഗ്ഗുലു’, ‘ഗ്രോഗീ ബോയ്സ്’, ‘ഡ്രാക്കുള’ തുടങ്ങിയ കോളേജ് സംഘങ്ങളില്‍ എനിക്ക് അംഗത്വം തരാന്‍ കാത്തിരുന്ന പ്രിയ സുഹൃത്തുക്കളെ ഞെട്ടിച്ച് കൊണ്ട് ഞാന്‍ ഒരു സുപ്രഭാതത്തില്‍ ബുദ്ധിജീവിയായി രൂപപ്പെട്ടു. കോളേജിലെ ആദ്യ ദിവസം ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് എത്തിയ എന്നെ റാഗ് ചെയ്യാന്‍ വന്ന സീനിയര്‍ ചേട്ടനെ ഇതൊന്നും മുമ്പ് കണ്ട് പരിചയമില്ലാത്ത തനി നാട്ടിന്‍പുറത്ത്കാരനായ ഞാന്‍ സ്ഥലജലവിഭ്രാന്തി മൂലം ചവിട്ടിക്കൂട്ടുകയുണ്ടായി. തന്മൂലം രണ്ട് മൂന്ന് ദിവസം അണ്ടര്‍ഗ്രൌണ്ടില്‍ പോയ ഞാന്‍ പിന്നീട് വന്നത് കസവ് മുണ്ട്, ജൂബ്ബ, ചന്ദനക്കുറി, തോളില്‍ തുണി സഞ്ചി എന്നീ രൂപത്തിലായിരുന്നു.

പഠനത്തില്‍ മാത്രം ശ്രദ്ധ, ആര്‍ക്കും മനസ്സിലാവാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതിലൂടെ ഉയര്‍ന്ന ചിന്ത, പെണ്‍കുട്ടികളോട് തീരെ അടുപ്പം ഭാവിക്കാത്തതിനാല്‍ ദിവ്യത്വം എന്നിങ്ങനെ ഒന്ന് രണ്ട് നമ്പറുകളിലൂടെ നല്ല പേര് കൂട്ടുകാര്‍ക്കിടയിലും പ്രത്യേകിച്ച് അദ്ധ്യാപകര്‍ക്കിടയിലും ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചു. അങ്ങനെ മോസ്റ്റ് പോപ്പുലര്‍ ബുദ്ധിജീവി എന്ന നിലയില്‍ ഒരു കൊല്ലക്കാലം വിലസിയ ഞാന്‍ മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന നിലയില്‍ വീണ്ടും ടീ ഷര്‍ട്ട് ആന്റ് ജീന്‍സില്‍ കയറിക്കൂടാന്‍ കാരണം ചൊക്ലിയും പി ടി ബിയുമായിരുന്നു.

ചൊക്ലി എന്നത് എന്റെ ക്ലാസിലെ തന്നെ ഒരു പയ്യനായിരുന്നു. കേട്ടാല്‍ കിങ്ങിലെ മമ്മൂട്ടി പോലും ഞെട്ടുന്ന ഡയലോഗുകള്‍ വിട്ടിരുന്ന ഇവന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനുമായിരുന്നു. വായില്‍ കൊള്ളാത്ത ഡയലോഗുകളിലൂടെ ശരീരത്തിന് താങ്ങാന്‍ പറ്റാത്ത അടികള്‍ വാങ്ങുക എന്നത് ഹോബിയായി കൊണ്ട് നടന്നിരുന്ന ഇവന്‍ കോളേജ് തുറന്ന് ആദ്യത്തെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിന്റെ അന്ന് വാങ്ങിയ അടിയുടെ കൂടെ വാങ്ങിച്ച് വെച്ചതാണ് ‘ചൊക്ലി’ എന്ന പേരും. ഞാനും ടിയാനും ഒരേ ബസിലായിരുന്നു യാത്ര, കോളേജിലെ ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ അടുത്തടുത്തായിട്ടാ‍യിരുന്നു ഇരിപ്പ്. (ചൊക്ലിയെ കൂടാതെ കാള ബിനോയ്, നായാസ് എന്നിവരും ഈ ബെഞ്ചില്‍ എന്റെ കൂടെ ഉണ്ടായിരുന്നു ).

പി ടി ബി എന്നത് ഞങ്ങളുടെ കോളേജിലെ കുട്ടികളുടെ ഹരമായ ബസ്സായിരുന്നു. നാവിനടിയിലെ ‘ഹാന്‍സ്’ നല്‍കുന്ന തരിപ്പിന്റെ ബലത്തില്‍ അറ്റ് എനി ഗിവണ്‍ പോയിന്റ് ഓഫ് ടൈമില്‍ മൂന്ന് ചക്രം മാത്രം നിലത്ത് തട്ടുന്ന രീതിയില്‍ ഡ്രൈവര്‍ അബൂബക്കര്‍ നാല് ചക്രം മാത്രമുള്ള ഈ കുട്ടിബസ്സിനെ എന്‍ എച്-17 ലൂടെ പെടപ്പിച്ചിരുന്നു. ഈ ബസിന്റെ ‘ഫ’ ബോക്സ് നിറയെ ലേറ്റസ്റ്റ് തമിഴ്, ഹിന്ദി പാട്ടുകളുടെ വന്‍ ശേഖരമായിരുന്നു. ഇതിലെ ഡ്രൈവന്‍, കിളി മുതലായ സകല വന്യ ജീവികളും ഞങ്ങള്‍ പിള്ളേരുടെ കൂട്ടുകാരായിരുന്നു. ഞങ്ങള്‍ ഈ ബസ്സില്‍ നടത്തിയ ആര്‍മ്മാദത്തിന് കൈയ്യും കണക്കുമില്ല. ഇങ്ങനെ ഞങ്ങള്‍ തകര്‍ത്താടിയിരുന്ന സമയത്താണ് ഇടിവെട്ടിയ പോലെ അത് സംഭവിച്ചത്.

