Saturday, March 03, 2007

കൊളസ്ട്രോള്‍

കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത്. സന്നിധാനത്തിന്റെ പുറകില്‍ മതിലിലെ പൊത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഹവായ് ചരിപ്പ് ധരിച്ച് പടികളിറങ്ങി. കഴിഞ്ഞ മാസം രാത്രി മെല്ലെ ഒന്ന് ഉലാത്താനിറങ്ങിയപ്പോള്‍ പതിനേഴാമത്തെ പടിയില്‍ വെച്ച് ഒരു ചിരട്ടക്കഷ്ണം കുത്തി കാല് മുറിഞ്ഞു. സാമദ്രോഹികള്‍ ഗ്യാപ്പ് കിട്ടിയാല്‍ തേങ്ങയെറിഞ്ഞുടയ്ക്കും ചുറ്റുപാടും. ആ സംഭവത്തില്‍ പിന്നെ രഹസ്യമായി വരുത്തിയ ചെരിപ്പ് ധരിയ്ക്കാതെ പുറത്തിറങ്ങാറില്ല.

ഈയിടെയായി ആരോഗ്യം മോശമായി വരുന്നു. ഈ നെയ്യും പഞ്ചസാരയും കല്‍ക്കണ്ടവും തേങ്ങയും കൊപ്രയുമൊക്കെ തിന്ന് കൊളസ്ട്രോള്‍ കൂടിയിരിക്കുമോ എന്നാണ് പേടി. ഒരു തമിഴന്‍ ഭക്തന്‍ തേങ്ങ പൊതിഞ്ഞ് കൊണ്ട് വന്ന പത്രത്തിന്റെ കഷ്ണത്തിലാണ് സ്വാമി ‘കുളസ്ട്രാളി‘നെ പറ്റി വായിക്കുന്നത്. പണ്ട് മദിരാശിയില്‍ പൂവരശ് കൌണ്ടര്‍ എന്ന കള്ളപ്പേരില്‍ ടൈപ്പ് റൈറ്റിങ് പഠിയ്ക്കുന്ന കാലത്ത് പഠിച്ച മുറിത്തമിഴ് വെച്ച് അയ്യന്‍ ‘ഡോക്ടറോട് ചോദിപ്പിന്‍‘ പംക്തി വായിച്ചു.

തിണ്ടിവനത്ത് നിന്ന് ചൊക്കലിംഗം: ഡോക്ടര്‍, ഞാന്‍ 45 വയസുള്ള യുവാവാണ്. യാതൊരു വിധ ദുശ്ശീലങ്ങളുമില്ല. പുകവലി എന്നൊരു ഏര്‍പ്പാടുണ്ടെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ എന്ന് അറിയില്ല, ഏതായാലും എനിക്ക് ആ പരിപാടി ഇല്ല. മദ്യപാനം കുടിയ്ക്കാറില്ല. തൈര് സാദം മാത്രമാണ് കഴിയ്ക്കാറ്. ബ്രഹ്മചാരിയാണ്. ഈയിടെയായി രാത്രി കിടക്കുമ്പോള്‍ എന്റെ ഇടത് കൈയ്യിന് ഒരു വേദന വരാറുണ്ട്. എന്റെ അടുത്ത് ട്യൂഷന് വരുന്ന ചെമ്പകം പുസ്തകം തരുമ്പോള്‍ കൈയ്യില്‍ തൊട്ട അന്ന് മുതല്‍ തുടങ്ങിയതാണ്. ഞാന്‍ പാപം ചെയ്തോ ഡോക്ടര്‍? എന്താണ് എന്റെ രോഗം?

ഡോ:ഗീവറുഗീസ് നാടാര്‍: പുള്ളേ ചൊക്കമേ.. നിന്റെ രോഗം എനിക്ക് പിടികിട്ടി. അതിനുള്ള മറുപടി ഞാന്‍ ഇതേ പത്രത്തില്‍ ഡോ:മന്ദാകിനി പിള്ള എന്ന പേരില്‍ കൈകാര്യം ചെയ്യുന്ന മാന‍സികാരോഗ്യപംക്തിയില്‍ പറയാം. ശാരീരികമായി നിനക്ക് ‘കുളസ്ട്രോള്‍‘ എന്ന രോഗമാണ്. തൈര്‍ ശാദം ഓവറായി കഴിയ്ക്കുന്നത് കൊണ്ട് ഉണ്ടാവുന്നത്. മരണം സംഭവിക്കാവുന്ന രോഗമാണ്. ഇതിന് മരുന്നുണ്ടെങ്കിലും നിന്റെ ശീലങ്ങള്‍ അഥവാ ശീലമില്ലായ്മ വായിച്ച സ്ഥിതിയ്ക്ക് അത് ഉപദേശിച്ച് നിന്നെ പോലെ ഒരു അരസികനെ രക്ഷിക്കാന്‍ എന്റെ എത്തിക്സ് അനുവദിക്കുന്നില്ല. വേണമെങ്കില്‍...

ബാക്കി ഭാഗം കീറിപ്പോയിരുന്നു. എങ്കിലും സ്വാമിയ്ക്ക് അറിയാനുള്ളത് അറിഞ്ഞു. ഇപ്പോള്‍ ഇടത് കൈയ്ക്ക് വേദനയുണ്ടോ എന്നൊരു ശങ്ക. പണ്ട് ഒരു മുത്തുമാല എന്നോ അലമേലു എന്നോ പറഞ്ഞ നാടകനടി ഒളിച്ച് വന്ന് തന്നെ തൊട്ടിട്ടുണ്ട് എന്നതും ചേര്‍ത്ത് വായിച്ചാല്‍ താനും ചൊക്കലിംഗം ചെക്കനും തമ്മില്‍ വലിയ വ്യത്യാസമില്ല. അയ്യന്‍ ഞെട്ടി. എന്ന് പറഞ്ഞാല്‍ ഞെട്ടറ്റ് നിലം പതിച്ചു. ബോധം വന്നയുടന്‍ സന്നിധാനത്തെ ഹൃദ്രോഗാശുപത്രിയിലേക്ക് വെച്ച് പിടിച്ചു.

