Tuesday, July 24, 2007

ഇന്റര്‍വ്യൂ

അമ്മയുടെ നിര്‍ബന്ധം ഒന്ന് മാത്രമാണ് അവനെ ആ ഭക്ഷണശാലയില്‍ ഇരുത്തിയിരുന്നത്. ബാംഗ്ലൂരില്‍ വേറെ അത്ര നല്ല ഭക്ഷണശാലകളുണ്ട്? അവളാണ് ഇന്ദിരാനഗറിലെ മെസ്സ് പോലെയുള്ള ഈ റെസ്റ്റോറന്റ് തെരഞ്ഞെടുത്തത്. ഉയര്‍ന്ന് പൊങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗന്ധത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു അവന്. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയുടെ തന്നെയും കടന്ന് പിന്നിലേക്ക് പോകുന്ന നോട്ടം ഹിസ്റ്ററി ക്ലാസ്സിലെ ബാലകൃഷണന്‍ മാഷിനെയാണ് ഓര്‍മ്മിപ്പിച്ചത്. എന്തോ അയാള്‍ക്ക് മടുപ്പ് പൂര്‍വാധികം ശക്തിയായി അനുഭവപ്പെട്ടു. പെണ്ണ്കാണല്‍ എന്ന ചടങ്ങിനോട് തന്നെ വെറുപ്പാണെങ്കിലും മുന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് മാന്യമായി പെരുമാറിക്കളയാം എന്ന് കരുതിയാണ് ചടങ്ങ് വീട്ടില്‍ വെച്ച് നടത്തുന്നതിനെ പറ്റിയും ചമ്മലൊഴിവാക്കുന്നതിനെ പറ്റിയുമൊക്കെ സംസാരിക്കാന്‍ മുതിര്‍ന്നത്.

പഴയ സിനിമകളിലെ ഡയലോഗ് പോലെ ഉണ്ട് എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ചോദിച്ചത്. അതിന് ഒരു അവസരം കാത്തിരുന്നത് എന്ന പോലെയാണ് അവള്‍ മറുപടി പറഞ്ഞത്. ഈ മനോഹരമായ ഭക്ഷണശാല തെരഞ്ഞടുത്തത് താനാണെന്നും ചമ്മല്‍ എന്നാല്‍ എന്തുവാ എന്നും അവള്‍ ചോദിച്ചു. ഇനിയെന്ത് പറയും എന്ന് ചിന്തിക്കേണ്ട ആവശ്യം അവന് ഉണ്ടായിരുന്നില്ല. അവസാനം അവള്‍ പറഞ്ഞ എന്റെ കാര്യം പറയാന്‍ ഞാന്‍ മതി എന്ന വാചകത്തോടെ അവന് ആളെയും തരവും കൂടിക്കാഴ്ചയുടെ ഫലവും മനസ്സിലായിരുന്നു. ജസ്റ്റ് അനദര്‍ വണ്‍ ഓഫ് ദോസ് ഗേള്‍സ്.. അവന്‍ ചിന്തിച്ചു. ഇപ്പൊ വിട്ടാല്‍ വൈകുന്നേരത്തെ ഫുഡ്ബോള്‍ മാച്ചിന് വാമപ്പ് ചെയ്യാറാവുമ്പോഴേയ്ക്ക് എത്താന്‍ പറ്റുമോ?. വെറുതെ അര മണിക്കൂര്‍ സമയം ഇവിടെ കളയണ്ട കാര്യമില്ല.

ട്രാഫിക്കില്‍ ഇന്നിനി അവിടെ എത്തുമെന്ന് തോന്നുന്നില്ല. എന്തായാലും അര മണിക്കൂര്‍ ഇവിടെ കുടുങ്ങി. ലെഫ്റ്റ് വിങ്ങിലൂടെ സെന്റര്‍ ബാക്കിനെ വെട്ടിച്ച് മുന്നേറുമ്പോള്‍ വിരിയാറുള്ള ഒരു പുഞ്ചിരി അവന്റെ ചുണ്ടില്‍ മൊട്ടിട്ടു. പെട്ടെന്ന് മേശമേല്‍ അവന്റെ വലത് വശത്തിരുന്ന മൊബൈല്‍ ശബ്ദിച്ചു. അവര്‍ രണ്ട് പേരും അതിലേക്ക് തന്നെ നോക്കി. BOSS calling എന്ന് വലിയ അക്ഷരത്തില്‍ അതിന്റെ ഡിസ്പ്ലേയില്‍ നിറഞ്ഞ് നിന്നു. ഫോണ്‍ റിങ് ചെയ്ത് കൊണ്ടിരുന്നു. അവന്‍ അറ്റന്റ് ചെയ്യുന്നില്ല. ബോസ് വിളിക്കുന്നു ചെല്ലുന്നില്ലേ എന്ന തരത്തില്‍ ഒരു പുഛം അവളുടെ കണ്ണില്‍ തെളിഞ്ഞ് മറഞ്ഞില്ലേ എന്ന് അവന് സംശയമായി.

അവന്‍ ഫോണെടുത്തു. “ഹലോ” “ഇപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്” “പിന്നെ വിളിക്കൂ”. ഇംഗ്ഷിഷില്‍ സംസാരിച്ച അവന്റെ ശബ്ദത്തിന്റെ ദൃഢതയും കണ്ണുകളിലെ ഭാവവും കണ്ട് അവള്‍ വിളറി. ഫോണ്‍ കട്ട് ചെയ്ത് സൌമ്യനായി അവന്‍ അവളോട് മെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്തോളാന്‍ പറഞ്ഞപ്പോള്‍ ഒരു പരുങ്ങലോടെ അവള്‍ ചായ മാത്രം ഓര്‍ഡര്‍ ചെയ്തു. അവന്‍ ഉള്ളില്‍ ഒന്ന് അമര്‍ന്ന് ചിരിച്ചു. ഈ അരമണിക്കൂര്‍ രസകരമായേക്കും. സീറ്റില്‍ ഒന്ന് ഇളകിയിരുന്ന് അവന്‍ പന്ത് ഫ്രീകിക്കിനായി പാസ് ചെയ്തു. ദൈവവിശ്വാസത്തെ പറ്റിയും വിവാഹ സങ്കല്‍പ്പത്തെ പറ്റിയുമെല്ലാം അവന്‍ എറിഞ്ഞ ചോദ്യങ്ങള്‍ക്ക് പ്രാക്ടീസ് സെഷനില്‍ പന്ത് പാസ് ചെയ്ത് കളിക്കും പോലെ അവള്‍ പറയുമെന്ന് പ്രതീക്ഷിച്ച ഉത്തരങ്ങള്‍ തന്നെ നല്‍കി.ഇടയ്ക്ക് ഒരു ബലത്തിനെന്ന പോലെ അവള്‍ ബാഗില്‍ നിന്ന് മുന്തിയ മോഡല്‍ മൊബൈല്‍ ഫോണ്‍ എടുത്ത് മിസ് കോള്‍ ഉണ്ടോ എന്ന് നോക്കുന്നതായി ഭാവിച്ചു.ലൈബ്രറിയില്‍ വനിതാ മാഗസിനുകളില്‍ കണ്ണോടിയ്ക്കുമ്പോള്‍ ആവര്‍ത്തന വിരസത വരുത്താറുള്ള മടുപ്പ് അവന് അനുഭവപ്പട്ടു.പുറത്തേയ്ക്ക് വന്ന് ഒരു കോട്ടുവായ അവന്‍ കഷ്ടപ്പെട്ട് അടക്കി.

ബോസ് വീണ്ടും വിളിക്കുന്നതായി മൊബൈല്‍ അറിയിച്ചു. അവന്‍ കണ്ണിമ ചിമ്മാതെ മൊബൈലിലേക്ക് തന്നെ നോക്കി ഇരുന്നു. അവളുടെ മുഖത്തെ വിളര്‍ച്ച മാറി ഒരു കുസൃതിയുടെ ഭാവം വരുന്നത് അവന്‍ ശ്രദ്ധിച്ചു. എന്തോ പ്രതീക്ഷിച്ച് എന്ന പോലെ അവള്‍ ചെവി കൂര്‍പ്പിച്ച് അവന്റെ പിന്നിലേക്ക് നോട്ടം പായിച്ച് ഇരുന്നു. അവന്‍ ഫോണെടുത്തു. "Hello" "Yes" "You may be my boss but that doesn't mean I should accompany you to the disco " "I don't want to hear anything" "Don't call me back“ “I won't be available on this phone" അവന്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടു. അവള്‍ ഒന്നും മിണ്ടാതെ ഒഴിഞ്ഞ ചായക്കപ്പില്‍ എന്തോ സൂക്ഷിച്ച് നോക്കി ഇരിക്കുക ആയിരുന്നു. ഒരു പുഞ്ചിരിയോടെ ശാന്തസ്വരത്തില്‍ അവന്‍ ചോദിച്ചു “അധികം സംസാരിക്കാത്ത ടൈപ്പ് ശാന്തപ്രകൃതക്കാരിയാണല്ലേ?“

ഭര്‍ത്താവിനെ പറ്റിയുള്ള സങ്കല്‍പ്പം, സാരിയാണോ ചുരിദാറാണോ നല്ലത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവള്‍ക്കൊരു രസമായിക്കോട്ടെ ചോദിച്ച് കളയാം എന്ന് കരുതി അവന്‍ മനസ്സില്‍ വെച്ചിരുന്നത് തട്ടിത്തെറിപ്പിച്ച് തൂവാല കൊണ്ട്‌ മുഖത്തെ വിയര്‍പ്പൊപ്പിക്കൊണ്ട് അവള്‍ പറഞ്ഞു “സമയം കുറച്ചായി നമുക്കിറങ്ങാം“. അവന് ചിരിയാണ് വന്നത്. പോകുന്നതിന് മുമ്പ് ഇങ്ങോട്ടൊന്നും ചോദിക്കാനില്ലേ എന്ന് ചോദിച്ചതിന് അവള്‍ മടിച്ച് മടിച്ചാണ് മറുപടി പറഞ്ഞത് "ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??" അവന്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “രണ്ട് രൂപ അമ്പത് പൈസ”. പരിസരം മറന്ന് തന്നെ നോക്കി നില്‍ക്കുന്ന അവളെ തിരിഞ്ഞ് നോക്കാതെ കൈ വീശി അവന്‍ പുറത്തെയ്ക്കിറങ്ങി ബൈക്ക് പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നു. പകുതി വഴിയ്ക്ക് ഇടത്തോട്ട് തിരിഞ്ഞ് റെസ്റ്റോറന്റിന്റെ റിസപ്ഷനിലേക്ക് നടന്നു, ആരോ മേശമേല്‍ മറന്ന് വെച്ച് പോയ ആ ഫോണ്‍ തിരിച്ചേല്‍പ്പിയ്ക്കാന്‍.

100 comments:

Unknown said...

എന്തായാലും വെടിക്കെട്ടാണ്. എന്നാല്‍ എന്റെ വകയും കിടക്കട്ടെ ഒരു ഓലപ്പടക്കം എന്ന് കരുതി.

ഡിസ്ക്ലെയിമര്‍:
ജീവിക്കാന്‍ പോകുന്നവരോ മരിച്ചവരോ ആയ ആരുമായും സാമ്യതാ ഗുപ്ത ഇല്ലാത്ത പോസ്റ്റാണിത്. തല്ലരുത് പ്ലീസ്.