ഇന്‍ഡിസിപ്ലിന്‍ എന്ന കാരണത്താല്‍ ഈ ബസ്സിലെ കിളി, കണ്ടക്ടര്‍ മുതലായവരെ ബസ് മുതലാളി പിരിച്ച് വിടുകയും ഡ്രൈവര്‍ അബുവിനെ ബ്രെയിന്‍ വാഷ് ചെയ്ത് പിള്ളേരെ കണ്ടാല്‍ വണ്ടി നിര്‍ത്തരുത് എന്ന് ഫീഡ് ചെയ്യുകയും ചെയ്തു. ഈ ബസ്സിന് ഞങ്ങള്‍ പിള്ളേര് നേടിക്കൊടുത്ത പബ്ലിസിറ്റിയാണ് പൊതുവെ അന്തര്‍മുഖനും ബോറനും പോരാത്തതിന് ഒരു പൊടി മലയാളം സാഹിത്യകാരനുമായ ഇയാളെ ഇങ്ങനെ ചെയ്യിച്ചത് എന്നായിരുന്നു ക്യാമ്പസിലെ സംസാരം. ഈ മാറ്റങ്ങള്‍ സംഭവിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അതുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഞാനും ചൊക്ലിയുമൊക്കെ പി ടി ബി കാത്ത് നില്‍ക്കുന്നു. രണ്ട് ദിവസമായി നിര്‍ത്താതെ പോയ പി ടി ബി അന്ന് ഞങ്ങള്‍ വഴിയരികിലെ ഉരുളന്‍ കല്ലുകള്‍ കയ്യിലെടുത്ത് കാലപ്പഴക്കം പരിശോധിക്കുന്നത് കണ്ടിട്ടാവണം, നിര്‍ത്തി. ഓടിക്കൂടിയ പയ്യന്മാര്‍ക്കിടയിലൂടെ അവസാനം ഞാനും ഓടിത്തുടങ്ങിയ ബസില്‍ തോള്‍സഞ്ചിയും മുണ്ടുമൊക്കെയായി വലിഞ്ഞ് കയറി.

അപ്പോഴാണ് അവസാനമായി വലിഞ്ഞ് കയറാന്‍ അത് വരെ ബസ്സിനെ മൈന്റ് ചെയ്യാതെ പോളിടെക്നിക്കില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ റോഡ് ക്രോസ് ചെയ്യുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കുകയായിരുന്ന ചൊക്ലിയ്ക്ക് മോഹം തോന്നിയത്. കയറാന്‍ ശ്രമിച്ച ചൊക്ലിയെ പുതിയ കിളി ചവിട്ടി എന്നാണ് അടുത്ത നിമിഷം കേട്ട ചൊക്ലിയുടെ സംസ്കൃതവാചകത്തില്‍ അടങ്ങിയ ചുരുക്കം ചില മലയാളപദങ്ങളില്‍ നിന്ന് എനിയ്ക്ക് മനസ്സിലായത്. എന്റെ നാട്ടിലേയ്ക്ക് പോകുന്ന ബസ്സിലാണ് ഇവന്‍ അലമ്പുണ്ടാക്കിയത് എന്ന ഒറ്റക്കാരണത്താല്‍ അവന്‍ ആ സന്ദര്‍ഭത്തില്‍ പ്രതീക്ഷിച്ച മോറല്‍ ആന്റ് ഫിസിക്കല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ എനിയ്ക്ക് സാധിച്ചില്ല. ഞാന്‍ പതിവില്ലാത്ത വിധത്തില്‍ തിരക്കി ബസ്സിന്റെ മുന്നില്‍ പോയി ദീപ്തിയോട് കുശലം ചോദിച്ചു. എന്റെ ബുജി പരിവേഷത്തിന്റെ പതനം അവിടെ തുടങ്ങി എന്നത് അവളുടെ പുഞ്ചിരി കണ്ടപ്പോള്‍ ആ നിമിഷത്തില്‍ എനിക്ക് മനസ്സിലായില്ല.