ഹൃദ്രോഗാശുപത്രി സര്‍ക്കാര്‍ വകയാണ്. ഭയങ്കരനാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവനാണ്. ചില്ലറക്കാരനുമല്ല. ആശുപത്രിയിലേക്ക് കടന്നപ്പോ ചെറിയ ഭയം തോന്നി. ഭാഗ്യത്തിന് സ്പെഷ്യലിസ്റ്റിനെ തന്നെ കണ്ടു. കമ്പൌണ്ടര്‍ മാത്തുക്കുട്ടി. പെരിയ ഡാക്കിട്ടര്‍ പെരിയത്താനേക്കാള്‍ പെരിയവര്‍. മലയാള രാജ്യം ഭരിക്കുന്നതേ മാത്തുക്കുട്ടിയാണെന്നാ ജനം പറയുന്നത്. (അവന്, ജനത്തിന് വേറെ പണിയില്ല എന്നത് ഓഫ് ടോപിക്കാണ്). മാത്തുക്കുട്ടി സ്വാമിയെ ഒന്ന് ഇരുത്തി നോക്കി. രെജിസ്റ്ററെടുത്തു.

മാത്തു:പേര്?
സ്വാമി: സ്വാമി
മാത്തു: ഇവിടെ എല്ലാവരും സ്വാമിമാരാ. ശരിക്കുള്ള പേര് പറ.
സ്വാമി:മണി... ഏ.മണി
മാത്തു: മണിക്കെന്ത് വേണം?
സ്വാമി: ചികിത്സ
മാത്തു: ശരി. സൌജന്യമോ അതോ മറ്റവനോ?
സ്വാമി: മറ്റവനോ?
മാത്തു: പഞ്ചന്‍.. പഞ്ചനക്ഷത്രന്‍. ഐ മീന്‍ സുഖ ചികിത്സ.
സ്വാമി: സൌജന്യം മതി
മാത്തു: ഇടത് കൈയ്ക്ക് വേദന അല്ലേ?
സ്വാമി: അതെ. എങ്ങനെ മനസ്സിലായി?
മാത്തു: ഞാനും തമിഴ് പത്രമാണ് വായിക്കാറ്. അത് പോട്ടെ. ഇമ്പോര്‍ട്ട് ലൈസന്‍സുണ്ടോ?
സ്വാ: ഇല്ല
മാ: സഹകരണബാങ്ക് വായ്പ?
സ്വാ: ഇല്ല
മാ: കാര്‍ഷിക കടം?
സ്വാ:ഇല്ല
മാ: പോട്ടെ വോട്ടവകാശമുണ്ടോ?
മാത്തുക്കുട്ടിയെ മുഷിപ്പിയ്ക്കണ്ട എന്ന് കരുതി സ്വാമി പറഞ്ഞു. “അല്‍പ്പം”.
മാ: അവനെ എപ്പോഴെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ?
സ്വാ: അവസരം കിട്ടിയിട്ടില്ല
മാ: അപ്പോള്‍ താന്‍ മാതൃകാ പൌരനുമല്ല. മാതൃകാ പൌരന്മാര്‍ക്ക് നാലാം വാര്‍ഡില്‍ ഒരു ബെഡ്ഡുണ്ടായിരുന്നു. അതും തല്‍ക്കാലത്തേയ്ക്ക് നടപ്പില്ല എന്നര്‍ത്ഥം.

നിരാശനായ സ്വാമി സംശയം തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വാ: ഇമ്പോര്‍ട്ട് ലൈസന്‍സ് എന്ന് പറഞ്ഞല്ലോ. അതെന്തിന്?
മാ: സ്കാന്‍ ചെയ്യണം. മെഷീന്‍ പണിമുടക്കിലാണ്.പുതിയവനെ ജര്‍മ്മനിയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാരിന്റെ ഇമ്പോര്‍ട്ട് ലൈസന്‍സില്‍ കൂറ കാഷ്ഠിച്ച് സ്റ്റാമ്പ് വ്യക്തമല്ലാതായി. ഉപയോഗശൂന്യമായ മറ്റ് വസ്തുക്കളുടെ കൂടെ അതിപ്പോള്‍ സെക്രട്ടേറിയറ്റില്‍ വെച്ചിരിക്കുന്നു.
സ്വാ: സര്‍ക്കാരല്ലേ ലൈസന്‍സൊക്കെ കൊടുക്കുന്നത്? പിന്നെന്തിനാ സര്‍ക്കാരിന് സ്വന്തം പേരില്‍ ലൈസന്‍സ്?
മാ: സര്‍ക്കാര്‍ കള്ളപ്പേരില്‍ മറ്റൊരു കമ്പനിയുടെ മേയ്ക്കപ്പിട്ടാണ് പരിപാടിയൊപ്പിക്കുന്നത്.
സ്വാ: അതെന്തിന്?
മാ: ടാക്സ് ലാഭിയ്ക്കാന്‍
സ്വാ: ആരാണ് ഈ കമ്പനി തുടങ്ങി രാജ്യത്തിന് വേണ്ടി ത്യാഗമനുഷ്ഠിക്കുന്നത്?
മാ: നമ്മുടെ ജനകീയന്മാര്‍ തന്നെ. മറ്റാര്?
സ്വാ: വാസ്തവം. ഞാനത്രയ്ക്ക് ചിന്തിച്ചില്ല.
മാ: തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിപ്പിക്കല്‍ പൊതുജനമല്ലേ താന്‍?
കമ്പൌണ്ടര്‍ മാത്തുക്കുട്ടി ചിരിയടക്കാന്‍ പാട് പെട്ടു.