Promod P P said...

ഇത് കൊള്ളാം

സമകാലീന ലോകത്ത്,ഉദ്ധ്യോഗപര്‍വത്തിന്റെ കടന്നല്‍ കൂട്ടില്‍ പെട്ടു പോയ ഒരു യുവാവിന്റെ /യുവതിയുടെ വിഹാഹ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങളും ശബ്ദങ്ങളും നഷ്ടപ്പെടും വിധം കൂടിക്കാഴ്ചകള്‍ ആകസ്മികങ്ങളും ആവര്‍ത്തന വിരസങ്ങളുമാകുമ്പോള്‍..വിവാഹം എന്ന ഇന്‍സ്റ്റി‌റ്റ്‌യൂഷന്റെ ഭാഗഭാക്കായി അറിഞ്ഞോ അറിയാതേയോ മാറി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ നഗ്ന ചിത്രം ചാട്ടുളിയേക്കാള്‍ മൂര്‍ച്ചയുള്ള നഖങ്ങള്‍ ഉള്ള വിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്ത് വെച്ചിരിക്കുന്നു

കരീം മാഷ്‌ said...

ആ ഭരതവാക്യം അടിപൊളി.
കലക്ക്യാര്‍ക്കുണു മച്ചാ..!

അതെന്റെ ഫോണായിരുന്നു.
അതിന്നു എന്റെ ബോസ്സില്‍ നിന്നു എനിക്കു പിടിപ്പതു കിട്ടിയെടാ..

നിനക്കു വെച്ചിട്ടുണ്ട്‌ (:-)

Ziya said...

ഈ കഥയില്‍ ‘അവന്‍’ എന്നുള്ളതൊക്കെ ദില്‍ബന്‍ എന്ന് മാറ്റി വായിക്കാനപേക്ഷ!

ഇടിവാള്‍ said...

ദെന്താ ഇത്?


ദേ പിടി ബാക്കി.. ഞാനായിട്ടിനി മുണ്ടീല്ല്യാന്നു വേണ്ടാ...

അങ്ങു ദൂരെ ബൈക്കിനരികേകു പോവുന്ന അവനെ നോക്കി അവള്‍ നിന്നു..

മനസ്സിലോര്‍ത്തു.. “നാറീ.. ആകെ 12.50 രൂപയേ കയ്യിലുണ്ടായിരുന്നുള്ളൂ.. കൃത്യം ബസ് കാശ്!!!! ചുമ്മാ വാങ്ങില്ലായെന്നുറപ്പുണ്ടായിരുന്നതിനാല്‍ ഒരു ഫോര്‍മാലിറ്റിക്ക് ചോദിച്ചതാ... ഇനിയിപ്പോ ബാക്കി 10 രൂപാ മാത്രം.. ബസു കാശിനു തികയില്ല..

കൂട്ടുകാരി റീനിയെ വിളിക്കാം... അവള്‍ മൊബൈലെടുത്തു നമ്പര്‍ ഞെക്കി...

എയര്‍ടെല്ലുകാര്‍ കാശു കൊടുത്ത് റെക്കോഡു ചെയ്യിപ്പിച്ച ഒരു പൈങ്കിളി സ്വരം അവളുടെ കാതില്‍ മുഴങ്ങി..

“സോറി.യു ഹാവ് നോ എനഫ് ക്രെഡിറ്റ് റ്റു മെയ്ക്ക് ദിസ് കോള്‍”...


ഇന്ന് കണികണ്ടവനെ/അവളെ പ്രാവിക്കൊണ്ട് ബഞ്ചിലോട്ടു ചായുമ്പോള്‍ അവളോര്‍ത്തു.. രാവിലെ എഴുന്നേറ്റു കണ്ണു തിരുമ്പി താന്‍ ആദ്യം കണ്ടത് ഹ്കണ്ണാടിയിലെ പ്രതിബിംബമായിരുന്നല്ലോ എന്നു!!!


ഇനിയെന്തു ചെയ്യ്മോര്‍ത്ത് കാല്വിരലുകൊണ്ട് തറയി അര്‍ദ്ധവൃത്തങ്ങള്‍ വരക്കുമ്പോള്‍ അവള്‍ക്കു മനസ്സിലായി...

നാണം വന്നാല്‍ മാത്രമല്ല, തലപെരുക്കുമ്പോഴും തറയില്‍ കാല്വിരലുകള്‍ രചിക്കുന്നത് അര്‍ദ്ധവൃത്തങ്ങളായിരിക്കുമെന്നു !

================

ഹാവൂ ....

കരീം മാഷ്‌ said...

ദില്‍ബൂന്റെ ഭാവി "ഭൂതം" വര്‍ത്തമാനം പറയുമോ?

Unknown said...

എന്റെ ഭാവി ഭൂതം വര്‍ത്തമാനം പറയുക മാത്രമല്ല നല്ല ചവിട്ടും ചവിട്ടും കരീം മാഷേ. കരാട്ടെ ബ്ലാക്ക് ബെല്‍റ്റാ. (ആ സൈഡിലുള്ള കളി വേണ്ട എന്നര്‍ത്ഥം) ;-)

സാജന്‍| SAJAN said...

ഇന്റര്‍വ്യൂ കഥകളില്‍, ക്ലൈമാക്സ് ഇതിന്റെയാണ് സൂപ്പര്‍:)
പിന്നെ ഡിസ്ക്ലെയിമര്‍ കൊടുത്തത് നന്നായി ഇപ്പൊ ആരും തമിശയിക്കുകയില്ലല്ലൊ:)

കൊച്ചുത്രേസ്യ said...

ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ..

എന്നാലും ഒരു ഫോണ്‍ പോലും സ്വന്തമായിട്ടില്ലാത്ത ഒരു നായകനോ? ലജ്ജാവഹം..
എന്തായാലും എനിക്കിഷ്ടപ്പെട്ടു ദില്‍ബാ. ചിലപ്പോ ഇതു തന്നെയായിരിക്കും മറുഭാഗത്തു സംഭവിച്ചുണ്ടാവുക :-)

ഇടിവാളേ സത്യം പറ- ആ സഭവസ്ഥലത്തിണ്ടായിരുന്നോ??
ഇനിയിപ്പോ ഇടിവാളു തന്നാണോ ആ...

എന്റമ്മേ ചിന്തകള്‍ ഫോറസ്റ്റു കയറുന്നു. ഞാന്‍ നിര്‍ത്തട്ടെ.

Dinkan-ഡിങ്കന്‍ said...

ഇതെന്താ എല്ലാരും ഇന്ന് കൊച്ച് ത്രേസ്യയെ പെണ്ണ് കാണാന്‍ ഇറങ്ങിയിരിക്കുവാണല്ലോ. പാവം കൊ.ത്രേ :(

കൊച്ച് ത്രേസ്യാകൊച്ചേ ഇവന്മാരിങ്ങനെ പോസ്റ്റിട്ട് കളിക്കുവാണേല്‍ “ഡിങ്കാ‍ാ‍ാ‍ാ” എന്ന് നീട്ടി വിളി. പണ്ട് പാണ്ടവ രാജധാനിയില്‍ കാഞ്ചീപുരം ബനാറസ് ആയി കൃഷണന്‍ വന്ന പൊലേ ഒരു ഓട്ടോറിക്ഷ പിടിച്ച് വരാം. (പറക്കാന്‍ ഇപ്പോള്‍ പണ്ടത്തേപോലെ വയ്യ)

സൂര്യോദയം said...

ദില്‍ബൂ.... എല്ലാവരും ആ പോസ്റ്റില്‍ കയറി ഗോള്‍ അടിച്ച്‌ കളിക്കുകയാണല്ലേ... ഒരു വനിതാ ഗോളി ആയിപ്പോയി എന്ന ഒരൊറ്റ കാരണത്താല്‍... :-)) ഇതെവിടെചെന്ന് അവസാനിക്കുമോ ഈശ്വരാ....

കൊച്ചുത്രേസ്യ said...

ഡിങ്കാ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല(ഗദ്ഗദം)..നീയെനിക്കു പിറക്കാതെ പോയ അനിയനാണ്‌ കുഞ്ഞേ

Dinkan-ഡിങ്കന്‍ said...

അനിയനാ... യേത് വകുപ്പില്‍????
ചേട്ടാ എന്ന് വിളിക്കൂ കൊച്ച് ത്രേസ്യേ..

അഞ്ചല്‍ക്കാരന്‍ said...

ഇന്നലെ വരെ കമന്റിനുമേല്‍ കമന്റായിരുന്നു ഫാഷന്‍ ഇപ്പോള്‍ പോസ്റ്റിന്മേല്‍ പോസ്റ്റെന്നായി.

Unknown said...

അഞ്ചല്‍ക്കാരന്‍ ചേട്ടാ,
കമന്റിന്മേല്‍ കമന്റിനേക്കാള്‍ നല്ലതല്ലേ പോസ്റ്റിന്മേല്‍ പോസ്റ്റ്? ഇനി പോസ്റ്റിന്മേല്‍ ബ്ലോഗും കമന്റിന്മേല്‍ ബ്ലോഗും (അയ്യോ) വരുമോ? :-)

അഞ്ചല്‍ക്കാരന്‍ said...

ഞങ്ങള്‍ അഞ്ചല്‍ഗ്രാമക്കാര്‍ കൊല്ലം പട്ടണത്തെ കൂറിച്ചു പണ്ടു പറയുന്ന ഒരു കംന്റുണ്ടായിരുന്നു. കൊല്ലമെന്നാല്‍ കടെം കടേന്റെമേളില്‍ കടേം അതിന്റെ മേളില്‍ ഒരു ചിന്നക്കടേം. ഗ്രാമവാസികളുടെ കൊല്ലം അതായിരുന്നു. ആദ്യം ബൂലോകത്തെത്തിയപ്പൊള്‍ കഥ അതു മാതിരിയായിരുന്നു. കമന്റും കംന്റിന്റെ മേളില്‍ കമന്റും അതിന്റെ മേളില്‍ ഒരു ചിന്ന കമന്റും. ഇപ്പോള്‍ പോസ്റ്റും പോസ്റ്റിന്റെ മോളില്‍ പോസ്റ്റും അതിന്റെ മോളില്‍ ഒരു ചിന്ന പോസ്റ്റും എന്നായിരിക്കുന്നു.

പോസ്റ്റ് കൊള്ളാം. രണ്ടാമതും ഓഫടിച്ചതിന് മാഫ്.

Visala Manaskan said...

കലക്കിയെടാ ദില്‍ബാ. നീ എഴുതാതിരിക്കരുത്.
എന്തിനാ അധികം എഴുതണേ.. വണ്ടര്‍ ഫുള്‍. എന്തിറ്റാ ക്ലൈമാക്സ്! മിടുക്കന്‍.

ഇത് വായിച്ചിട്ട് ഞാന്‍ ഇതിന്റെ ബേയ്സ് പോസ്റ്റ് ഒന്ന് വായിച്ചു. പാവം ണ്ട്രാ.. :))

ഞാന്‍ ക്രീക്ക് വട്ടം ചാടി ഓടി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ബാച്ചിക്ലബ്ബിന്റെ മാനം കപ്പലുകേറുന്നതൊന്നും നോക്കൂല ഇനി ഒരു ‘മുഖാമുഖ’ പോസ്റ്റ് കണ്ടാല്‍ സത്യായും ചാത്തന്‍ ഒറിജിനല്‍ ഇന്റര്‍വ്യൂ ഒരെണ്ണം സംഘടിപ്പിച്ച് പോസ്റ്റിറക്കും ട്ടാ..

asdfasdf asfdasdf said...