പിള്ളേരുടെ ആര്‍മ്മാദം കാലങ്ങളായി സഹിച്ച് വരുകയായിരുന്ന സ്ഥിരം യാത്രക്കാരുടെ മൌനം മുതലെടുത്ത് ചൊക്ലിയെ കിളി ‘കൊത്തി‘ എന്ന് പിറ്റേന്നാണ് അറിഞ്ഞത്. രാവിലെ ഞാന്‍ കോളേജിലെത്തിയപ്പോള്‍ ചൊക്ലിയുള്‍പ്പെടുന്ന ഗ്യാങ്ങിന്റെ ചര്‍ച്ച മണ്ണെണ്ണ വാങ്ങണോ പെട്രോള്‍ വാങ്ങണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. കൂടുതല്‍ പുക മണ്ണെണ്ണയ്ക്കാണെന്നും അതിനാല്‍ ബസ് കത്തിച്ച ഖ്യാതി അങ്ങ് യൂണിവേഴ്സിറ്റി വരെ പുകസന്ദേശമായി എത്തുമെന്നും അടുത്ത സി-സോണ്‍ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ അതിന്റേതായ നിലയും വിലയും നമ്മുടെ കോളേജിലെ പിള്ളേര്‍ക്ക് ലഭിയ്ക്കുമെന്നും നായാസ് വാദിച്ച് സ്ഥാപിക്കുന്നു. കത്തിക്കലൊന്നും വേണ്ട എന്നും കിളിയെ പിടിച്ച് പപ്പും പൂടയും പറിക്കാമെന്നും ഞാനും ബിനോയിയും വാദിച്ചു കാരണം കത്തിക്കലൊക്കെ കേസാകുമെന്നും ഗ്യാങ്ങിലെ എല്ലാവരും കുടുങ്ങുമെന്നുമുള്ള കാര്യം ചൊക്ലിയും നായാസുമൊഴികെ വേറെ ഏത് പൊട്ടനും മനസ്സിലാവും. വാദം എറ്റു പക്ഷേ ഞാന്‍ ഒരു കുരുക്കില്‍ പെട്ടു.

ക്ലാസ് സമയത്തേ ബസ് തടയാന്‍ പറ്റൂ. കോളേജ് വിട്ടാല്‍ പിന്നെ തിക്കിലും തെരക്കില്‍ ഒന്നും നടക്കില്ല എന്നതിനാല്‍ കോളേജ് വിടുന്നതിന്റെ തൊട്ടുമുന്നത്തെ ട്രിപ്പില്‍ ബസ് തടയണം. ബുദ്ധിജീവിയും തദ്വാരാ സല്‍ഗുണസമ്പന്നനുമായ ഞാന്‍ തന്നെ അക്കൌണ്ടന്‍സിപ്പുലിയുടെ ക്ലാസില്‍ നിന്ന് അനുവാദം ചോദിച്ച് പോയി ബസ് തടഞ്ഞ് കിളിയെ തല്ലണം പോലും. കത്തിയ്ക്കാന്‍ നോട്ടമിട്ട ബസ് ഞാന്‍ മാത്രം പോയാല്‍ കിളിയെ ഉപദേശിച്ച് നന്നാക്കലാവും നടക്കുക എന്ന് പറഞ്ഞ് കൂട്ടിന് ബിനോയിയും വരാമെന്നേറ്റു. അക്കൌണ്ടന്‍സി ക്ലാസില്‍ പുലിമാഷോട് ഞാന്‍ വിഷയം പറഞ്ഞു. കിളിയെ ഒന്ന് ഉപദേശിക്കണം, ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വാങ്ങണം ഇത്ര മാത്രമേ അജണ്ടയിലുള്ളൂ. അലമ്പാവാതെ ഒതുക്കാന്‍ വേണ്ടിയിട്ടാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഡീസന്റ് പയ്യനല്ലേ എന്ന് കരുതിയിട്ടാവും അദ്ദേഹം സമ്മതിച്ചു. പക്ഷേ ഒരു കണ്ടീഷന്‍: ഞാനും ബിനോയും മാത്രമേ പോകാവൂ അതും പ്രിന്‍സിപ്പാള്‍ എന്ന കട്ടപ്പാരയുടെ അനുവാദത്തോടു കൂടി മാത്രവും. വേറെ ഒരു ഗതിയുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്ന് കാര്യം പറഞ്ഞു. ബിനോയിയെ അടിമുടിയൊന്ന് നോക്കി നെറ്റിചുളിച്ച് വ്യാഘ്രാദി കഷായം വെള്ളം ചേര്‍ക്കാതെ കുടിച്ച മുഖഭാവത്തോട് കൂടിയിരുന്ന പ്രിന്‍സി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ഒരു വെള്ളക്കടലാസും പേനയും എന്റെ നേര്‍ക്ക് നീട്ടി.

(തുടരും...)

43 comments:

Unknown said...

ഓരോ ദിവസം ഓരോ വരിയായി എഴുതി ഒരു പരുവമായ സാധനമാണിത്. രണ്ട് റൌണ്ടായേ പ്രസിദ്ധീകരിക്കാന്‍ പറ്റൂ.

ആദ്യ റൌണ്ട് ഇതാ. അങ്ങനെ നീലക്കുറിഞ്ഞി വീണ്ടും പൂത്തു. :-)

ഓടോ: ഈ പോസ്റ്റ് പുറത്തുവരാന്‍ ശയനപ്രദക്ഷിണം നേര്‍ന്ന കുട്ടമേനോന്‍ ചേട്ടന് സമര്‍പ്പണം.

വല്യമ്മായി said...