സ്വാമിയ്ക്ക് കലി വന്നു.
സ്വാ: നീ ആരോടാ സംസാരിക്കുന്നത് എന്നറിയാമോ? ഞാന്‍ സ്വാമിയാണ്, സ്വാമി. സന്നിധാനത്തെ സ്വാമി.
മാ: താന്‍ ഹിമാലയത്തിലെ സ്വാമിയായാലും ശരി അലമ്പുണ്ടാക്കിയാല്‍ വിവരമറിയും.
സ്വാ: നിന്നെ ഞാന്‍.. ശപിച്ച്...
മാ: ഒരു മിനിറ്റ്. എനിക്ക് ആള് മാറിയതാണ്. ക്ഷമിയ്ക്കണം.
സ്വാ: അങ്ങനെ വഴിക്ക് വാ
മാ: അങ്ങ് ദേവസ്വത്തിന്റെ ആളാണെന്ന് അറിഞ്ഞില്ല.
സ്വാ: ഉം..
മാ: സ്വാമീ അങ്ങ് വര്‍ക്കിച്ചനെ അറിയുമോ?
സ്വാ: ഏത് വര്‍ക്കിച്ചന്‍?
മാ: ദേവസ്വം മന്ത്രി വര്‍ക്കിച്ചന്‍ എന്റെ അമ്മായിയപ്പനാണ്. മറ്റന്നാള്‍ ദേവസ്വം ബില്ല് അവതരിപ്പിയ്ക്കും മന്ത്രിസഭയില്‍. അതിനിടയില്‍ ദേവസ്വം ഡിപ്പാര്‍ട്ട്മെന്റിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വണ്‍ മിസ്റ്റര്‍ ഏ.മണി അഥവാ സ്വാമി ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്നിറങ്ങി നടന്ന് കൃത്യ വിലോപം നടത്തി എന്ന് ഒരു പരാതി അങ്ങേര്‍ക്ക് കിട്ടിയാല്‍ എന്ത് സംഭവിക്കും എന്നറിയാമോ? സന്നിധാനത്തെ തേങ്ങയും കര്‍പ്പൂരവും മറിച്ച് വിറ്റു എന്നും കൂടിയായാല്‍?
സ്വാ: മാത്തുക്കുട്ടിച്ചായന്‍ ചതിക്കരുത്. പണി കളയരുത്. പെന്‍ഷന്‍ പറ്റാന്‍ ഇനി അധികകാലമില്ല എനിക്ക്.
മാ: എന്നാല്‍ ഓട് തിരിഞ്ഞോട് സന്നിധാനത്തേയ്ക്ക്.

തിരിഞ്ഞ് നോക്കാതെയോടിയ സ്വാമി വഴി തെറ്റി കാട്ടില്‍ കയറി. ഡിന്നര്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഒരു കടുവ ഡിസേര്‍ട്ടിന് സ്വാമിയെ പിടിച്ച് തിന്നു.

പിറ്റേന്ന് പത്ര വാര്‍ത്ത:
1)ദേവസ്വം വകുപ്പില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്റെ ഒഴിവിലേക്ക് അടിയന്തിരമായി നടത്തിയ പരീക്ഷയ്ക്കിടയില്‍ തിക്കും തിരക്കും: പോലീസ് ആകാശത്തേയ്ക്ക് വെടി വെച്ചു.
2) സന്നിധാനത്തിനടുത്തുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കടുവയുടെ മരണ കാരണം തമിഴ് ദിനപത്രത്തിലൂടെ പ്രശസ്തനായ മൃഗ ഡോക്ടര്‍ ഗോണ്‍സാല്‍വസ് ഗോള്‍വാള്‍ക്കര്‍ സ്ഥിരീകരിച്ചു. മരണ കാരണം കൊളസ്ട്രോള്‍!

149 comments:

Unknown said...

അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ഞാന്‍ ഒരു പോസ്റ്റിടുന്നു. ഇടയ്ക്കൊന്ന് എഴുതിയില്ലെങ്കില്‍ ജനം എന്ത് കരുതും എന്ന് വിചാരിച്ച് മാത്രം. :-)

sandoz said...

അയ്യടാ...ഇത്‌ എന്ത്‌ പറ്റി ഒരു പോസ്റ്റ്‌ ഇടാന്‍......മഴ പെയ്യും.
എന്തായാലും നല്ല കിടിലന്‍ കീറു അല്ലെ കീറിയേക്കണത്‌.
സ്വാമിയെ മൊത്തം വിറ്റ്‌ കള്ള്‌ കുടിക്കുകയല്ലേ നമ്മെ ഭരിക്കുന്നവര്‍......ദേവസവും ദേവസ്വം മന്ത്രീം എല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സമയത്ത്‌ ഈ പോസ്റ്റിനു പ്രസക്തിയുണ്ട്‌.
നല്ല ഹാസ്യം.....വളരെ നല്ലത്‌.

asdfasdf asfdasdf said...

ദില്‍ബു, നിന്നെ ഞാനിന്ന് കയ്യില്‍ കിട്ടിയാല്‍ കൊല്ലും., ഇത്രയും കാലം ഈ ഒരു പോസ്റ്റ് ഒളിപ്പിച്ചുവെച്ചതിനു. Excellent Post.

വിഷ്ണു പ്രസാദ് said...

ദില്‍ബൂ,
നിലവാരമുള്ള നര്‍മം.
ആക്ഷേപം കലക്കിപ്പൊളിച്ചല്ലോ.
ഇഷ്ടമായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഓഫ് സീസണ്‍ പോസ്റ്റാ അല്ലേ? അതോ ടെന്‍ഡുല്‍ക്കര്‍ വേള്‍ഡ് കപ്പാവുമ്പോള്‍ ഫോമിലാവുന്നതാണോ?

ഇടിവാള്‍ said...

ഹ ഹ ഹ. ദില്‍ബൂ..
സോമാലിയായിലെ പട്ടിണികെതിരെ മാനാഞ്ചിറ മൈതാനത്ത് 4000 കിലോമീറ്റര്‍ കൂട്ടയോട്ടം നടത്തി ക്ഷീണിച്ച നീ കോപ്പിറൈറ്റ് പ്രശ്നത്തില്‍ പോസ്റ്റിടില്ല, പോസ്റ്റിടില്ല, എന്നൊക്കെ പറഞ്ഞ് പറഞ്ഞ്.....

ഇതുപോലത്തെ അമറന്‍ സാധനം ഇറക്കിയല്ലോ.... ഇദാണ്ടാ മ്വാനേ ഈ കൂട്ടായ്മ്മ, കുന്നായ്മ എന്നൊക്കെ പറേണ സാദനം!

അപ്പ പാര്‍ട്ടിയും ഗ്രൂപ്പും ഒരുമിച്ച് മാറി ല്ലേ. ഗൊച്ചു ഗള്ളാ.. ഭീഗരാ.. ;)

Manoj | മനോജ്‌ said...

എനിക്കാണെങ്കില്‍ ഇതു വായിച്ചിട്ടു കരച്ചില്‍ വരുന്നു. നമ്മുടെ VKN മാഷിനെ ഓര്‍മ്മിപ്പിക്കുന്ന post! കലക്കി!! എന്റെ ഭാര്യാമണി ഈയിടെ ചോദിച്ചു ... ഇങ്ങേരെന്താ അസുരന്മാരുടെ പേരുകളൊക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നതെന്ന്...

ആശംസകളോടെ...

വേണു venu said...

മാ: പോട്ടെ വോട്ടവകാശമുണ്ടോ?
മാത്തുക്കുട്ടിയെ മുഷിപ്പിയ്ക്കണ്ട എന്ന് കരുതി സ്വാമി പറഞ്ഞു. “അല്‍പ്പം”.
മാ: അവനെ എപ്പോഴെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ?
സ്വാ: അവസരം കിട്ടിയിട്ടില്ല...