കലക്കീ ദില്ബൂ.. കൈമളാശാ‍നും നന്നായി. ഇതുപോലെ ഇടക്കൊക്കെ ഓരോന്ന് പൂശിക്കോളോ ട്ടോ. അവസാനം അവന്‍ ‘ട്രൈ നെക്റ്റ് ടൈം..’ എന്ന് എങ്ങനെ പറഞ്ഞിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും പുടികിട്ടുന്നില്ല. :) ഞാന്‍ ഇറാക്കിലേക്ക് പാലായനം ചെയ്തു.

Mubarak Merchant said...

അപ്പൊ കൊച്ചമ്മിണീനെ ഇന്‍ഡ്രൂ ചെയ്ത് പീഡിപ്പിച്ചത് ചാത്തനല്ലെന്ന് വരുമോ?

Sreejith K. said...

ആണെഴുത്ത് ആണല്ലോഡേയ്. സംഭവം കലക്കി എന്തായാലും. നിന്റെ സ്ഥിരം ശൈലി കാണാനില്ല, ഇവിടെ എവിടെയോ ഉണ്ടായിരുന്നതാണല്ലോ.

SUNISH THOMAS said...

ദില്‍ബാ, കലക്കി. ഇടയ്ക്കത്തെ ആ ഫുട്ബോളു കളി എനിക്കങ്ങ് ഇഷ്ടമായി. ക്ളൈമാക്സും. ശരിക്കും ക്രിയേറ്റീവ്!! ഒരു വല്യകൈ തന്നെ തന്നിരിക്കുന്നു.

ഓഫ്
നമ്മളിങ്ങനെ എഴുതിയെഴുതി പരീക്ഷ വരുമ്പോള്‍ തോല്‍ക്കാതിരുന്നാല്‍ മതിയായിരുന്നു....!!?

കുറുമാന്‍ said...

ദില്‍ബാ, കലക്കി, അവസാനം നുണ പറഞ്ഞു. എന്റെ നമ്പര്‍ ബോസ്സ് എന്ന പേരില്‍ സേവ് ചെയ്തിട്ട് രണ്ടുമൂന്നു തവണ വിളിക്ക്, കുപ്പി വാങ്ങി തരാം എന്ന് പറഞ്ഞ് നീ ഇപ്പോ കാ‍ര്യം കഴിഞ്ഞപ്പോ കഥ മാറ്റുന്നോ...അസംഭവ് :)

Kaithamullu said...

കപ്പേം പോയി, പുട്ടും പോയി. ഇപ്പോ
മൊബൈലേലാ കളി.

-ദില്‍ബാ, കലക്കി.
ബാച്ചീസെ, എല്ലാരും ഇനി ‘ദിവാ’സ്വപ്നം കണ്ട് എഴുത്ത് തോടങ്ങിക്കോ!

കുട്ടന്‍സ്‌ | S.i.j.i.t.h said...

ദില്‍ബാ സഖാവേ,
ഇതിപ്പളാ കണ്ടെ...ഈ വേര്‍ഷന്‍ കലക്കീട്ടിണ്ടിട്ടാ...
:)

ഉണ്ണിക്കുട്ടന്‍ said...

മറ്റൊരു ക്ലൈമാക്സ്:

ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??"

"അഞ്ചു രൂപ" അവന്‍ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.

ദുഷ്ടന്‍ ! ഒരു ചായക്ക് 2.50 ആണെന്നെനിക്കറിയാം..അഞ്ചു രൂപ വേണംത്രേ..! കൊടുക്കാതെ പറ്റില്ലല്ലോ വല്യ സ്റ്റൈലിനു ചോദിച്ചും പോയി. അവള്‍ ബാഗെടുത്ത് തപ്പാന്‍ തുടങ്ങി. ഈശ്വരാ..! പേഴ്സ് എടുക്കാന്‍ മറന്നിരിക്കുന്നു! അതിലാ എ.ടി.എം കാര്‍ഡു പോലും . ഇനീപ്പോ എന്താ ചെയ്ക..?

"അതേ..അഞ്ചു രൂപ നാളെത്തന്നാല്‍ മതിയോ..ചേഞ്ചില്ല..അതാ" ചമ്മി ചമ്മന്തി പോലെ ആയ അവള്‍ വിക്കി വിക്കി ചോദിച്ചു.

"പറ്റില്ല ഇപ്പോ തന്നെ വേണം..ചേഞ്ച് ഞാന്‍ തരാം " അവന്‍ തറപ്പിച്ചു പറഞ്ഞു.

ഇവനു പെണ്ണു കിട്ടാതെ പോണേ ഈശ്വരാ..അവള്‍ മനസ്സില്‍ പ്രാകി.

"അതേ.. ഞാന്‍ പേഴ്സ് എടുക്കാന്‍ മറന്നു അതാ.." ഉള്ള സകല മാനവും കപ്പലു കേറി എന്നവള്‍ക്ക് ഉറപ്പായി.

അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു...

"താന്‍ കാശൊന്നും തരണ്ട..പക്ഷെ ഇനി ഈ സംഭവത്തിനു വേറെ ക്ലൈമാക്സും വെര്‍ഷനും ഒന്നും എഴുതരുതെന്നു നീ അവരോടൊന്നു പറയണം. മണുക്കൂസായും ബുജിയായും ഫുട്ബാള്‍ കളിക്കാരനായും അഭിനയിച്ച് എനിക്കു മടുത്തു"

അവളാകെ അമ്പരന്നു "ആരോടു പറയാന്‍..?"

"അതിതു വായിക്കുന്നവര്‍ക്കറിയാം"
(ശുംഭം)

ശ്രീ said...

ഈ പോസ്റ്റും കൊള്ളാം.... ഒരു മുഖാമുഖം ഒപ്പിച്ച പുലിവാല്...ഹൊ!

കുറുമാന്‍ജീടെ കമന്റും...

ഗുപ്തന്‍ said...

ഉണ്ണിക്കുട്ടാ നിയ്യ് തങ്കപ്പനല്ല പൊന്നപ്പന്‍....
ആ ക്ലൈമാക്സ് നന്നായി....

ദില്‍ബുവേ കുറച്ചുനാളായി ബൂലോഗം മുഴുവന്‍ വേര്‍ഷന്‍സ് കൊണ്ട് നിറയുന്നു. ബെര്‍ലിക്കഥകളുടെ എണ്ണമില്ലാത്ത വേര്‍ഷന്‍സ് കുറുമാന്‍ കഥയുടെ ഇടിവാള്‍ വേര്‍ഷന്‍.. പിന്നെ ത്രേസ്യക്കഥയ്ക്ക് നാലഞ്ച് വേര്‍ഷന്‍സ്..

അറിഞ്ഞുകൊണ്ട് ഒരു പുതിയ ട്രെന്റ് ഉണ്ടാക്കിവക്കണോ... വേറേ വേറ്ഷന്‍ കാരോടൊന്നും ചോദിച്ചില്ല.ചോദിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. അതുകൊണ്ടാണേ...

അപ്പു ആദ്യാക്ഷരി said...

ദില്‍ബാ.. “ദില്‍ബന്‍ നല്ല സുപ്പറായി എഴുതും” എന്ന് എന്നോട് പണ്ടേ ഒരു ദുബായ് എഴുത്തുകാരന്‍ പറഞ്ഞതാ. ഇപ്പോഴാണ് അവസരമൊത്തുവന്നത്. നല്ല എഴുത്ത്.

ഇനി ഓ.ടോ... കുറേ മുമ്പ് കൊച്ചുത്രേസ്യാ എന്നൊരു സഹോദരി (?) യുടെ പോസ്റ്റ് വായിച്ചു..ഇതു തന്നെ വിഷയം. നിങ്ങളിലാരാ കോപ്പിയടിച്ചേ?

ഉണ്ണിക്കുട്ടന്‍ said...

അയ്യോ മനൂ..അത്രയൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല. ഒരു തമാശ പറഞ്ഞു എന്നേ ഉള്ളൂ. ദില്‍ബന്‍ എന്തെഴുതിയാലും അതില്‍ കാര്യമുണ്ടാവും ചിരിക്കാനും

എതിരന്‍ കതിരവന്‍ said...

ദില്‍ബാ:
“ജസ്റ്റ് അനദര്‍ വണ്‍ ഓഫ് ദോസ് ഗേള്‍സ്”? അതുകൊണ്ടാണോ അവള്‍ കൈ വീശിയപ്പോള്‍ തിരിഞ്ഞുനോക്കാതെ ഓടിയത്?
പിടികിട്ടി.
ഫുട്ബോള്‍ ഭ്രാന്തിയായ ഒരുത്തി എന്റെ വകേല്‍ ഒരമ്മാവന്റെ മകളായുണ്ട്. പറഞ്ഞു വിടട്ടെ? (സുനീഷേ ബഹളം വയ്ക്കാതെ. അടങ്ങ്)

ഉണ്ണിക്കുട്ടന്‍, ഒരു പരാജിതന്റെ (മ്റ്റെ പരാജിതനല്ല കെട്ടൊ)അവസ്ഥ വന്നുപോയോ? പക്ഷെ ആ”ശുംഭം” നന്നായി.

ഏറനാടന്‍ said...

ദില്‍ബൂ കൊള്ളാം

Unknown said...

ഞങ്ങള്‍ സ്ത്രീകളെ ആക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്തു സായൂജ്യമാണ് കിട്ടുക?

ഗുപ്തന്‍ said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്... ദില്ബാ.. യുവര്‍ ടേണ്‍ നൌ.... ഇത്തവണ മുഖമില്ലാത്ത പ്രതിഷേധം ആണ്.. നമ്മള്‍ ആണുങ്ങളുടെ ഒരു വിധിയേ...

Unknown said...

നാന്‍സിച്ചേച്ച്യേ,
ഭയങ്കര സായൂജ്യമല്ല്യോ? ഇന്‍ ഫാക്ട് ദിവസം നാല് നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും ഡെയ്ലി ഓരോ സ്ത്രീകളെ അധിഷേപിച്ചില്ലെങ്കില്‍ ഭയങ്കര അസ്വസ്ഥതയാ. അമ്മ എന്നും പറയും മോനേ രാത്രി കിടക്കണേന്റെ മുന്നെ പാല് കുടിച്ച് പല്ല് തേയ്ക്കണേ അന്നന്ന് അധിഷേപിയ്ക്കുന്ന സ്ത്രീകളുടെ കാര്യം ആലോചിച്ച് സായൂജ്യമടഞ്ഞോണേ എന്ന്.

ഓടോ: മനുവേട്ടാ.... ഐ ഷാല്‍.. ;-)

Unknown said...

മനൂ,
തീര്‍ച്ചയായും മുഖമുണ്ട്. എനിക്കു പലതും പറയാനുണ്ട്. കേവലം ബ്ലോഗ് വായനക്കാരിയായ ഞാന്‍ ഒരു ബ്ലോഗ് രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നിട്ട് അതില്‍ പറയാം-മുഖത്തോടെ തന്നെ

Murali K Menon said...