വെറുതെയല്ല ഇന്നലെ മഴ പെയ്തത്?,അല്ല എന്തിനായിരുന്നു ആ കടലാസ്സെടുത്തത്?

ലിഡിയ said...

ചതിയല്ലേ ഇത്, ബാക്കിയും കൂടെ വരട്ടെ, എന്നിട്ടാവാം..

-പാര്‍വതി.

സു | Su said...

കടലാസ്സെടുത്ത് എന്ത് എഴുതാന്‍ പറഞ്ഞു എന്നെനിക്കറിയാം ;) എന്തായാലും ദില്‍ബു തന്നെ പറയുന്നതാണ് നന്നത്. ഹി ഹി.

പൊന്നപ്പന്‍ - the Alien said...

ദില്‍ബാ മോനേ.. ടെന്‍ഷനടിപ്പിക്കാതെ കാര്യം പറ..വെള്ളക്കടലാസും പേനയും എന്തിനു നീട്ടി.. ? വെള്ളക്കടലാസ്സു എ4 സൈസ് ആയിരുന്നോ? അകാലത്തില്‍ പൊലിയാന്‍ പോകുന്ന ബുദ്ധിജീവിതത്തിന്റെ ആത്മഹത്യാക്കുറിപ്പായിരുന്നോ അതിലെഴുതിയത്..?
ഇംഗ്ലീഷിലാണോ എഴുതിയത് ? അതോ മലയാളത്തിലോ? ആധുനികം? ഉത്തരാധുനികം? വിപ്ലവാരിഷ്ട സാഹിത്യം? ഒന്നു വേഗം പറ.. മനുഷ്യനിവിടെ ഇരിക്കപ്പൊറുതി കിട്ടണില്ല..

ഇടിവാള്‍ said...

ദില്‍ബൂ, അന്റെ "വ്യത്യസ്ത ഗള്‍ഫു കഥ," ഇന്റലിജന്‍സ്‌ ഫെയിലിയര്‍" എന്നിവയുടെ റെയിഞ്ചിലേക്കൊന്നുമായിട്ടില്ല, എന്നിരിക്കിലും, ചില പ്രയോഗങ്ങളൊക്കെ ക്ഷ പിടിച്ചു എന്നും പറയേണ്ടിയിരിക്കുന്നു.


ഇപ്പോ ബ്ലോഗു വായനയും കമന്റും കുറവാണേലും, ഈ നീലക്കുറിഞ്ഞി പൂക്കുന്ന ബ്ലോഗില്‍ വന്നു വായിച്ച്‌ ഒന്നു കമന്റാതെ പോകുന്നതെങ്ങനേ? ഒന്നുമില്ലേലും, എനിക്കു റെഗുലറായി പുറം ചൊറിഞ്ഞു തരുന്നവനല്ലേ..

തുടരൂ സഹോദരാ, കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ തനിക്കാവും..

സ്നേഹപൂര്‍വം

അരവിന്ദ് :: aravind said...

ദില്‍ബ്വോ...കലക്കീട്ടാ....
:-))

വേങ്ങര നവോദയായില്‍ അഡിമിഷന്‍ നോക്കീലേ? വേണ്ട എല്ലാ കാളിഫിക്കേഷനും എക്സ്റ്റ്രായും ഉണ്ടല്ലോ..

മിസ്സായി...മിസ്സായി :-)) രാജ്യത്തിന്റെ തീരാ നഷ്ട്....

വായനക്കാരന്‍ : അടുത്തത് പെട്ടെന്നെഴുത്...
ദില്‍ബു : ഹേയ്, അടുത്ത ഭാഗം അത്ര പെട്ടെന്നെഴുതാനൊന്നും പറ്റില്ല്ല.
വായന : എന്തേ?
ദില്‍ : ഡേയ്, കഥ തുടരാന്‍ പിടിബി വരണ്ടേ?

ആരും ഒന്നും പറയണ്ട,ഞാന്‍ സ്വയം ചെപ്പക്കുറ്റിക്കടിച്ചിരിക്കുന്നു.

Visala Manaskan said...

ദില്‍ബാ രസകരമായ വിവരണം. കൂട്ടിന് ത്രില്ലിങ്ങും. വളരെ ഇഷ്ടപ്പെട്ടു. പെട്ടെന്ന് ബാക്കി വരട്ടേ.

കുറുമാന്‍ said...

മോനേ അസുരാ, ദില്‍ബാസുരാ, ഈ കാലഘട്ടത്തില്‍ തന്നെയല്ലെ നീ, പ്രേമിക്കാനുള്ള നൂറ്റൊന്നോ, അഞൂട്ടൊന്നോ സൂത്രവാക്യങ്ങള്‍ എഴുതിയത്?

ഓര്‍മ്മകുറിപ്പുകള്‍ കൊള്ളാംട്ടോ, പക്ഷെ കമന്റുകളില്‍ നര്‍മ്മം വിതറുന്ന നീ ഇവിടെ ആ നര്‍മ്മബോധം മറന്നുവച്ചിട്ടാണോ എഴുതാന്‍ ഇരുന്നത്?

sreeni sreedharan said...