ഹാ ഹാ ഹാ.... ഹോളീ ഹൈ ഭായീ...

സുന്ദരന്‍ said...

സൂപ്പര്‍ ....കിടിലന്‍....
ഇതൊരു സിംഹ പ്രസവം തന്നെ

Santhosh said...

കൊള്ളാം, ദില്‍ബാ!

തമനു said...

സാമദ്രോഹികള്‍ ഗ്യാപ്പ് കിട്ടിയാല്‍ തേങ്ങയെറിഞ്ഞുടയ്ക്കും ചുറ്റുപാടും

നമ്മുടെ സുല്ലും പണ്ട് അവിടെയായിരുന്നോ..?

ഹഹഹഹ .........

പോസ്റ്റ് മൊത്തത്തില്‍ അടിപൊളി തന്നെ മച്ചൂ‍

വല്ലപ്പോഴുമേ എഴുതുകയൊള്ളേലെന്നാ .. എഴുതുമ്പോഇങ്ങനെ എഴുതണം.

കലക്കി.

കുറുമാന്‍ said...

കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത് - മ്വാനെ, തുടക്കത്തില്‍ തന്നെ ഗുണ്ട് വച്ചാ പടക്കത്തിനു തീകൊളിത്തിയത്. ഇഷ്ടായിഡാ മുത്തേ

അപ്പു ആദ്യാക്ഷരി said...

വളരെ അര്‍ഥവത്തായ ഹാസ്യം ദില്‍ബാ... വല്ലപ്പോഴുമേ എഴുതൂ എങ്കിലും എഴുതുന്നത് അത്യുഗ്രന്‍.

സുല്‍ |Sul said...

കില്‍ബാസുരാ ഇതു കില്‍ക്കീലോടാ മ്വോനെ. ചുമ്മ വല്ലവന്റെ പോസ്റ്റിലും കേറി നിരങ്ങി നടപ്പൊന്ന് കുറച്ച് ഇങ്ങനെയുള്ള 5-6 പോസ്റ്റിട്ടുകൂടെ.

അപ്പൊ മീറ്റിനു കാണാം.

-സുല്‍

Haree said...

ഇഷ്ടമായി... :)
--

സ്വാര്‍ത്ഥന്‍ said...

ദില്‍ബാ‍ാ‍ാ‍ാ‍ാ
സൂപ്പര്‍ ഡാ‍ാ‍ാ‍ാ

മുസ്തഫ|musthapha said...

മാ: പോട്ടെ വോട്ടവകാശമുണ്ടോ?
മാത്തുക്കുട്ടിയെ മുഷിപ്പിയ്ക്കണ്ട എന്ന് കരുതി സ്വാമി പറഞ്ഞു. “അല്‍പ്പം”.
മാ: അവനെ എപ്പോഴെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ?
സ്വാ: അവസരം കിട്ടിയിട്ടില്ല

:)

ദില്‍ബാ... നല്ല ആക്ഷേപ ഹാസ്യം :)

ഇളംതെന്നല്‍.... said...

ദില്‍ബാ.. കലക്കീട്ടോ.. ആക്ഷേപവും ഹാസ്യവും ആക്ഷേപഹാസ്യവും.....

കിച്ചു said...

കൊള്ളാം ദില്‍ബൂ.... രസായിട്ടുണ്ട്...

krish | കൃഷ് said...

അസുരാ... ഹാസ്യം കലക്കി. ദേവസ്വത്തെ ശരിക്കും ഒന്നു വാരി.
ഇതിലെ സ്വാമി ഏതു സ്വാമിയാ.. ക്ലാസ്സ് 4 ജീവനക്കാരനായി ചിത്രീകരിച്ചത്. സാക്ഷാലിലെ തൊട്ടു കളിക്കല്ലേ അസുരാ.. കൂടുതല്‍ കളിച്ചാല്‍ ദേവസ്വത്തിനെ വിട്ട് അസുരന്മാരെ ശരിയാക്കും. ജാഗ്രതൈ..

Sona said...

കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത്. സന്നിധാനത്തിന്റെ പുറകില്‍ മതിലിലെ പൊത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഹവായ് ചരിപ്പ് ധരിച്ച് പടികളിറങ്ങി. കഴിഞ്ഞ മാസം രാത്രി മെല്ലെ ഒന്ന് ഉലാത്താനിറങ്ങിയപ്പോള്‍ പതിനേഴാമത്തെ പടിയില്‍ വെച്ച് ഒരു ചിരട്ടക്കഷ്ണം കുത്തി കാല് മുറിഞ്ഞു. സാമദ്രോഹികള്‍ ഗ്യാപ്പ് കിട്ടിയാല്‍ തേങ്ങയെറിഞ്ഞുടയ്ക്കും ചുറ്റുപാടും.
wow!!! :)

Kalesh Kumar said...

കലക്കി ദില്‍ബാ!!!
ചിരിച്ച് വശക്കേടായി!

sreeni sreedharan said...

ശുദ്ധ നര്‍മ്മം.
കൊള്ളാം മോന്വേ നിനക്ക് ഭാവീ ബൂതം വര്‍ത്തമാനം ഡെസ്കിന്‍റെ മോളില്‍ കേറി നിക്കല്‍ എന്നിവയ്ക്ക് യോഗം കാണുന്നു...
ഇനീമെഴുത്.

Unknown said...

അസുരാ...ദില്‍ബൂ......

നന്നായ്യിട്ടുണ്ട്,
എന്നാലും നമ്മുടെ കിട്ടുണ്ണികണിയാരെയും ഗദാകരനെയുമൊക്കെക്കൂടി ഉള്‍ക്കൊള്ളിക്കണമായിരുന്നു ഈ ശരണം വിളിക്കിടയില്‍.

'പണ്ട് ഒരു മുത്തുമാല എന്നോ അലമേലു എന്നോ പറഞ്ഞ നാടകനടി ഒളിച്ച് വന്ന് തന്നെ തൊട്ടിട്ടുണ്ട് എന്നതും ചേര്‍ത്ത് വായിച്ചാല്‍ താനും ചൊക്കലിംഗം ചെക്കനും തമ്മില്‍ വലിയ വ്യത്യാസമില്ല. അയ്യന്‍ ഞെട്ടി.'