ഒരിക്കല്‍ ഞാന്‍ ദില്‍ബുവിന്റെ ബ്ലോഗിനു വേണ്ടി തിരഞ്ഞ് പരാജയപ്പെട്ടീട്ടുണ്ട് (തിരച്ചിലിലുള്ള വൈദഗ്ദ്യമില്ലായ്മകൊണ്ടാവാനേ തരമുള്ളു). പിന്നെ ദില്‍ബു നല്ല വായനയുടെ പിന്‍ബലവും അസ്സല്‍ എഴുത്തുകാരനുമാണെന്നുള്ള ഒരു അറിവ് നമ്മുടെ ബ്ലോഗര്‍മാരിലൊരാള്‍ എന്നോടു പറഞ്ഞിരുന്നു. ഇന്ന് ധാരാളം ഒഴിവു സമയത്താല്‍ ഞാന്‍ മറുമൊഴികളിലൂടെ സഞ്ചരിച്ച് ദില്‍ബുവിന്റെ ബ്ലോഗില്‍ എത്തിച്ചേരുകയും ഇന്റര്‍വ്യൂ വായിക്കാന്‍ ഭാഗ്യവുമുണ്ടായി. കണിശമായ ആറ്റിക്കുറുക്കിയ രചനയില്‍ എനിക്ക് ആനന്ദമുണ്ടായി എന്നു പറയുന്നത് ആന്മാര്‍ത്ഥതയോടെ എന്നു മാത്രം അറിയിച്ചുകൊണ്ട് വരാനിരിക്കുന്ന രചനകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, സസ്നേഹം മുരളി

ഗുപ്തന്‍ said...
This comment has been removed by the author.
മുസാഫിര്‍ said...

ദില്‍ബൂ,

പോസ്റ്റും കമന്റുകളും വായിച്ചു രസിക്കുകയായിരുന്നു.നാന്‍സിയുടെ കമന്റു വായിക്കുന്ന വരെ...
ത്രേസ്യക്കൊച്ചിനു പോലും ഇത്രയും വിഷമമില്ലല്ലോ.

ബയാന്‍ said...

“ട്രാഫിക്കില്‍ ഇന്നിനി അവിടെ എത്തുമെന്ന് തോന്നുന്നില്ല.“ ദില്‍ബൂ; കടുക് പൊട്ടിത്തെറിക്കുന്നുണ്ട്; പുളിശ്ശേരി ആവുമ്പോഴേക്കും വരാം.

jeena said...

പെണ്ണിനെ കളിയാക്കുന്ന ആണ്‍ വര്‍ഗ്ഗം ബ്ലോഗില്‍ ഒരു പതിവു കാഴ്ചയായിരിക്കുന്നു.
(പെണ്ണിനെ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന ചില നല്ലവരായ ഒരു പാട് ആണുങ്ങളും ബ്ലോഗിലുണ്ട് എന്ന വസ്തുത മറക്കുന്നില്ല.)

ചില പെണ്‍ബ്ലോഗര്‍ മാരെ മാത്രം തിരഞ്ഞുപിടിച്ച് കമന്റ് എഴുതി നശിപ്പിക്കുക എന്നതായിരുന്നു പഴയരീതി. ഇപ്പോള്‍ അതിനൊപ്പം പോസ്റ്റുകളും എഴുതുന്ന പുതിയ രീതി വന്നു.

വര്‍ഷങ്ങളായി ബ്ലൊഗുകള്‍ എഴുതിക്കൊണ്ടിരിക്കുന്ന അവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പുതിയ കര്‍മ്മം. അവരുടെ ബ്ലോഗുകളിലെ കമന്റുകളുടെ എണ്ണത്തില്‍ ഉണ്ടായ തകര്‍ച്ച തന്നെ ഉദാഹരണമാണ്. ഇന്ന് അവിടെ പല പ്രമുഖരും കമന്റു ഇടാന്‍ മടിക്കുന്നു.

കൊച്ചു ത്രേസ്യ എന്നത് ഏറ്റവും പുതിയ ഉദാഹരണമാണ്. ആ കുട്ടി മനോഹരമായ ഒരു പോസ്റ്റ് എഴുതിയപ്പോള്‍ ഇവിടുത്തെ പലര്‍ക്കും അതു അത്ര ഇഷ്ടമായില്ല. ഓരോരുത്തരായി അവളെ ആക്രമിച്ചു.

എന്താ എവിടേയും പെണ്ണ് കളിയാക്കപ്പെടുന്നത്? എന്താ പെണ്ണ് ഒറ്റപ്പെടുന്നത്?

ഇനി ഒരു സ്വകാര്യ ദുഃഖം
മലയാളം ബ്ലോഗുകള്‍ വളര്‍ന്നപ്പോള്‍ ഒരുപാട് സന്തോഷമായിരുന്നു. ഒരുപാട് പോസ്റ്റുകള്‍, ഒരുപാട് കമന്റുകള്‍.. പക്ഷെ അത് ഇങ്ങനെ മനപൂര്‍വ്വം ചില ഒതുക്കലുകളിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകും എന്നു കരുതിയില്ല.

എനിക്കെന്റെ പഴയ ചെറിയ ബൂലോകം മതി.
എല്ലാവരും എല്ലാവരേയും അറിയുന്ന, എല്ലാവരും ഇഷ്ടപ്പെടുന്ന ആ പഴയ ബൂലോകം.
അത് തിരികെ കിട്ടാന്‍ ഒരു വഴിയും ഇല്ലേ?

യാമിനി said...

ഇന്റര്‍വ്യൂ നന്നായീട്ടോ അസുരന്‍ കുട്ട്യേ. ഇക്കാലത്ത് ആണ്‍ കുട്ട്യോളെല്ലാം ഇങ്ങന്യാ ചിന്തിക്ക്യാ?

Unknown said...

ജീനച്ചേച്ചീ നമസ്കാരം,
ബ്ലോഗില്‍ ഉള്ള ആണുങ്ങള്‍ ഉണ്ണാക്കന്മാരാണ്, ഞരമ്പാണ് എന്നൊക്കെ പറയുന്നത് ആണുങ്ങളെ പൂവിട്ട് പൂജിക്കലായിരിക്കും അല്ലേ ജീനച്ചേച്ചീ? പിന്നെ കൊച്ച് ത്രേസ്യ മനോഹരമായ ഒരു പോസ്റ്റെഴുതി തന്റെ ചിന്ത പങ്ക് വെച്ചാല്‍ എനിക്കും എന്റെ മനോഹരമായ ചിന്തകള്‍ എഴുതി പങ്ക് വെച്ച് കൂടെ? പിന്നെ ഞാന്‍ എവിടെയും എന്റെ പോസ്റ്റില്‍ സ്ത്രീകളെ അധിഷേപിച്ചതായി തോന്നിയിട്ടില്ല. ചൂണ്ടിക്കാണിച്ച് തന്നാല്‍ ഉപകാരമായിരുന്നു.

ആകെ മൊത്തം പോസ്റ്റ് വായിച്ചപ്പോള്‍ സ്ത്രീകളെ ആക്കിയപോലെ തോന്നി. അതിനെതിരെ ഇങ്ങനെ പ്രതികരിച്ചു. അല്ലേ? ഇത് തന്നെയാണ് ത്രേസ്യയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു ആണെന്ന നിലയില്‍ എനിയ്ക്കും തോന്നിയത്. ഞാന്‍ ഇങ്ങനെ പ്രതികരിച്ചു. കുഴപ്പമുണ്ടോ?

പഴയ ബൂലോഗം ഇനി വരാന്‍ ബുദ്ധിമുട്ടാണ്. പണ്ട് സാന്റോസിന് ഇത് പോലെ പഴയ സ്കൂള്‍ ലോകം വരണമെന്ന് തോന്നിയപ്പൊ ഒരു ഹണിബീ ഫുള്ള് വാങ്ങുകയാണ് ചെയ്തത്. അതേ എനിക്കും സജസ്റ്റ് ചെയ്യാനുള്ളൂ. :-)

കൊച്ച്ത്രേസ്യയുടെ പോസ്റ്റ് വായിച്ച് ചിരിക്കാനും കയ്യടിക്കാനും ആസ്വദിക്കാനും ആളുണ്ടെങ്കില്‍ (ചേച്ചിയും അവിടെ കയ്യടിച്ചില്ലേ) ഇതിനും ആളുണ്ടാവും. നോക്കിയിട്ട് കാര്യമില്ല.

ഓടോ: വനിതാബ്ലോഗ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ബ്ലോഗിലെക്കുള്ള ലേഡീസ് ഓണ്‍ലി ബസ്സ് സ്റ്റാന്റിന്റെ വടക്കേ മൂലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു.

അഭിലാഷങ്ങള്‍ said...

ദില്‍‌ബാ.. ഈ കഥയിലെ ‘അവന്‍‌‘ എന്നത് ഒരു മീശയില്ലാത്ത അസുരന്‍‌ ആണെന്നു എല്ലാവര്‍ക്കും അറിയാം.. ആ സ്ഥിതിക്ക് കഥാകാരന്‍‌ എഴുതിയ ഒരു കളവിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കട്ടെ! “ഇടത്തോട്ട് തിരിഞ്ഞ് റെസ്റ്റോറന്റിന്റെ റിസപ്ഷനിലേക്ക് നടന്നു, ആരോ മേശമേല്‍ മറന്ന് വെച്ച് പോയ ആ ഫോണ്‍ തിരിച്ചേല്‍പ്പിയ്ക്കാന്‍!! “. ഹും.. പിന്നേ... വീണുകിട്ടിയ മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍‌പ്പിച്ചു പോലും..!! അതിന് ‘അവന്‍‌‘ രണ്ടാമത് ജനിക്കണം..! (ഇംപോസിബിള്‍‌)... അല്ലേല്‍‌ കാക്ക മലര്‍ന്ന് പറക്കണം..(ഇംപോസിബിള്‍‌)... അല്ലേല്‍ കഥാകാരന് മീശ മുളക്കണം .. (ഇംപോസിബിള്‍‌)... !! :-)

-അഭിലാഷ് (ഷാര്‍ജ്ജ)

Kattaalan said...

ജീനമോളെ.
ഈ കഥയിലെവിടാ, മോള്‍ക്ക്‌ വിഷമം തട്ടിയ സംഭവം? ..
എത്ര നല്ല രീതിയിലാണ്‌ ദില്‍ബനീ കഥ എഴുതിയിരിയ്ക്കുന്നത്‌?
ഇതു കുട്ടി വായിച്ചോ??
എന്തിനാ വെറുതെ ഈ 'സോ കാള്‍ഡ്‌' സ്വകാര്യദു:ഖ്‌ങ്ങളൊക്കെ ഇവിടെ വിളമ്പുന്നെ?

പഴയ ചെറിയ ബൂലോകത്തില്‍, ഇയ്യാളുടെ കോന്റ്രിബൂഷന്‍ എന്താണാവോ?..
ജീന എന്ന അഞ്ചക്ഷരമല്ലാതെ എന്തുവാ ഇയ്യാള്‍ പുള്ളാര്‍ക്ക്‌ കാണിച്ചുകൊടുത്തിരിയ്ക്കുന്നത്‌?