താനിതെന്തോന്ന് മനുഷ്യനാണ് ഹേ??
കഷണം കഷണമാക്കി കളഞ്ഞതു എനിക്കു തീരെ പിടിച്ചിട്ടീല്ല ;)

(മലയാളം വായിക്കാനറിയാത്തതു ഫാഗ്യം, യേത് :)

ദിവാസ്വപ്നം said...

പോസ്റ്റ്‌ കൊള്ളാം ദില്‍ബൂ

എന്നാലും, കിളിയെ മര്യാദ പഠിപ്പിക്കാന്‍ പോകുന്നതിന് പ്രിന്‍സിയുടെ പെര്‍മിഷന്‍ വേണോ, ഇതെന്തേര്‍പ്പാടാ


രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

Sreejith K. said...

ദില്‍ബാ, രണ്ട്‌ തമാശ പറയെഡേ. നീ സീരിയസ്‌ ആയി കഥ പറയുന്നതു കേട്ടു എന്റെ ഞെഞ്ച്‌ പിടയുന്നെടാ. മണ്ണെണ്ണയ്ക്കാണ്‌ പുക കൂടുതല്‍ എന്ന കണ്ടുപിടുത്തം അസ്സലായി. നിന്റെ കൂടെ ബുദ്ധി ഉള്ള പിള്ളേരും ഉണ്ടായിരുന്നല്ലേ.

ഖാദര്‍ said...

ആദ്യം നായകവേഷത്തില്‍ വന്ന ദില്‍ബന്‍ അവസാനം വില്ലന്‍ വേഷത്തിലാണല്ലോ.
(വിത്യസ്ത) ഗല്‍ഫു കഥക്ക് ശേഷം
വിത്യസ്ത ശൈലിയില്‍
ഡീസന്റ് എഴുത്ത്

രാജ് said...

അതന്നെ അരവിന്ദാ, ഈ ചെക്കന്‍ കേരളം വിട്ടാല്‍ കേരളത്തിനു നഷ്ടം, ദുബായ് വിട്ടാല്‍ ദുബായ് ഷേക്കിനു നഷ്ടം.

എന്നിട്ട് ബാക്കി കൂടെ പറ അസുരാ.

ബിന്ദു said...

‘എന്റെ മരണത്തിനുത്തരവാദി ഞാന്‍ മാത്രമായിരിക്കും’എന്നൊരു സ്റ്റേറ്റ്മെന്റ് എഴുതി തരാന്‍ പറഞ്ഞോ ആ പ്രിന്‍സിപ്പാള്‍? ;)

myexperimentsandme said...

ദില്ലബ്ബൂ, കൊള്ളാം. പണ്ടത്തെ കാളേജ് ജീവിതമൊക്കെ ചുമ്മാ ഓര്‍ത്തു. തടയാനോ തടുക്കാനോ ഒന്നുമില്ലായിരുന്നെങ്കിലും (പേടിയും പിന്നെ ഈ പറഞ്ഞപോലുള്ള ഇമേജ് പരിപാലനവും പിന്നെ പോരാത്തതിന് ഒരു ധൈര്യക്കുറവും) എസ്റ്റിക്കു വേണ്ടി മസിലുപിടിക്കുന്ന അണ്ണന്മാരൊക്കെ ധാരാളമുണ്ടായിരുന്നു. ഒരു ദിവസം സിനിമാ കാണാന്‍ പോകാന്‍ എസ്റ്റി തരാത്ത ഒരു ബസ്സില്‍ ബസ്സിന്റെ ഓണറുമുണ്ടായിരുന്നു “യൂ നോ, ഐ നോ ഇംഗ്ലീഷ്...” എന്ന് പറഞ്ഞ് “മൈ നേം ഈസ് വട്ടു” എന്ന് രണ്ട് കാച്ച് എന്റെ ഒരു സഹപാഠി കാച്ചിയപ്പോള്‍ ഓണറ് കണ്ട്രാവിയോട് പറഞ്ഞു, കൊഡഡേ എല്ലാവനും എസ്റ്റിയെന്ന്. ചിലപ്പോള്‍ അതും ഫലിക്കും.

സസ്‌പെന്‍‌ഷനിലിരിക്കുന്നു. ബാക്കി ഭാഗം ഇനി പന്ത്രണ്ട് മാസം കഴിഞ്ഞേ ഉള്ളൂ എന്ന് പറഞ്ഞാല്‍...

Inji Pennu said...

ബിന്ദൂട്ടിക്ക് നല്ല പരിചയം ഉള്ളപോലെയാണല്ലൊ...
അപ്പൊ എത്ര ബസ് കത്തിച്ചിട്ടുണ്ട് അമ്പടി ഡാകിനിയേ? ;)

ബിന്ദു said...

ഇഞ്ചിയേ..ഞാന്‍ പിണങ്ങി, കൂടൂല്ല.:)
എന്റെ ഫോട്ടോയും ഉടനെ തന്നെ ഇടേണ്ട ഗതികേടാ‍യീന്നാ തോന്നണേ.

ടി.പി.വിനോദ് said...

"അന്തര്‍മുഖനും ബോറനും പോരാത്തതിന് ഒരു പൊടി മലയാളം സാഹിത്യകാരനുമായ ..." ഇതാലോചിച്ചുള്ള ചിരി ഇപ്പോഴും തീര്‍ന്നില്ല..
അടുത്ത ഭാഗം പെട്ടെന്നു പോരട്ടേന്ന്...