ഇനിയും പോരട്ടെ നല്ല നല്ല താങ്ങുകള്‍:).

സുല്ലേ,
നീ സന്നിധാനത്തിലെത്രാം ക്ലാസ്സായിരുന്നൂന്നാ പറഞ്ഞേ?:)
(തമനൂ അതു കലക്കീട്ടാ:)

Unknown said...

“ആത്മകഥാംശം ബൂലോഗമധ്യേ അനാരോഗ്യശതകം..” എന്ന് തുടങ്ങുന്ന ശ്ലോകം അശരീരിയായി കേട്ടതില്‍ പിന്നെയാണ് ലൈന്‍ മാറ്റി പിടിച്ചത്. ഇത് വായിയ്ക്കാന്‍ സന്മനസ്സ് കാട്ടിയ:

സാന്റോ: കണ്ണടച്ച് ഒരൊറ്റ എഴുത്തല്ലേ. കിട്ടിയാല്‍ ദേവസ്വം ഇല്ലെങ്കില്‍ സ്വാഹ.. അത്രന്നേ. :-)

കുട്ടമെനോന്‍ ചേട്ടാ: കയ്യില്‍ കിട്ടില്ല. അതാണ് പോയിന്റ്. നന്ദി :)

വിഷ്ണുമാഷേ: ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)

ചാത്താ: വേള്‍ഡ് കപ്പില്‍ നമ്മടെ ചെക്കന്‍ ഫോമാവും. ആവില്ലേ? :)

ഇടിജീ: ;-) ജീവിച്ച് പോണ്ടേ?

സ്വപ്നാടകാ: നന്ദിയുണ്ട്. ഭാര്യയെ മുഷിപ്പിയ്ക്കണ്ട :)

വേണുവേട്ടാ: ഹോളി തമര്‍ത്തി അല്ലേ? :)

സുന്ദരേട്ടാ: സിംഹപ്രസവം.. അതൊരു കിടിലന്‍ പ്രയോഗമാണല്ലോ. നന്ദി. :-)

സന്തോഷേട്ടാ: ടാഗിനെ പറ്റി പറയാം. :)

തമനുച്ചേട്ടാ: ഓ.. നമ്മളൊക്കെ എന്നാ എഴുത്താന്നേ.. ;)

കുറുമയ്യാ: തേങ്സ്.. ;-)

അപ്പൂ: നന്ദിയുണ്ട്. :)

സുല്‍ ഭായീ: മീറ്റിന് കാണും. :)

ഹരീ: സന്തോഷം :-)

സ്വാര്‍ത്ഥേട്ടാ: രണ്ട് ഫോട്ടോ തരുമോ സാനിയേടെ? ;-)

അഗ്രജനണ്ണാ: നന്ദി. :-)

ആരിഫ് ചേട്ടാ: കാണാം :-)

കിച്ചുവേട്ടാ: എല്ലാം പറഞ്ഞ പോലെ :-)
കൃഷേട്ടാ: ഒറിജിനല്‍ സ്വാമി തന്നെ. നമ്മടെ സ്വന്തം ഗഡിയാ. ബീറ്റയായതോണ്ട് പുള്ളി കമന്റിടാത്തതാ. :)
സോനച്ചേച്ചീ: നന്ദി :)
കലേഷേട്ടാ: നന്ദി :)
പച്ചാളമേ: കൈനോട്ടം ഇപ്പോഴുമുണ്ടല്ലേ. വിടണ്ട. വട്ടച്ചെലവിനുള്ള കാശൊപ്പിയ്ക്കാം. :)
പൊതുവാള് മാഷേ: നന്ദി. ഒന്നും പ്ലാന്‍ ചെയ്യാത്തതല്ലേ. അതാ. (അല്ലെങ്കില്‍ ഞാനിപ്പൊ അങ്ങ്..) :-)

എല്ലാവര്‍ക്കും നന്ദി. :-)

Siju | സിജു said...

:-)

Sreejith K. said...

:)

അരവിന്ദ് :: aravind said...

ദില്‍‌ബാ...അസുരാ...:-)
അസുരന്‍ എന്ന് കേട്ടപ്പോ ത്രക്കങ്ങട് നിരീച്ചില്ലാ ട്ടോ. ആള്‍‌ക്കാരെ ചിരിപ്പിച്ച് കൊല്ലാന്‍ നടക്കാ?
എസ്‌പെഷ്യലി ആദ്യത്തെ ചെരുപ്പിട്ട് നടത്തം..ഗ്യാപ്പ് കിട്ടിയാ തേങ്ങാ പൊട്ടിക്കണ ഭക്തര്‍ പോലും!
എങ്ങെനെ ചിരിക്കാണ്ടിരിക്കും..എന്നാലും പെട്ടെന്ന് കടിച്ചു പിടിച്ച് നിര്‍ത്തി,സ്വാമിശരണം സ്വാമിശരണം.

സറ്റയര്‍ ഇഷ്ടായി. :-)

ന്നാലും ദുഷ്ടാ..ഇനി എന്നും രാവിലെ ശരണം വിളിക്കുമ്പോ, അയ്യപ്പസ്വാമി ചെരിപ്പിട്ടു നടക്കണ രൂപം മനസ്സില്‍ വരുമല്ലോ.‍
ഈ പാതകത്തിന് നിനക്ക് ഇനി തേങ്ങ തിന്നാല്‍ കൃമികടിയുണ്ടാവട്ടെ എന്ന് ശപിക്കുന്നു. (ശാപമോക്ഷത്തിന്, തേങ്ങ അല്പം ശര്‍ക്കര കൂട്ടിത്തിന്നാല്‍ മതി ട്ടാ)

:-)

കൈയൊപ്പ്‌ said...

ഹെന്റിഷ്ടാ, ദില്‍ബാ, മാഷേ...
ദാ തേങ്ങ!
ഠേ!

Anonymous said...

മോനേ ദില്‍ബൂട്ടാ,
കലക്കി. ഞാനപ്പഴേ പറഞ്ഞില്ല്യെ ജനം ഇതു ആസ്വദിക്കും, പക്ഷെ കറക്റ്റ് സമയത്ത് പോസ്റ്റണം അതിലാണ് കാര്യം ന്ന്! പിന്നെ ഞാന്‍ മാറ്റി എഴുത്യേ ഭാഗങ്ങള്‍ നീ തിരുത്താണ്ടിരുന്നതും നന്നായി. ജനം കയ്യടിച്ചില്ല്യെ.ഇങ്ങനെ അണ്ടര്‍ഗ്രൌണ്ടിക്കൂടെ ഞാന്‍ പറഞ്ഞ പ്രകാരം പോസ്റ്റുകളും കമെന്‍റുകളുമൊക്കെ ഇട്ടാ എന്താ , നീയൊക്കെ നേരെയായില്ല്ല്യേ. അതു മതി മക്കളേ, അതു മതി.