വര്‍ഷങ്ങളായി ബ്ലോഗുകള്‍ എഴുതുന്നവരുടെ കഴിവുകള്‍ "ഈ പുതിയ കര്‍മ്മത്തിലൂടെ" അങ്ങ്‌ ഒലിച്ചുപോകുന്ന ഒന്നാണെങ്കില്‍ ഒലിച്ചു പോട്ടെഡോ? ഇയ്യാള്‍ക്കെന്താ ചേതം??
പണ്ടാറടങ്ങാന്‍... ചെറിയ ബൂലോകം മതിയെങ്കില്‍, ഇയ്യാള്‍, ഇയ്യാള്‍ടെ കിണറ്റിലങ്ങോട്ട്‌ കഴിഞ്ഞോളാ... മന്‍ഡൂകത്തെപ്പോലെ.. അല്ലാണ്ടെന്താ പറയ്യാ...

ഒരു നല്ല പോസ്റ്റിട്ടാല്‍ അപ്പോ എത്തും.. ഇയ്യാന്‍പാറ്റേടെപോലെ ഓരോന്ന്.. അല്‍പായുസ്സുക്കള്‌.

ശ്രീ said...

ജീന ചേച്ചി...

എന്തിനാണ്‍ ആവശ്യമില്ലാത്ത അര്‍‌ത്ഥങ്ങള്‍ കല്‍‌പ്പിച്ചുണ്ടാക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഈ വിഷയം അനാവശ്യമായ രീതിയില്‍ കൈകാര്യം ചെയ്യ്യ്യേണ്ടതുണ്ടോ ? ഇപ്പോള്‍ ചെറിയ തമാശകളും ഒത്തിരി കാര്യങ്ങളും കൊച്ചു കൊച്ചു പാരകളുമായി ഒരു കുടുംബം പോലെ ഒരുമിച്ചു പോകുന്ന ആണ്‍-പെണ്‍ ബ്ലോഗ്ഗേഴ്സിനെ ആവശ്യമില്ലാത്ത ഒരു വിഭാഗീയത് മൂലം വേര്‍തിരിക്കന്‍ ഇട വരുത്തണോ....
ഈ പോസ്റ്റിനു കാരണമായ മുഖാമുഖം എന്ന പോസ്റ്റ് എഴുതിയ കൊച്ചു ത്രേസ്യ്യ പോലും ഈ പോസ്റ്റ് മറ്റൊരു രീതിയില്‍ എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. (ആ പോസ്റ്റും നന്നായിരുന്നു എന്നു തുറന്നു പറയാന്‍ ഞാന്‍ ഉള്‍പ്പെടേയുള്ള ബ്ലോഗര്‍മാര്‍ മടി കാണിച്ചിട്ടുമില്ല. പിന്നെ, “ഓരോരുത്തരായി അവളെ ആക്രമിച്ചു” എന്നു പറയുന്നതിന്റെ അര്‍‌ത്ഥം മനസ്സിലാകുന്നില്ല)
മറ്റുള്ളവരെ വ്യക്തിപരമായി വേദനിപ്പിക്കാതിരിക്കുന്നിടത്തോളം ഇത്തരം പോസ്റ്റുകള്‍ കുഴപ്പങ്ങളുണ്ടാക്കുന്നില്ലല്ലോ...

ഗുപ്തന്‍ said...

പറഞ്ഞിട്ടു കാര്യമുണ്ടെങ്കില്‍ വിശദീകരിച്ചാല്‍ പോരേ ശ്രീ. പെണ്ണിസം തലക്കുപിടിച്ചാല്‍ ഇങ്ങനെയാ. ‘ഇര’ എന്ന് എഴുതിക്കാണിച്ചാല്‍ ‘ഓനെന്റമ്മയ്ക്കു വിളിക്കുന്നേ’ എന്ന് നിലവിളിച്ച് നാറ്റിച്ചുകളയും. കാര്യകാരണ സഹിതം നാലുവരി എഴുതാനുള്ള വര്‍ക്കത്തുള്ളവരോടു പോരേ മറുപടി.

ഗുപ്തന്‍ said...

Off again: I just removed a comment above, only b'cuz there was a word 'azEsham' totally out of place there. And I am practically sure the person to whom I addressed that comment has already seen it.

qw_er_ty
ithil koratti workumo entho :-ss

ശ്രീ said...

മനു ചേട്ടാ...
ശരി തന്നെ...
:)

ലുട്ടാപ്പി !!! said...

എന്തെങ്കിലും എഴുതി ശ്രദ്ദിക്കപ്പെടുന്നില്ല, എന്നാല്‍ കുറച്ചു ബഹളം വച്ച് ശ്രദ്ധ പിടിക്കാം എന്ന തോന്നലാണു ഈ രീതിയിലുള്ള കമംന്റുകളുടെ ഉദ്ദേശം.

മുന്‍പും നാം ഇതുപോലുള്ള പ്രതിഷേദ പ്രകടനങ്ങളും ഞരമ്ബുകള്‍ക്കുള്ള ഭീഷണി പോസ്റ്റുകളും കണ്ടതാണല്ലോ?

സറ്റയറുകള്‍ ആ സെന്‍സില്‍ എടുക്കാന്‍ ഇവര്‍ക്കാവുന്നില്ല. ഒരു കൃതിയെ വിമര്‍ശിച്ചാല്‍ “അയ്യോ എന്നെ ഞരംബുകള്‍ പീടിപ്പിച്ചേ” എന്നു വലിയവായില്‍ ഓരിയിടും, കമന്റുകള്‍ മായ്ച്ചു കളയും..

എന്നാലോ, സംസ്കാരം തൊട്ടുതീണ്ടിയിട്ടുപോലുമില്ലാത്ത ചില കമന്റുകളാണു ഈ മഹത്‌വനിതകള്‍ ‍ചിലയിടങ്ങളില്‍ ചൊരിഞ്ഞിരിക്കുന്നത്.

കാണാന്‍ കൊള്ളാവുന്ന ആമ്പിള്ളാരുട് ബ്ലോഗില്‍ നാലും അഞ്ചും കമംന്റു വച്ച് രിഫ്രഷ് അടിച്ചുകളിക്കുന്നത് ഞരമ്പുരോഗമല്ലെങ്കില്‍ പിന്നെ എന്താണാവോ?

Inji Pennu said...

Dilbuve,

ayye! You write so well, but this was pathetic. chiri poyittu karachil vannu ithu vaayichallo ennu.

aanungal english paranjaal viralunna penno? jayan cinemede kaalam okke eppozhe kazhinjille makane? :-)
we are not begggeeeerssss.

സാല്‍ജോҐsaljo said...

ദില്‍ബാ.. ഈ വേര്‍ഷന്‍ ഇപ്പഴാ വായിച്ചേ...
ഈ ഭാവനയും ഇഷ്ടായി.

............
ഒരു കാര്യം (ഇത് പറഞ്ഞ് ഒടുവില്‍ ഒരു ദിവസം ഞാന്‍ ബ്ലോഗ് നിര്‍ത്തും സത്യം!) ഇത് വെറും ഹാ‍സ്യമാണ്. ആരെയും ഒറ്റപ്പെടുത്താനല്ല ഇതൊന്നും. ഈ കമന്റ് ലിങ്ക് കൂടി വായിക്കണമെന്ന് അപേക്ഷിക്കുന്നു.

http://bharananganam.blogspot.com/2007/07/blog-post_24.html

സാല്‍ജോҐsaljo said...

ഓ.ടോ. എന്നെഴുതാന്‍ മറന്നു. ഡോട്ട് കഴിഞ്ഞുള്ളത് ഓ. ടോ. ആകുന്നു

Ziya said...

ആര് ആരെ അവഹേളിച്ചുവെന്നാണ് ഇവിടെ ചിലര്‍ വിളിച്ചു കൂവുന്നത്?
ഞങ്ങളൊക്കെ സ്ഥിരമായി ബ്ലോഗ് വായിക്കാറുള്ളതാണ്.
ഒളിഞ്ഞും തെളിഞ്ഞും അവസരം കിട്ടുമ്പോള്‍ കുന്നായ്മത്തരം കാണിക്കുന്നത് ഏതൊക്കെ പെണ്‍ബ്ലോഗര്‍മാരാണ് എന്ന കാര്യം ഇവിടെ എല്ലാവര്‍ക്കും അറിയാം.
മനോഹരമായ ഒരു സറ്റയര്‍ ആസ്വദിക്കാനുള്ള സംസ്കാരവും അവബോധവും ഇവറ്റകള്‍ക്കില്ലേ? അല്ലെങ്കില്‍ അത് ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണ് എന്നാണോ ഭാവം...
ദില്‍ബാ, ജ്ജ് ഇനീമെയ്‌തെടാ കലകലക്കന്‍ പോസ്റ്റുകള്‍...ഞങ്ങളൊന്നാസ്വദിക്കട്ടെ

Unknown said...

ഇഞ്ചിച്ചേച്ച്യേ,
ഇത് സംഭവ കഥയോ യാഥാര്‍ത്ഥ്യമോ ഒന്നും അല്ല. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന പോളിസിയെ ബേസ് ചെയ്തിട്ടുള്ള പോസ്റ്റാണ്.

ആദ്യമായി കാണുന്ന ഒരു പെണ്‍കുട്ടിയോട് “അധികം സംസാരിക്കാത്ത ടൈപ്പാണല്ലേ” എന്ന് കിട്ടിയ ഇമ്പ്രഷന്‍ വെച്ച് ചൊദിക്കുന്ന പയ്യന്‍ പെണ്‍കുട്ടിയുടെ കണ്ണില്‍ എത്രത്തോളം വിഡ്ഡിയാണൊ അത്രത്തോളം absurd ആണ് ഇംഗ്ലിഷ് കേട്ട് ചൂളുന്ന പെണ്‍കുട്ടിയും. അതാണ് ഉദ്ദേശിച്ചത്. ഒന്ന് കേമവും മറ്റൊന്ന് pathetic ഉം ആവുന്നതിന്റെ ലോജിക്കാണ് എനിക്ക് മനസ്സിലാവാത്തത്. :-)

Ziya said...

പെണ്‍വിഭാഗത്തിന്റെ സംരക്ഷണച്ചുമതല സ്വയം ഏറ്റെടുത്തിട്ടാണോ ഇഞ്ചി ഈ വക്കാലത്തു പണിയുമായി ഇറങ്ങീരിക്കുന്നത്.
aanungal english paranjaal viralunna penno?
ചായേടെ ഷെയര്‍ പെണ്ണു കൊടുത്താല്‍ ആണു വിളറുമോ എന്ന് ചോദിക്കാഞ്ഞതെന്തേ ഇഞ്ചീ?
അപ്പോള്‍ പെന്നേന്തു പറഞ്ഞാലും കണ്ണടച്ചു കയ്യടിക്കാം അല്ലേ?

ഗുപ്തന്‍ said...

ഈ നിലവിളീകൂട്ടുന്നവരുടെ - ഞാന്‍ മുന്‍പു പറഞ്ഞ- victim complex തന്നെയാണ് അന്തസോടെ എഴുതുകയും മനുഷ്യരോട് സംവദിക്കുകയുംചെയ്യുന്ന മറ്റു സ്ത്രീകള്‍ക്കുകൂടി ഉള്ള വില കളയുന്നത്. മുകളില്‍ ഇഞ്ചി എഴുതിയ we are not begggeeeerssss. എന്ന വാചകത്തിലെ ‘begggeeeerssss‘ എന്ന വാക്ക് ഭിക്ഷക്കാരന്റെ അം....മ്മേഏഏഏഏ... എന്ന നിലവിളിയെ ഓര്‍മിപ്പിക്കുന്നതും അതുകൊണ്ടാണ്.