കരീം മാഷ്‌ said...

വായിച്ചു നല്ല രസം കേറി വന്നതായിരുന്നു. അപ്പോഴാ! തുടരും..?
കത്തിരിക്കുന്നു.

Unknown said...

ദില്‍ബാ,
ബാക്കി എഴുതിയിട്ടു ഇനി പിന്മൊഴിയില്‍ കേറിയാല്‍ മതി,യൂ ഗെറ്റ് ഔട്ട് ടൂ യുവര്‍ ബ്ലോഗ്!

വേണു venu said...

നല്ല പ്രയോഗങ്ങള്‍, ബുജി പരിവേഷത്തെ മാറ്റി മറിക്കന്‍ സാധിച്ച ആ ദീപ്തിയുടെ പുഞ്ചിരി കൊള്ളാമല്ലോ. ദില്‍ബൂ അടുത്തതിനായി.

sandoz said...

എനിക്ക്‌ സെന്റ്‌.ആല്‍ബര്‍ട്ട്സ്‌ കാമ്പസ്‌ ഓര്‍മ്മകള്‍ ഉണരുന്നു.ദില്‍ബു,അടുത്ത റൗണ്ട്‌ ഒഴി മാഷേ.
ഒ.ടോ.തൊണ്ണൂറുകളിലെ കൊച്ചിന്‍ റോയല്‍ ആല്‍ബര്‍ട്ട്സ്‌ പുലികള്‍ വല്ലവരും ഉണ്ടോ ഈ ബൂലോകത്ത്‌

അതുല്യ said...

ദില്‍ബൂന്റെ ഫോട്ടം നോക്കിയാ ഞാന്‍ പോസ്റ്റ്‌ വായിച്ചെ...

കോളേജിലും ഞാന്‍ ഇപ്പോഴത്തേ.. പോലെ ഡീസന്റ്‌ ആയിരുന്നു......

ഇങ്ങനെ ആ പേപ്പര്‍ നീട്ടി പിടിച്ചിട്ട്‌ ഇപ്പോ 15 മണിക്കൂറോളം ആയീല്ലേ? ഇനി ഇത്‌ എഴുതി തീര്‍ത്തിട്ട്‌ മതി ബാക്കി.... ഒരു വരി എഴുതിയാ മതി... കാത്തിരിയ്കുന്നു.

asdfasdf asfdasdf said...

ദില്ബൂ ഓര്‍മ്മക്കുറിപ്പ് കൊള്ളാം.. ഇതെന്താ തുടരാനാണല്ലോ എല്ലാവരുമിപ്പോള്‍..

അമല്‍ | Amal (വാവക്കാടന്‍) said...

അസുരാ,

വേഗങ്ങ്ട് ആവട്ടെ!

കണ്ണില്‍ മണ്ണെണ്ണയുമൊഴിച്ച് കാത്തിരിക്കുന്നു :)

ഓ.ടോ.നര്‍മ്മം കുറഞ്ഞോ എന്ന് മറ്റു പലര്‍ക്കും തോന്നിയ പോലെ എനിക്കും തോന്നുന്നു

Siju | സിജു said...

സാന്‍ഡോസേ.. എനിക്കും ഓര്‍മ്മ വന്നതു ആല്‍ബര്‍ട്സും അതിനെ മുന്നിലെ ബസ് സ്റ്റോപ്പും
ഞാനും തൊണ്ണൂറിലെ റോയല്‍ ആല്‍ബര്‍ട്സാ.. :-)
ദില്‍ബൂ.. ബാക്കി പോരട്ടെ

സൂര്യോദയം said...

ദില്‍ബൂ... ശരിയ്ക്കും ആസ്വദിച്ച്‌ വായിച്ചു.... തുടരന്‍ വരുന്നതും നോക്കി കാത്തിരിയ്ക്കുന്നു.

thoufi | തൗഫി said...

ദില്‍ബൂ..എന്നിട്ടെന്തുണ്ടായി..?
വേഗം പറ.വെറുതെ ടെന്‍ഷനടിപ്പിക്കാതെ.
പ്രിന്‍സി നിന്നോട് കേട്ടെഴുത്തെഴുതാനൊന്നുമല്ലല്ലൊ
പറഞ്ഞത്..?

മുസ്തഫ|musthapha said...

...പ്രിന്‍സി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ഒരു വെള്ളക്കടലാസും പേനയും എന്റെ നേര്‍ക്ക് നീട്ടി.

എന്നിട്ട് പറഞ്ഞു...

‘എന്‍റെ ഈ പോസ്റ്റിന് ഒരു കമന്‍റ് എഴുതടേയ് ദില്‍ബാ...’

:)

Unknown said...

നീലക്കുറിഞ്ഞി ബ്ലോഗ് പൂത്തത് കാണാന്‍ വന്ന എല്ലവര്‍ക്കും നന്ദി.