ലിഡിയ said...

ചിരിച്ച് മരിക്കാം എന്ന വാഗ്ദാനം കണ്ടാ ഇങ്ങട്ട് കയറീത്, അത്രയ്ക്കങ്ങട്ട് മനസ്സിലായില്ല, എന്നാലും പാവം മിസ്റ്റര്‍ എ.മണി സ്വാമിയുടെ കദനകഥകളാണെന്ന് മനസ്സിലായി.

-പാര്‍വതി.

Kaippally കൈപ്പള്ളി said...

അപ്പോള്‍ നീ എഴുതും.

നര്‍മ്മത്തില്‍ വലിയ കാര്യങ്ങള്‍ എഴുതുന്ന ദില്ബ നീ ഇനിയും എഴുതണം.

വായിക്കാന്‍ ഞാന്‍ വരാമെട മോനെ.

ഏറനാടന്‍ said...

ദില്‍ബനിയാ... നീ എഴുതണം, മുടങ്ങാതെ എഴുതണം. ആരൊക്കെ ഭീഷണിയുതിര്‍ത്താലും, പണിപോകാത്ത രീതിയില്‍ നീ ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ചോണ്ടിരിക്കണം. ഓരോരുത്തര്‍ക്കും ദൈവംതമ്പുരാന്‍ ഓരോ ദൗത്യം കൊടുത്തിട്ടാ ബൂലോഗത്തേക്ക്‌ പറഞ്ഞുവിട്ടിരിക്കുന്നത്‌. നിന്റെ ഡ്യൂട്ടി ചിരിപ്പിച്ച്‌ ചിന്തിപ്പിക്കലാണ്‌.
(ഇതിനുമാത്രം നീ "ഡോണ്ടൂ.. ഡോണ്ടൂ.. പറയാതെ..)

ടി.പി.വിനോദ് said...

ചിരിയുടെ ഒരുപാട് വേരുകള്‍ ആ വാക്കുകളില്‍..
സുന്ദരം...

Kumar Neelakandan © (Kumar NM) said...

പോസ്റ്റ് ഒക്കെ ഇഷ്ടമായി. തമാശ ഒക്കെ രസിച്ചു.
ഇനി അധികം രസമില്ലാത്ത ഒരു കാര്യം പറയാം.

ഈ പോസ്റ്റില്‍ രണ്ടു സ്ഥലത്ത് “കുളസ്ട്രാള്‍” എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇത് പകര്‍പ്പവകാശ നിയമത്തിന്റെ നഗ്നമായ (ഛെ, വൃത്തികെട്ടവന്‍) ലംഘനമാണ്.
നെടുമങ്ങാടിയത്തില്‍ ഞാന്‍ എഴുതിയ പോസ്റ്റ് ആയ കൂളസ്‌ട്രാള്‍”ല്‍ നിന്നും ഉള്‍ക്കൊണ്ടതാണ് ഈ പ്രയോഗം.
ഇതിനെതിരേ ഞാന്‍ ശക്തമായി പ്രതിരോധിക്കുന്നു.
ദില്‍ബു 24x7, 1000x200 times മാപ്പു പറയണം. പറയുമ്പോള്‍ അതില്‍ മാപ്പ് എന്ന വാക്ക് ഉണ്ടാകും എന്ന് ഉറപ്പുവരുത്തുക.

ചാടി ചവിട്ടുംഞാന്‍! ജാഗ്രതൈ!! (പച്ചാളം നമ്മുടെ വെട്ടുകത്തി വടിവാള്‍ എന്നിവയൊക്കെ തട്ടുമ്പുറത്തു നിന്നും എടുത്ത് പൊടി തുടച്ചു വയ്ക്കെടാ..)

sreeni sreedharan said...

കുമാറേട്ടാ, ഞാന്‍ റെഡി,
വെട്ടുന്നതിന്‍റെ ഇടയ്ക്ക് ക്വട്ടേഷന്‍ എന്ന വാക്ക് യിവന്‍ പറഞ്ഞാല്‍ എന്തു ചെയ്യണം, അതിന്‍റെ കോപ്പീറൈറ്റെനിക്കാ...

Unknown said...

കുമാറേട്ടാ,
ഇത് കുമാറേട്ടന്‍ തനതായി നിര്‍മ്മിച്ച പ്രയോഗമാണ് എന്നതിന് എന്താണ് ഉറപ്പ്? ഞാന്‍ സ്ഥിരമായി വരുത്തുന്ന ബുദ്ധിജീവി വാരിക ‘മദാലസമാതംഗി’യിലും ഈ പ്രയോഗം കണ്ടിട്ടുണ്ട്. അതിലെ വരി ഇവിടെ ക്വോട്ട് ചെയ്യാന്‍ നിര്‍വാഹമില്ല.

പോട്ടെ ഒരു മാപ്പല്ലേ, കോപ്പ് പറഞ്ഞേക്കാം എന്ന് കരുതിയാല്‍ തന്നെ എനിക്ക് പോര്‍ട്ടലില്ല. ഒരെണ്ണം തുടങ്ങിയാലുടന്‍ മാപ്പ് പറയാം. മാപ്പ് സ്റ്റേറ്റ്മെന്റില്‍ വേണ്ട വരികള്‍ വെള്ള കടലാസില്‍ എഴുത്തി 10 രൂപ മണിയോര്‍ഡറടക്കം അയച്ച് തരേണ്ടതാണ്.

Unknown said...

മാപ്പിന്റെ ഫോര്‍മാറ്റ് മുന്‍കൂട്ടി തരാതെ പിന്നീട് കിടന്ന് “ഇത് ഞങ്ങളുടെ മാപ്പല്ല, ഞങ്ങളുടെ മാപ്പ് ഇങ്ങനെയല്ല” എന്നൊന്നും കരഞ്ഞിട്ട് കാര്യമില്ല. അതാ ആദ്യമേ പറയുന്നത്.

sreeni sreedharan said...

കുമാറേട്ടാആആആആ....ഞാന്‍....ദേ...ഇവിടെ....തട്ടിന്‍ പുറത്ത്....എനിക്ക് ഇറങ്ങാന്‍ പേടിയാവണ്...ആരെങ്കിലും തട്ടിന്‍പുറത്തിന്‍റെ ഒരു മാപ്പ് കൊണ്ട് തരൊ....