ഒരു പെണ്ണീട്ട പോസ്റ്റിനു ഒരു ആണ് മറുപടിയിട്ടാല്‍ അത് നിമീഷപ്പേരുകളില്‍ ഇടുന്നവിദ്വേഷ കമന്റുകളിലേക്കും കഥയില്ലാത്ത പുരുഷാധിപത്യര്‍ച്ചകളിലും വലിച്ചിഴക്കപ്പെടേണ്ടതാ‍ണെന്ന് വിചാരിക്കുന്നത് തന്നെയാണ് പെണ്‍‌വ്വര്‍ഗത്തിന്റെ അധ:പതനത്തിന്റെ കാരണം. സംവരണവും സംവിധാനങ്ങളുടെയും മേലാളന്മാ‍ാരുടെയും സംരക്ഷണവും ഇല്ലാതെ ജീവിക്കാവില്ലെന്ന് തെളിയിക്കുകയാണ് നിങ്ങള്‍.

ലുട്ടാപ്പി !!! said...

പെണ്‍വിഭാഗത്തിന്റെ സംരക്ഷണച്ചുമതല സ്വയം ഏറ്റെടുത്തിട്ടാണോ

അയ്‌യ്യ്യെ, സിയച്ചേട്റ്റനു അതു ഇത്റെം കാലമായിട്ടു മനസ്സിലായില്ലേ?

ബ്ലോഗിലെ പെണ്‍പേരിലെഴുതുന്ന സകലമാന ബ്ലോഗേഴ്സിനേം ചൊമതല പേറുന്നത് ആയമ്മയല്ലേ?



അപ്പോള്‍ പെണ്ണെന്തു പറഞ്ഞാലും കണ്ണടച്ചു കയ്യടിക്കാം അല്ലേ?

യെസ് യെസ്. കറകറക്റ്റ്.
ഇതിലെന്തു ചോദിക്കാന്‍? കയ്യടിച്ചോണം. .ഇല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെയൊക്കെ ഞരമ്പന്മാരാക്കി മാറ്റിക്കളയും

വെട്ടിച്ചിറ ഡയമൺ said...

ഇഞ്ചീപ്പെണ്ണെ

ഈ ഒരു വിഷയത്തില്‍ ഈ മലയാളം ബ്ലോഗിലെ ഒരു പെണ്ണുപോലും (കൊച്ചു ത്രേസ്യ അടക്കം) ഇഞ്ചിപ്പെണ്ണിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വരില്ല എന്ന കാര്യം ഒന്നു മനസിലാക്കൂ. (ചില ആണുങ്ങള്‍ വന്നേയ്ക്കും ;)

ദില്‍ബാസുരന്റെ ഈ പോസ്റ്റില്‍ പെണ്ണിനെ കളിയാക്കുന്നു, ഇത് സ്ത്രീ വര്‍ഗ്ഗത്തിനെതിരെ ആണെന്ന് പലരും മുഖം ഇല്ലാതെ വന്നു പറയും, ജീനയേയും ജാന്‍സിയേയും പോലെ. മുഖമില്ലാത്ത ഇഞ്ചിക്ക് അത് ചേരും എന്നറിയാം. അല്ലാതെ ഒരു പെണ്‍ ബ്ലോഗറും ഈ ആണ്‍-പെണ്‍ വിഷയത്തില്‍ ഇഞ്ചിയുടെ പക്ഷം പിടിക്കാനും ബ്ലോഗില്‍ സചിത്ര ബാനര്‍ ഇട്ട് പ്രതിക്ഷേധിക്കാനും സ്വന്തം പേരില്‍ ഇറങ്ങും എന്ന് തോന്നുന്നില്ല.

ഇഞ്ചിവിളിച്ചാല്‍ ഇടവും വലവും നോക്കാതെ ഇറങ്ങി നിരക്കുന്നവര്‍ ബ്ലോഗില്‍ ഉണ്ടായിരുന്നു പണ്ട്. ഇന്നവര്‍ക്കൊക്കെ തിരിച്ചറിവായി.
പൈറസിയുടെ പേരില്‍ പൈഡ് പൈപ്പറിനെ പോലെ ഒരു സമൂഹത്തെ മുഴുവന്‍ പാട്ട് പാടി കൊണ്ടു പോയിട്ട് ഒടുവില്‍ എന്തായി?

ഒടുവില്‍ എന്താണ് സംഭവിച്ചത് (എങ്ങനെ ഒതുക്കി എന്ന്) എന്നു പറയാതെ ഒരു സമൂഹത്തെ മുഴുവന്‍ മണ്ടന്മാരാക്കിയില്ലേ? വെബ്ദുനിഅ അല്ല യാഹൂ മാപ്പ്പു പറയണം എന്നു പറഞ്ഞ് ജാഥയില്‍ ഒപ്പം വന്നവരും പോസ്റ്റുകളിട്ട് കൂട്ടായ്മ നിലനിര്‍ത്തിയവരില്‍ ആര്‍ക്കെങ്കിലും അറിവുണ്ടോ ആ പ്രശ്നം എങ്ങനെ സോള്‍വ് ചെയ്തു എന്ന്, യാഹു മാപ്പു പറഞ്ഞോ എന്ന്? അതിന്റെ ഒരു ലിങ്ക് എങ്കിലും ആഹ്വാനം ചെയ്തവര്‍ പിന്നില്‍ നിന്നവര്‍ക്ക് കൊടുത്തോ? (അന്ന് ജാഥയുടെ നിരയില്‍ അധികം പിന്നിലല്ലാതെ ഉണ്ടായിരുന്നു ഞാന്‍. എന്റെ ശരിക്കുള്ള മുഖവുമായി.)

ഇപ്പോ ഞാനും മുഖമില്ലാത്തവനാ.. ഇഞ്ചിയെ പോലെ തന്നെ. അതുകൊണ്ട് എനിക്കും തുറന്നു പറയാം.

Inji Pennu said...

haha best! ethra peraanu chaadi veenathu? ho!

Dilbu maathrem marupadi arhikkunnathukondu onnu paranjotte. Dilbuve, enikku manassilaayi ithu thressia postinte marupadi aanennu. pakshe marupadi valare weak aayippoyi. weak alla, oru rasavum oru thamaashayum thonniyilla. enikku personal aayittu thonniyilla.
dilbuvinte baakkiyulla postukal okke ugran comedy aayi thonniyittundu. njaan kaalathe oodichaadi vaayicchathaanu ugran marupadi aayirikkum ennu karuthi. athaanenne. nalla assal marupadi ezhuthaan pattuvallo, ithu chumma aayittu thonni. silly aayittu thonni.

pakshe ippo dilbu explain cheythappol manassilaayi athu athe levelile marupadi aanu uddeshiche ennu.

OFF: we are not beggeers enna jayante english dialogue aa english kettappol orthathu onnu ezhuthiyathinu vare puthiya arthathalangal kandu pidiche manuve, namovakam! namovakam!

Inji Pennu said...

haha! enikku vayya! dilbuvinte postinekkaalum comedy commentukalil. ithoru penn/aan prashnam aayirunnaa? arinjillaatto... njaan chumma ithokke nerombakkaanu kochu thressiedeyum/dilbuvinteyum enne karuthiyullo. ho! ithrayum athisankeernmaaya prashnangalude anthradhaarakal potti vidarunnundaayirunnu ithillokke ennu arinjilla.

വെട്ടിച്ചിറ ഡയമൺ said...

ആഹാ എന്തൊരു കിടിലന്‍ മറുപടി!

തടി ഊരണെമെങ്കില്‍ ഇങ്ങനെ ഊരി എടുക്കണം.
ഇഞ്ചീപ്പെണ്ണേ യൂ ആര്‍ സോ സ്മാര്‍ട്ട്! സമ്മതിച്ചിരിക്കുന്നു.

ഓഫ്: വരമൊഴി അവിടെ സ്റ്റോക്ക് തീര്‍ന്നോ? കുറച്ചു നാളത്തേക്ക് മലയാളത്തില്‍ കമന്റു എഴുതില്ല എന്ന തീരുമാനം എടുത്തവരുടെ കൂട്ടത്തില്‍ ഇഞ്ചിപ്പെണ്ണും ഉണ്ടോ? (അതില്‍ ഒരാള്‍ രണ്ടു ദിവസം മുന്‍പു നടത്തിയ ഒരു തമാശ; മലയാളത്തില്‍ ടൈപ്പ് ചെയ്തില്ല പക്ഷെ പറയേണ്ടത് മലയാളത്തില്‍ ആയതുകൊണ്ട് മുകളില്‍ പറഞ്ഞ ഒരാളുടെ കമന്റ് കോപ്പി പേസ്റ്റ് ചെയ്തു. കഷ്ടം!

Inji Pennu said...

vikkan saare,
I dont like to normally talk to "new ids", but maanyamaayi chodichathukondu paranjotte.
"ഇഞ്ചിവിളിച്ചാല്‍ ഇടവും വലവും നോക്കാതെ ഇറങ്ങി നിരക്കുന്നവര്‍ ബ്ലോഗില്‍ ഉണ്ടായിരുന്നു പണ്ട്. "

Oh! ingineyokke sambhavicho? njaan arinjilla. njaan malayalam blogil yahoo prashanthinepatti oru post polum ittittillallo? pinne aaru aare vilichu? Whatever everyone did is for themselves. Dont make it sound like someone did something for someone. I dont think so. I was against it,so I did my work. If you blvd in it, you did. athreyullo. Allathe, none should have pressurised anyone. That would have been a mistake.

oh, praayallo. Yahoo prashnam enthaayi ennu parayaan enikku yaathoru kuzhappavumilla. Njaan oru post vekkam. I thought everybody knew what happened. athini post koodi vechu ivide adutha adi undakkanda ennu karutheetalle? No problem. Vishadhamaayi thanne post idaam.

Inji Pennu said...

Excuse me for my manglish comments. I am travelling and cannot install keyman in this PC.

Inji Pennu said...

"തടി ഊരണെമെങ്കില്‍ ഇങ്ങനെ ഊരി എടുക്കണം." haha! Maashe. kashtam ennallandu enthu parayaan? You are hell bent on proving something, alle? Or trying to put words into my mouth. athu nadakkillatto.

I read Dilbus post, wrote my honest opinion. athreyullo. Ente opinion ippozhum athu thanne. athingine controversy aakkaan nokkandaatto.

Ziya said...

ഇതിപ്പോ അരീം തിന്നു ആശാരിച്ചിയേം കടിച്ച് പിന്നേം ലതിനു മുറുമുറുപ്പ് എന്നു പറഞ്ഞപോലെയാണല്ലോ ഇഞ്ചി കേരി മുറുകുന്നത്?
മലയാളത്തില്‍ ബ്ലോഗിട്ടാലേ ബ്ലോഗ്ഗേഴ്സിനോടുള്ള ആഹ്വാനമാകുകയുള്ളോ?
none should have pressurised anyone.
ആ ആരെയും പ്രശ്‌നത്തില്‍ ആരോടും പ്രേരണ ചെലുത്തിയില്ലെന്ന് ഇഞ്ചിക്ക് പറയാമോ?
തടി ഊരണമെങ്കില്‍ ഇങ്ങനെ ഊരണം. നന്നായി

Inji Pennu said...

Ziya, I do feel you are trying to create an unecessary controversy, that too unwanted discussion in this post. Sorry I am least interested. You guys can carry on!

I will keep a post on my blog about what happened in Yahoo, and if you have so much pending anger and frustration, you can come there and discuss. Adios.