വല്ല്യമ്മായി: പ്രിന്‍സി കടലാസ്സെടുത്തത് വിമാനമുണ്ടാക്കിപ്പറത്താന്‍.. :-)

പാറു ചേച്ചീ: ചതി തന്നെ. വേറെ വഴിയില്ല. :-)

സു ചേച്ചീ: എല്ലാം മനസ്സിലായി അല്ലേ? :-)

പോന്നപ്പനണ്ണോ: അകാലത്തില്‍ പൊലിഞ്ഞ ബുദ്ധിജീവിതആകാശകുസുമം തന്നെ :-)

ഇടിജീ: ചൊറിച്ചിലിന് നന്ദി.മെച്ചപ്പെടുമോ എന്ന കാര്യം സംശയമാണ്. :-)

അരവി അണ്ണാ: വേങ്ങര നവോദയയില്‍ അഡ്മിഷന് ആഞ്ഞു പഠിച്ച ഞാന്‍ മെസ്സിലെ ഫുഡ്ഡിന്റെ സ്ഥിതി പരീക്ഷാതലേന്ന് മനസ്സിലാക്കി. പരീക്ഷാപേപ്പറില്‍ വളണ്ടറി റിട്ടയര്‍മെന്റെടുത്തു. അതെ ആര്‍ക്കാ നഷ്ടം? നവോദയയ്ക്ക് തന്നെ. അല്ലാണ്ടാര്‍ക്കാ? :-)

വിശാലേട്ടാ: അടുത്ത റൌണ്ട് കഴിയുന്നതും വേഗമിറക്കാം :-)

കൂറുജീ: പ്രേമിയ്ക്കാന്‍ 101 വഴികള്‍ എഴുതിയത് ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോഴല്ലേ. ഇതതൊക്കെ കഴിഞ്ഞ് വാനപ്രസ്ഥം. :-)

പച്ചാളം: സമയമില്ലാഞ്ഞിട്ടാണ് ഹേ. അതെ അറിയത്തത് ഭാഗ്യം :-)

ദിവാചേട്ടാ: കാത്തിരിയ്ക്കൂ :-)

ശ്രീജീ: ഒറ്റ ഇരിപ്പിനെഴുതിയില്ലെങ്കില്‍ പിന്നെ തമാശ വരില്ലെഡേയ്. :-)

പ്രയാണം: നന്ദി. :-)

പെരിങ്സ്: നന്ദി.ബാക്കി പറയാം.പറഞ്ഞാല്‍ നിങ്ങള്‍ക്ക് നഷ്ടം. :-)

ബിന്ദുച്ചേച്ചീ: ഹൌ! :-)

വക്കാരിച്ചാ: കണ്ടതില്‍ സന്തോഷം. ദാ പുറംചൊറിച്ചിലായി രണ്ട് പടല പഴം. :-)

ഇഞ്ചിച്ചേച്ചീ: നാലുകെട്ടിലെ തറവാട് കുടുംബമായോ?

ലാപുട ഭായ്: നന്ദി. :-)

കരീം മാഷ്: :-)

സപ്തന്‍ ചേട്ടന്‍: :-)

വേണു മാഷ്: :-)

സാന്റോസ്: :-)

അതുല്ല്യാമ്മ : :-)

കുട്ടമ്മേനോഞ്ചേട്ടന്‍ : :-)

വാവക്കാടന്‍: :-)

സിജു: :-)

സൂര്യോദയം ചേട്ടന്‍: :-)

മിന്നാമിനുങ്ങ്: :-)

എല്ലാര്‍ക്കും നന്ദി. (ഹാവൂ.. ഒരു പോസ്റ്റെഴുതാന്‍ ഇത്ര പണിയില്ല)

വിഷ്ണു പ്രസാദ് said...

ദില്‍ബൂ,വായിച്ചു. കലാലയാ‍നുഭവങ്ങള്‍ ദില്‍ബുവില്‍ നിന്ന് കേള്‍ക്കാന്‍ ഒരു രസമുണ്ട്.തുടരൂ...

മുസ്തഫ|musthapha said...

ങീ...ങിഹീ...

...ന്നാലും നന്ദി പ്രകടനത്തില്‍, നീയെന്നെ വിട്ടു കളഞ്ഞല്ലോടാ ദില്‍ബാ...

നിന്‍റെ കഥ വായിക്കാന്‍ ഒരു രസവുമില്ല... തല്ലിപ്പൊളി... നീ കോളേജിലേ പോയിട്ടില്ല... നീ പി ടി ബി യിലെ ‘കിളി’ മാത്രമായിരുന്നു - വെറുമൊരു കിളി :)))

മുസ്തഫ|musthapha said...
This comment has been removed by a blog administrator.
Adithyan said...

നീയും എന്നെപ്പോലെ ഡീസന്റ് ആരുന്നല്ലേ?

പിന്നെ ഒരു കാര്യം, ആ‍രോട് ഉടക്കാന്‍ പോയാലും പ്രൈവറ്റ് ബസ് ഡ്രൈവന്‍/കണ്ട്രാവി/കിളി എന്നിവര്‍ അവരവരുടെ പ്രവര്‍ത്തിമേഖലയിലായിരിക്കുമ്പോള്‍ ഉടക്കരുത്. മിക്കവാറും ബസ് മുതലാളിമാര്‍ ഇവര്‍ക്ക് കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ വളരെ ക്ലിയര്‍ ആയിരിക്കും - “ബസിന്റെ സമയം തെറ്റരുത്, ബസിന് ഒരു പോറലു പോലും പറ്റരുത്; ഇതിനു രണ്ടിനും വേണ്ടി ആരടെ തല വേണേ തല്ലിപ്പൊളിച്ചോ, കേസ് ഞാന്‍ നടത്തിക്കോളാം”.