(ഈ കുത്തിങ്ങനെ ഇട്ടതിന് ഇനി സാന്‍റോസ് മാപ്പ് ചോദിക്കൊ?)

Unknown said...

പച്ചാളമേ,
സാന്റോസ് ഇടുന്നത് കുത്തല്ല, പൊടിയാണ്. ബ്ലോഗര്‍മാരുടെ കണ്ണില്‍ ഇടാനുള്ള പൊടി. :-)

sreeni sreedharan said...

സാരമില്ല സാന്‍റോയ്ക്ക് യാഹൂന്‍റെ മാപ്പ് കൊടുക്കാം, സാന്‍റോ ലത് പോരേ???

Unknown said...

ഇതാ കുമാറേട്ടാ മാപ്പ്. ഇനി കിട്ടിയില്ല എന്ന് മാത്രം പറയരുത്.

ഓടോ:മാപ്പ് പറയാന്‍ നേരം വൈകിയതിന് ഇനി കുമാറേട്ടന്‍ എനിക്ക് മാപ്പ് തരൂ.

Kumar Neelakandan © (Kumar NM) said...

പച്ചാളം തട്ടിന്‍ പുറത്തേക്ക് മാപ്പല്ല, ഒരു ആപ്പ് വേണമെങ്കില്‍ അയച്ചു തരാം.

അതേയ് തട്ടിന്‍ പുറത്തുകയറുമ്പോള്‍ സൂക്ഷിക്കുക. അവിടെ തലപോയ ഒരു മുറിചുരിക ഇരുന്നു വിറയ്ക്കുന്നുണ്ട്. അതില്‍ തൊടണ്ട.

Kumar Neelakandan © (Kumar NM) said...

ദില്‍ബു, വെറുതെ ഓഫടിച്ച് എന്റെ “കുളസ്‌ട്രാള്‍” കുട്ടരുതെ. എന്റെ കൂളസ്‌ട്രാള്‍ ടൈറ്റിലില്‍‍ അടക്കം അടിച്ചുമാറ്റിയതിനു എപ്പോള്‍ മാപ്പു പറയും? (ചെറിയ അക്ഷരവ്യതിയാനങ്ങള്‍ ഇട്ടാല്‍ തിരിച്ചറിയില്ല എന്നു കരുതിയോ?) എന്താ എന്റെ കുളസ്‌ട്രാളിനു ഈ നാട്ടില്‍ ഒരു വിലയും ഇല്ലെ? ഞാന്‍ എന്താ ചോദിക്കാനും പറയാനൂം ആളില്ലാത്തവന്‍ ആണോ?

sandoz said...

എന്താ ഇവിടെ പ്രശ്നം...ഞാന്‍ ആ മാവേലീടെ കേസ്‌ ഒന്നു അന്വേഷിക്കാന്‍ പാതാളം വരെ പോയി..അതാ വൈകിയത്‌.....

മാപ്പു ആണൊ ഇവിടെ പ്രശ്നം.
ദില്‍ബന്‍ മാപ്പ്‌ ഇട്ടു ....പക്ഷേ താഴെ എത്തീല്ലാ...... എന്നാണോ പറയണത്‌.......

കാക്ക മരകൊമ്പില്‍ ഇരുന്ന് മുട്ടയിട്ട മാതിരി നമ്മടെ ജാഹൂ ഒരെണ്ണം ഇട്ടിട്ടുണ്ട്‌.മാപ്‌ ഇങ്ങു പോരേം ചെയ്തു.......കൊമ്പില്‍ ഒന്നും തങ്ങീട്ടും ഇല്ലാ..പിന്നെ എവിടെ പോയി..................

Unknown said...

കുമാറേട്ടാ,
ഒരു ഉപദേശം തരാം.(ഫ്രീ)
ഞാന്‍ എന്താ ചോദിക്കാനും പറയാനൂം ആളില്ലാത്തവന്‍ ആണോ?

ഇത് ഞങ്ങളുടെ നാട്ടിലെ പിച്ചക്കാരുടെ സ്ഥിരം ഡയലോഗാണ്. പിച്ചാ അസോസിയേഷന്റെ ആളുകള്‍ കേട്ടാല്‍ പണിയാവും. അത് കൊണ്ട് ഇതിന് ബദലായി ഞാന്‍ നിര്‍മ്മിച്ച പ്രയോഗം, “ഞാനെന്താ രണ്ടാം കെട്ടിലുണ്ടായ മോനാണോ, ബീറ്റാ വേര്‍ഷന്‍?” എന്ന പ്രയോഗം ഉപയോഗിച്ചോളൂ. എനിക്ക് കോപ്പിറൈറ്റ് വേണ്ട.

ഓടോ: നന്ദിയുണ്ടായാല്‍ മതി നന്ദി.:-)

sreeni sreedharan said...

കുമാറേട്ടന് ദില്‍ബന്‍ മാപ്പ് കൊടുക്കുമ്പോള്‍ കുറച്ചെനിക്കും തരണം, ഈ മാപ്പെന്ന് പറയുന്ന സാധനം ഞാനിതു വരെ തിന്നിട്ടില്ല, എന്തായാലും കപ്പ പുഴുങ്ങിയതിന്‍റത്രം വരില്ല.

അതേയ് ഈ തട്ടിന്‍പുറത്തിരിന്നൊണ്ട് ഈ മുറിച്ചുരിക എന്തോ പിറുപിറുക്കണ്...ഇനി മാപ്പ് പറേകായിരിക്കൊ?

Unknown said...

പച്ചാളമേ,
നീ പോ.. എനിക്ക് നിന്നെ പേടിയില്ല. കളിച്ച് നടക്കാതെ വര്‍മ്മമാരിറങ്ങും മുമ്പെ വീട് പറ്റാന്‍ നോക്ക്.

Kumar Neelakandan © (Kumar NM) said...

എനിക്കു കിട്ടുന്നതില്‍ പകുതി മാപ്പ് നിനക്കും തരാം. നമുക്കു “മാപ്പ് മുളകിട്ടതോ”, “മാപ്പ് വറ്റിച്ചതോ”, “മാപ്പ് പറ്റിച്ചതോ” ഉണ്ടാക്കാം.

ദില്‍ബുവേ, നിന്റെ ഈ ബ്ലോഗില്‍ അനോണി ഓപ്ഷന്‍ വേഗം എടുത്തു കളഞ്ഞോളൂ..