Inji Pennu said...

Oh! Dilbuve ithokke ithinumunpitta "Jeena/ Nancy" comments inte baakkiyaayirunna? ippalaanu a comments okke kandathu? njaanum vichaarichu ithenthonnu ellaarkkum vattaayaa ennu? Anyway carry on.

Unknown said...

കോഴിക്കോട് ബസ്സില്‍ കയറി ഒന്ന് മയങ്ങി എണീറ്റപ്പോഴേയ്ക്ക് വയനാട്ടില്‍ എത്തി എന്ന് പറഞ്ഞത് പോലെ ആയി ഇവിടെ കാര്യങ്ങള്‍. ഈ യാഹൂ ഇപ്പൊ എവിടെ നിന്ന് വന്നു? അനോണീസ് ആന്റ് നോണ്‍ അനോണീസ് ഗോ റ്റു യുവര്‍ ക്ലാസ്സസ്.. ഗെറ്റ് ഔട്ട്ഹൌസ്...

വെട്ടിച്ചിറ ഡയമൺ said...

“ഇഞ്ചിപ്പെണ്ണ് കീ ജയ്”
വിളിക്കൂ ബൂലോകമെ ഉച്ചത്തില്‍..
ഉറക്കെ ഉറക്കെ!

പാവം ഒന്നും അറിഞ്ഞില്ലായിരുന്നു.

ഇനി യാഹൂ പ്രസ്നത്തില്‍ ഒരു ഗ്ലോറിഫൈഡ് പോസ്റ്റ് സ്വന്തം ബ്ലോഗില്‍ ഇട്ട് തകര്‍ക്കാം. നല്ല ഐഡിയ. നടക്കട്ടെ.
പക്ഷെ
“njaan malayalam blogil yahoo prashanthinepatti oru post polum ittittillallo? pinne aaru aare vilichu? Whatever everyone did is for themselves. Dont make it sound like someone did something for someone. I dont think so. I was against it,so I did my work. If you blvd in it, you did. athreyullo. Allathe, none should have pressurised anyone. That would have been a mistake.“

എന്ന വാക്കുകള്‍ പറഞ്ഞിട്ട് സ്വന്തം ബ്ലോഗില്‍ (യാഹൂ പ്രശ്നത്തില്‍ ഒരു പോസ്റ്റ് പോലും ഇട്ടില്ല എന്നു പറയുന്ന ബ്ലോഗില്‍) യാഹൂ പ്രശ്നത്തെ കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റ് ഇടുന്നതിന്റെ ഉദ്ദേശം മനസിലാകുന്നില്ല.

ട്രാഫിക്ക് കൂട്ടല്‍ ആണ് ഉദ്ദേശം എങ്കില്‍ , എനിക്കു തോന്നുന്നില്ല അത് ഇനി എത്രമാത്രം വര്‍ക്ക് ചെയ്യും എന്ന്.
മറ്റൊരു പാചകബ്ലോഗിന്റെ അവസ്ഥ ഞങ്ങളൊക്കെ കാണുന്നുണ്ട്.

എന്തായാലും ഞാന്‍ ഉറക്കെ വിളിക്കൂന്നു,
“ഇഞ്ചിപ്പെണ്ണ് കീ ജയ്”

കൊച്ചുത്രേസ്യ said...

ദില്‍ബുവേ ഒരു "മേ ഐ കമിന്‍ പ്ളീസ്‌" ...

ഇവിടെ നടന്ന സംവാദങളൊക്കെ ഇപ്പഴാണ്‌ കണ്ടത്‌. ഞാനായിട്ടെന്തിനാ കുറയ്ക്കുന്നത്‌ എന്നു വിചാരിച്ചു. അതുകൊണ്ട്‌ തുടങ്ങട്ടെ.

ആദ്യം തന്നെ ഈ പോസ്റ്റില്‍ ഞാനിട്ട ആദ്യത്തെ കമന്റിന്‌ ഒരു എക്കോ-

എന്തായാലും എനിക്കിഷ്ടപ്പെട്ടു ദില്‍ബാ. ചിലപ്പോ ഇതു തന്നെയായിരിക്കും മറുഭാഗത്തു സംഭവിച്ചുണ്ടാവുക :-)

ഇപ്പോഴും ഇതു തന്നെയാണ്‌ ഈ പോസ്റ്റിനോടുള്ള എന്റെ മനോഭാവം. മുഖാമുഖം എന്ന പോസ്റ്റ് -ഉറുമിയെടുക്ക്‌ പെണ്‍വര്‍ഗ്ഗമേ -എന്നുള്ള ആഹ്വാനമൊന്നുമായിരുന്നില്ല.അതുകൊണ്ടു തന്നെ എനിക്ക്‌ വധഭീഷണി നേരിടുന്ന ഒരു സമരനായികയുടെ പരിവേഷമോ സപ്പോര്‍ടോ വേണ്ട. ആ ചടങ്ങിന്റെ ഒരു വശത്തു നിന്നു മാത്രമുള്ള നോക്കിക്കാണല്‍ മാത്രമായിരുന്നു ആ പോസ്റ്റ്.. തികച്ചും ഏകപക്ഷീയമായ ചില ചിന്തകളാണത്‌. അതില്‍ പുരുഷവര്‍ഗ്ഗത്തെ ഇടിച്ചു താഴ്ത്തി എന്നുള്ള ധ്വനിയും എവിടെയുമുണ്ടായിരുന്നില്ലെന്നാണ്‌ എന്റെ വിശ്വാസം.ഇനിയും മനസ്സിലാകാത്തവരോട്‌ (മനസ്സിലാക്കാന്‍ താല്പര്യമില്ലത്തവരോടും) ആ പോസ്റ്റിലൂടെ എനിക്കു കണ്‍വേ ചെയ്യാന്‍ പറ്റാതെ പോയ വികാരം തഥഗതന്റെ കമന്റിലുണ്ട്‌ .ഒന്നു മുകളിലേക്കു നോക്കിയാല്‍ കാണാം.

പിന്നെ ഇത്തരം പോസ്റ്റുകളിലൂടെ ഞാന്‍ ഒതുങ്ങി പോകും (പിന്നേ ഞാനാരുവാ!!!) എന്നു ഭയപ്പെടേണ്ട ഒരാവശ്യമില്ല കേട്ടോ

അപ്പോ ദില്ബൂ നമുക്കിനിയും ഗോദയില്‍ വച്ചു കാണാം.. ജാഗ്രതൈ :-).

വെട്ടിച്ചിറ ഡയമൺ said...

"ആ ചടങ്ങിന്റെ ഒരു വശത്തു നിന്നു മാത്രമുള്ള നോക്കിക്കാണല്‍ മാത്രമായിരുന്നു ആ പോസ്റ്റ്.. തികച്ചും ഏകപക്ഷീയമായ ചില ചിന്തകളാണത്‌. അതില്‍ പുരുഷവര്‍ഗ്ഗത്തെ ഇടിച്ചു താഴ്ത്തി എന്നുള്ള ധ്വനിയും എവിടെയുമുണ്ടായിരുന്നില്ലെന്നാണ്‌ എന്റെ വിശ്വാസം."

ഈ വാദങ്ങള്‍ക്ക് തുടക്കമായ നാന്‍സി, ജീനു, (ഇതിന്റെ ഒറിജിനല്‍ മുഖമുള്ള ചേച്ചിമാരും), യാമിനി, ഇഞ്ചിപ്പെണ്ണ് തുടങ്ങിയവര്‍ ഇതൊന്നു വായിക്കുക. ഇതെല്ലാം തുടങ്ങിവച്ച കൊച്ചു ത്രേസ്യ എഴുതിയ കമന്റിലെ വരികള്‍ ആണിത്.

ആ കൊച്ചു ത്രേസ്യക്കു തോന്നാത്തത് നാന്‍സിയില്‍ തുടങ്ങി ഇഞ്ചിപ്പെണ്ണുവരെ ഉള്ളവര്‍ക്ക് (ഹേയ്.. ഇഞ്ചിപ്പെണ്ണ് തമാശ പറഞ്ഞതാണ്, കമന്റുകള്‍ കണ്ടില്ല, ആള് ഡീസന്റ് ആണ് എന്നൊക്കെ ഇവിടെ സത്യവാങ്മൂലം തന്നു കഴിഞ്ഞു) വീണ്ടുംതോന്നുകയാണെങ്കില്‍, ഇവിടുത്തെ ആണുങ്ങളുടെ ഞരമ്പും പെണ്ണിന്റെ ചോരയും എതിരേ നിന്നു ഫൈറ്റ് ചെയ്യും എന്നു തോന്നുന്നെങ്കില്‍ വരാം.

അഞ്ചല്‍ക്കാരന്‍ said...

എന്തിനായിരുന്നു “ഞരമ്പ്” പോസ്റ്റ്?
“മുഖാമുഖം”, “ഇന്റര്‍വ്യൂ”, “ജീ എട്ട്” പൊസ്റ്റുകള്‍ നിര്‍ദ്ദോഷങ്ങളായ ഫലിതങ്ങളായിരുന്നു ഞോണ്ടിസ് (മഞ്ഞപിത്തം) രോഗികളുടെ സാനിദ്ധ്യം ഉണ്ടാകുന്നതുവരെ.

ആരാണ് ഞരമ്പുകള്‍?

ഉണ്ണിക്കുട്ടന്‍ said...

ശെടാ..ഞാനിതു മിസ്സാക്കീലോ.. ഇവിടെ നടന്ന സംഭവങ്ങള്‍ ഞാനൊന്നു അനലൈസ് ചെയ്യട്ടെ.. ആദ്യം വമ്മ മുഖം മൂടി ധാരികളായ നാന്‍സി മോളും ജീന മോളും ഏതായലും ഒരു മോനാകാനാണു സാധ്യത. പെണ്‍ പക്ഷത്തു നിന്നും വരുന്ന ടൈപ്പിലുള്ള പ്രകോപനപരമായ രണ്ടു കമന്റിട്ടു എല്ലാവരുടേയും ശ്രദ്ധ നമ്മുടെ രോഷം ജിഞ്ചര്‍ ഗാംഗിലേക്കു തിരിച്ചു വിടുക എന്നതായിരുന്നിരിക്കണം ലക്ഷ്യം. പക്ഷേ അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു ബൂലോക ജിഞ്ചര്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടു സ്ത്രീ വിമോചനത്തിനെതിരെ ദില്‍ബന്‍ നടത്തിയ ഈ കടന്നു കയറ്റത്തിനെതിരെ (ഹവൂ..) തൊണ്ട കീറി പ്രതിഷേധിച്ചു നെരേചൊവ്വെ അല്ലെങ്കിലും . ഇനി എങ്കിലും ഈ ലേഡി ജിഞ്ചര്‍ പറയുന്നതിനെ പ്രതികൂലിക്കനും അനുകൂലിക്കാനും ഓടിക്കൂടുന്ന പരിപാടി ഞാനടക്കമുള്ളവര്‍ നിര്‍ത്തണം. അപ്പോ പതുക്കെ ഒതുങ്ങിക്കോളും. കൊച്ചു പാവമാ നല്ല തല്ലു കൊള്ളത്തതിന്റെയാന്നേയ്..

ദില്‍ബാ ഓഫാ.. മാപ്പു ക്ലബില്‍ തൂക്കീട്ടുണ്ട്.

'ങ്യാഹഹാ...!' said...