ബസില്‍ എപ്പൊഴും ജാക്ക് ലിവറും 28-30ന്റെ സ്പാനറും ഒക്കെ എടുക്കാന്‍ പാകത്തിന് വെക്കുന്നതെന്തിനാന്നാ?

ചില നേരത്ത്.. said...

ദില്‍ബാ ..
കോളേജിന്റെ വിവരണം ഇല്ല, ലൊക്കേഷന്‍ ഏതാണെന്നില്ല,
പിന്നെ എങ്ങിനാടോ കൊടകര, വെണ്ണിക്കുളം പോലെ നിന്റെ നാട്
ഫേമസ് ആവുക?
ഞാന്‍ ഒരു പാട് ആലോചിച്ചു. ഏത് കോളേജാവും ഇതെന്ന് ഒരൊറ്റ ക്ലൂവിലാണ്
മനസ്സിലായത് പി.എസ് എം.ഒ കോളേജിലായിരുന്നല്ലേ? കൊച്ചു ഗള്ളന്‍!!
അടുത്തത് വേഗം പോന്നോട്ടെ ;)

Kalesh Kumar said...

ദിൽബാനന്ദാ, കലക്കി!
കുറുമോമാനിയ പിടിച്ചോ? ബാക്കി ഇനി എന്നാ?

ചില നേരത്ത്.. said...

ദില്‍ബാ
ഈ ‘ഹരം’ എന്ന വാക്ക് ഇത്ര ഹരത്തില്‍ ഞാന്‍ വേറെ എവിടെ നിന്നും കേട്ടിട്ടില്ല. എന്ത് ഹരമാണത് നിന്റെ അടുത്ത് നിന്ന് കേള്‍ക്കാന്‍ ..

മനോജ് കുമാർ വട്ടക്കാട്ട് said...

പ്രിന്‍സി നീട്ടിയ വെള്ളക്കടലാസിലേയ്ക്‌ അന്തംവിട്ട്‌ നോക്കിനില്‍ക്കുന്ന ദില്‍ബുവിനെ നോക്കി പ്രിന്‍സിപറഞ്ഞു-

"മോനെ ദില്‍ബൂ, തന്റെ ടി.സിയ്കുള്ള അപ്ലിക്കേഷന്‍ ഒന്നെഴുതിതന്നേക്കൂ"

(അങ്ങിനെയല്ലേ, ദില്‍ബൂ?)

മുസാഫിര്‍ said...

ദില്‍ബു,
ഇത്ര സമയം കൊണ്ടു ലാല്‍ ജോസ് ക്ലാസ്മേറ്റ്സിന്റെ രണ്ടാം ഭാഗം ഇറക്കിയേനേ.രണ്ടാം ഭാഗം പെട്ടെന്നു റിലീസ് ആക്ക് പ്ലീസ്.

മുല്ലപ്പൂ said...

വെള്ളക്കടലാസില്‍ എന്തായിരുന്നൂ ദില്‍ബൂ.

“വേഗം സ്ഥലം കാലിയാക്ക് മ്വോനേ”
എന്നയിരുന്നോ

ബിനോയിയെ അടിമുടിയൊന്ന് നോക്കി നെറ്റിചുളിച്ച് വ്യാഘ്രാദി കഷായം വെള്ളം ചേര്‍ക്കാതെ കുടിച്ച മുഖഭാവത്തോട് കൂടിയിരുന്ന പ്രിന്‍സി എന്നെ നോക്കി പുഞ്ചിരിച്ചു.
ഉവ്വേ ഉവ്വേ.

നല്ല എഴുത്ത്. അടുത്ത ലക്കം വേഗം

(വേ : വേ: apkyfan -> ആപ് കി ഫാന്‍ എന്നാണോ )

Devadas V.M. said...

ഹിച്ച്കോക്കിന്റെ ഇടപെടല്‍ പോലെ താങ്കള്‍ നേരിട്ട് വന്ന് ഈ കഥയുടെ ബാക്കി പണ്ടാ‍രം (ആത്മാര്‍ത്ഥ കൂടിയ തൃശ്ശൂര്‍ പ്രയോഗം)അടങ്ങുമോ...അതോ.. ബാക്കി കൂടി പ്രസിദ്ധപ്പെടുത്തുമോ?

Abdu said...

അല്ല നീയാര് ഏറ്റുമാനൂര്‍ ശിവകുമാറോ തുടര്‍ക്കഥയെഴുതി സസ്പെന്‍സില്‍ നിര്‍ത്താന്‍,

അടുത്ത ലക്കത്തോടെ നിര്‍ത്തിക്കൊണം ഈ പരിപാടി, പെട്ടെന്ന്, വെറുതെ മനുഷ്യനെ ടെന്‍ഷനടിപ്പിക്കാനായിട്ടിറങ്ങിയിരിക്ക്യാ എല്ലാവരും.