'ങ്യാഹഹാ...!'

ഉപാസന || Upasana said...

വഴി പിഴച്ചു പോയ ഒരു തലമുറയുടെ പ്രതിനിധിയില്‍ നിന്ന് കഷ്ടിച്ച് രക്ഷ്പ്പെട്ട അസുരാ...
നീ വി.കെ.എന്‍ ശൈലി ഒരു പരിധി വരെ പഠിച്ചിരിക്കുന്നു.... ലാല്‍ സലാം..

sandoz said...

ദില്‍ബാ...എന്തൂട്ടാടാ പ്രശ്നം....ഇ പോസ്റ്റ് ഒരു മറുപോസ്റ്റ് ആണെന്ന് തോന്നുന്നു..പക്ഷേ ഏതിനെതിരെ ആര്‍ക്കെതിരെ...ഏത് പോസ്റ്റിനെതിരെ എന്ന്‍ പിടികിട്ടീല്ലാ.....
ഒരു ക്ലൂ തരുമൊ...എവിടെയെങ്കിലും ഇപെടാന്‍ എന്റെ കൈ തരിക്കുന്നു.....ആവെ മരിയ

Unknown said...

ഹ ഹ ഹ.. കൊള്ളാലോ പരിപാടി. പുന്നപ്രവയലാര്‍ സമരത്തിന്റെ 25ആം വാര്‍ഷിക റിപ്പോര്‍ട്ട് പത്രത്തില്‍ വായിച്ചിട്ട്. എനിക്ക് ഇപ്പൊ അതില്‍ പങ്കെടുക്കാന്‍ കൈ തരിയ്ക്കുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? ഇവിടെ പൊടി പാറിയ അടി നടന്നപ്പോള്‍ നീ എവിടെ ആയിരുന്നു?

നമ്മുടെ കൊച്ച് ത്രേസ്യാക്കൊച്ച് ഇട്ട ഒരു പോസ്റ്റിനുള്ള മറുപടിപ്പോസ്റ്റായിരുന്നു അളിയാ. ഒക്കെ കഴിഞ്ഞ് നോക്കുമ്പോ കെ.എസ്.ഇ.ബിയുടെ ചിതല് തിന്ന മരപ്പോസ്റ്റ് പോലായിപ്പോയി. :-)

sandoz said...

അത് ശരി....അപ്പോള്‍ പെരുന്നാള്‍ കുറേ കഴിഞു...
ഇനി കൊച്ച്ത്രേസ്യയുടെ പോസ്റ്റ് നോക്കട്ടെ....
പക്ഷേ എനിക് മനസ്സിലാകത്ത കാര്യം എന്താണെന്ന് വച്ചാല്‍...നെഞ്ച് വേദന എടുത്ത് വന്ന പലര്‍ക്കും ഈ നെഞ്ച് വേദന ഒരു നിത്യരോഗമാണോ...ഒരു സംശ്യം....യേത്...

സുല്‍ |Sul said...

ദിലു
ഇതിന്റെ മുന്നോടിയായി വന്ന രണ്ടു പോസ്റ്റുകളും വായിച്ചിരുന്നു.
ഇത് അവതരണത്തിലും എഴുത്തിലും നന്നായിരിക്കുന്നു. പരിണാമഗുസ്തിയും അടിപൊളി.
ആശയം മാത്രം കടം (കാപ്പിക്കാശ് ചോദിക്കുന്നത് ഒഴിവാക്കാമായിരുന്നു:)
-സുല്‍

Joyan said...

ഇവിടെ കിടക്കുന്ന ഈ കമന്റുകള്‍ എല്ലാം വായിക്കാന്‍ നല്ല രസം...
നമ്മള്‍ എത്ര മുതിര്‍ന്നാലും നമ്മളുടെ ഉള്ളില്‍ ഒരു കുട്ടി ഉറങ്ങി കിടക്കുന്നു എന്നതു എത്ര ശരി!

ഈ കമന്റുകള്‍ കണ്ടപ്പോള്‍ ഏഴാം ക്ലാസില്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള സ്ഥലത്തിനായി ഞങ്ങള്‍ പെണ്‍കുട്ടികളുമായി തല്ലുകൂടിയതോര്‍മ വരുന്നു! :-) ഏവിടെ ഇരുന്നാലും കഴിക്കുന്നതു ചോറല്ലെ എന്ന് തത്വചിന്തക്കുള്ള്‌ പ്രായം അന്നു ഞങ്ങള്‍ക്കില്ല. പിന്നെ ഇതൊരു സ്ത്രീകള്‍ക്കെതിരെ ഉളള അധിനിവേശം ആയി ഒന്നും ആ കുട്ടികളും ചിന്തിച്ചു കാണില്ല! അതൊക്കെ അല്ലെ അന്നത്തെ ഒരു രസം!! പിന്നെ ഒരു കാര്യം കൂടി പറയാം. അന്നു തല്ലു കൂടിയ പെങ്കുട്ടികളും, എന്റെ കൂടെ ഉണ്ടായിരുന്ന വില്ല്ലന്മാരും ഇന്നും എന്റെ ഉറ്റ കൂട്ടുകാര്‍ തന്നെ... ഈ കമന്റിനു തൊട്ടു മുന്‍പെ ഞാന്‍ അവര്‍ക്കു ഒരു മെയില്‍ അയചതെ ഉള്ളു.
ആയതുകൊണ്ടു നിങ്ങള്‍ എല്ലാവരും ഈ തല്ലുകൂടല്‍ നിര്‍ത്തരുതു... ഇതൊക്കെ ഉള്ളൂ നമ്മള്‍ ഇപ്പൊളും കുട്ടികളെപ്പൊലെ നിഷ്കളങ്കരാണു എന്നു തോന്നിപ്പിക്കാന്‍...

ഒരു ഓ. ടൊ. : ഇത്രക്കും "coverage" കിട്ടുമെങ്കില്‍ ഞാനും എന്തെങ്കിലും എഴുതാന്‍ തുടങ്ങും.! :-) :-)

ഉപാസന || Upasana said...

എല്ലായിടത്തും കേറി ഇടപെടാന്‍ സാന്റോസേ ജ്ജ് വി.കെ.എന്‍ ആണോ..?
:)
സുനില്‍

മന്‍സുര്‍ said...

ദില്‍ബാസുരന്‍...

പഴയകാല ഓര്‍മ്മകളിലേക്ക്‌ ഞാനൊന്ന്‌ മടങ്ങി...
വളരെ ഇഷ്ടമായി.......
ഇന്ദിരാനഗറിലെ ശാന്തിസാഗര്‍ റെസ്‌റ്റോരന്‍റ്റുകള്‍ ഉണ്ടായിട്ടും.. ആ മെസ്സ്‌ റൂം വേണ്ടായിരുന്നു....

തിരിച്ചു വരാം

നന്‍മകള്‍ നേരുന്നു

Unknown said...

കലക്കി, അല്ല കലകലക്കി, ക്ലൈമാക്സ് നല്ലോണം ബോധിച്ചു... ആശംസ്കള്‍....

Unknown said...

kollam mashe..climax um...

Eccentric said...

kollam mashe..kalakki tta..

കാലമാടന്‍ said...

ഡിയര്‍ ദില്‍ബന്‍,
എന്റെ ഇ-മെയില്‍ വിലാസം e.torture@gmail.com എന്നാണ്. അത് കൊണ്ടാവാം, എന്റെ ഇ-മെയിലുകള്‍ spam ഫോള്‍ഡറില്‍ പോകുന്നത്.
ഈ വിലാസം, ബൂലോഗ ക്ലബ്ബിലെ അംഗങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ സാധിക്കുമോ?

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Notebook, I hope you enjoy. The address is http://notebooks-brasil.blogspot.com. A hug.

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

മരമാക്രി said...

"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്‍" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/

മരമാക്രി said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

Sapna Anu B.George said...

കണ്ടതില്‍ സന്തോഷം

priyag said...
This comment has been removed by the author.
തൃശൂര്‍കാരന്‍ ..... said...

എന്തായാലും കലക്കീട്ടോ....പാവം പെണ്ണ്, പോയ വഴിക്ക് പുല്ലു മുളചിട്ടുണ്ടാവില്ല...
http://chirikkoottukal.blogspot.com/

Midhin Mohan said...

ഈ കഥ നടക്കുന്നത്, ചായക്ക്‌ രണ്ടു രൂപ അമ്പതു പൈസ വിലയുള്ള കാലത്താണല്ലേ.........
അന്ന് ഞാന്‍ ജനിച്ചിട്ടില്ലായിരുന്നു.
അത് കൊണ്ടു കഥ നന്നായി എന്ന് മാത്രം പറയുന്നു.............
കുടുതല്‍ പറയാന്‍ ഈയുള്ളവന്‍ ആളല്ല.........

simplan said...

sura-madyam-kutikkattavan aanu asuran....................

Sulfikar Manalvayal said...

ആദ്യായിട്ടാ ഈ വഴി ഒരു പാവം തുടക്കകാരനാ. നിങ്ങളൊക്കെ വിലസി നടന്ന ആ പഴയ കാലതെക്കൊന്നു എത്തി നോക്കിയതാ. . ഇഷ്ടായി. നല്ല വരികള്‍. അതിനെക്കാള്‍ ഇഷ്ടായി ഇടിവാളിന്റെ തുടര്‍ച്ചയും. ഉണ്ണിക്കുട്ടനും ഗംഭീരമാക്കി കേട്ടോ. (നിങ്ങളൊക്കെ പറയണം, ഇന്നൊക്കെ ഉണ്ടോ പോസ്റ്റ്‌. ഞങ്ങടെ കാലതോക്കെയായിരുന്നു പോസ്റ്റ്‌. ഒരു പോസ്റ്റ്‌ ഇട്ടാല്‍ പിന്നെ കമന്റായി, അതിനു മറു കമെന്റ് ആകെ രസമായിരുന്നു. നിങ്ങളൊക്കെ പോസ്ടിട്ടു തെണ്ടുകയല്ലേ കമന്ടിണ്ടാനെ ഈനും പറഞ്ഞു.) സത്യമാ ചേട്ടാ. പോസ്ടിട്ടു തെണ്ടേണ്ട ഗതികേടിലാ ഇപ്പോള്‍. ഈ ബ്ലോഗന്മാരെ കൊണ്ട് ചവിട്ടി നടക്കാന്‍ പറ്റാണ്ടായിരിക്കുന്നു.

K@nn(())raan*خلي ولي said...

നിങ്ങളില്‍ ആരെങ്കിലും ബൂലോകത്ത് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദേ, ഇങ്ങോട്ട് ഒരു മെയില്‍ വിടാമോ?
kannooraan2010@gmail.com

ആശംസകള്‍ - പോസ്റ്റും പിന്നാലെ വന്ന ചില കമന്റുകളും വായിച്ചു പാതി മരിച്ച ഒരു പാവം ബ്ല്ഗര്‍ !

വിചാരം said...

ആരെയും കാണുന്നില്ല .. എവിടെ പോയി ആരവങ്ങളും ആഘോഷങ്ങളും ഒത്തു ചേരലുമൊക്കെ ...

GG Gamers YT said...

ആക്ച്വലി ആ ഫോൺ, ഐ മീൻ സോറി ഫിഷ്.. ഇംഗ്ലീഷ് അറിയില്ല.. എന്നാലും പറഞ്ഞു നോക്കിയതാ.