50 അടിക്കാന്‍ എത്തുന്നത് ചിലപ്പോള്‍ ഒരു അനോണിയാവും.

Unknown said...

സ്വന്തം പോസ്റ്റില്‍ 50 അടിയ്ക്കാന്‍ ഒരുത്തന്റേം കാല് പിടിയ്ക്കണ്ടല്ലോ. :-)

sreeni sreedharan said...

കുമാറേട്ടാ ഇത്രേം മാപ്പ് പറയിച്ചിട്ട് കുമാറേട്ടനെന്ത് കിട്ടി???

എനിക്കൊരാപ്പും ദില്‍ബനൊരമ്പതും കിട്ടി :)
അയ്യെ കുമാറേട്ടനെ പറ്റിച്ചേ... കൂയ്

Kumar Neelakandan © (Kumar NM) said...

അതു ശരി. അപ്പോള്‍ എനിക്കിട്ടു പണിത് അമ്പതടിച്ചവന്റെ അമ്പത്താറും കണ്ടിട്ടേ ഞാന്‍ പോകുന്നുള്ളു.

പച്ചാളം, അസുരന്മാരോട് പൊരുതുമ്പോള്‍ ഉപയോഗിക്കേണ്ട വിദ്യകള്‍ (ഞാന്‍ പഠിപ്പിച്ചുതന്നത്) ഒരോന്നോരോന്നായി എടുത്തു പ്രയോഗിക്കു. തളരുമ്പോള്‍ പറഞ്ഞാല്‍ മതി. "കൂള്‍സോഡ" വാങ്ങിതരാം.

ആവനാഴി said...

ഹേ അസുരപ്രമുഖാ,

സാഹിത്യനഭോമണ്ഡലത്തില്‍ ചിരിയുടെ അമിട്ടു പൊട്ടിച്ച് ബഹുവര്‍‌ണ്ണരാജികള്‍ വിടര്‍ത്തി മായാജാലം സൃഷ്ടിക്കുന്ന അസുരന്‍; ദേവഗുണമുള്ള അസുരന്‍.
ദേവാസുരന്‍. ദേവാസുരയുദ്ധന്‍. യുദ്ധക്കൊത്യാസുരന്‍‍. ദേവയുദ്ധാസുരന്‍. സുരയുദ്ധദേവന്‍. യുദ്ധദേവസുരന്‍. സുദേവയുദ്ധാരന്‍‍.

ഹാസ്യാന്തരീക്ഷങ്ങള്‍ ഇനിയും ധാരാളമായി സൃഷ്ടിക്കൂ അസുരപുംഗവാ....

Unknown said...

ഡാ‍ാ‍ാ‍ാ, വഴിയേ പോയപ്പോ വെറുതേ കേറിയതാ.. അപ്പൊഴാ നമ്മടെ വികെ എന്‍ സായിവിന്റെ മൊത്തം കോപ്പിറൈറ്റ് ഞാന്‍ എഴുതി വാങ്ങിച്ച കാര്യം ഓര്‍ത്തത്. ഇത് അതുപോലെയെന്ന് ആരാണ്ട് പറഞ്ഞ സ്ഥിതിക്ക് എനിക്കും കിട്ടിയേ പറ്റൂ മോനെ കുന്ദംകുളം ഇല്ലാത്ത ഒരു സുന്ദരന്‍ മാപ്പ്. തന്നില്ലേല്‍ പ്രശ്നമാവുമേ, പറഞ്ഞേക്കാം. ഹാ.

ദേവന്‍ said...

ഇപ്പോഴാ കണ്ടത് ദില്‍ബോ,
എമണ്ടന്‍ പോസ്റ്റായിപ്പോയി ഇത്, കൊടു കൈ.
ഇമ്മാതിരി സാധനം കയ്യിലുണ്ടായിട്ട് എഴുതാതെ കമന്റടിച്ചു കറങ്ങി നടക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്.

കരീം മാഷ്‌ said...

കമണ്ടിലെ ദില്‍ബാസുരനെ കടത്തി വെട്ടി
പോസ്റ്റിലെ ദില്‍ബാസുരന്‍.

Sathees Makkoth | Asha Revamma said...

:))

Unknown said...

രണ്ടാം റൌണ്ട് നന്ദി പ്രകാശനത്തില്‍:
സിജു
ശ്രീജിത്ത്
അരവിന്ദേട്ടന്‍
കൈയ്യൊപ്പ്
അചിന്ത്യാമ്മ
പാര്‍വതിച്ചേച്ചി
കൈപ്പള്ളിച്ചേട്ടന്‍
ഏറനാടന്‍ ചേട്ടന്‍
ലാപുട ഭായ്
കുമാറേട്ടന്‍
ആവനാഴി
അനിയന്‍ ചേട്ടന്‍ (ആഹാ)
ദേവേട്ടന്‍
കരീം മാഷ്
സതീശേട്ടന്‍

എല്ലാവര്‍ക്കും എന്റെ നന്ദി, നമസ്കാരം. :-)

Radheyan said...

നന്നായി കുട്ടാ, ഇത്രയും വലിയ അമീട്ടൊക്കെ തലയിണക്കീഴില്‍ വെച്ചിട്ടാണോ ഒന്നുമറിയത്തവനെ പോലെ കിടന്നുറങ്ങുന്നത്.

ആവനാഴി said...

കരീം മാഷേ,

അസുരഗുണമില്ലാത്തവരാണു രണ്ടസുരന്‍‌മാരും.

ദൃശ്യന്‍ said...

ദില്‍ബൂ,

അസ്സലായിട്ടുണ്ട്.
വരികളിലെ നര്‍മ്മത്തേക്കാള്‍ വരികള്‍ക്കിടയിലെ നര്‍മ്മം നന്നേ രസിപ്പിച്ചൂട്ടോ.

സസ്നേഹം
ദൃശ്യന്‍

Siji vyloppilly said...

ദില്‍ബാ..കംന്റടി കുറച്ച്‌ എന്തെങ്കിലും പുതിയതു പോസ്റ്റ്‌ എന്ന് പറയാന്‍ ഒരുങ്ങായിരുന്നു..വളരെ നന്നായിട്ടുണ്ട്‌. സത്യം പറഞ്ഞാല്‍ കണ്ട്‌ ഞാനൊന്ന് അന്തം വിട്ടു.

Nikhil said...

പുലി, പുപ്പുലി...
:D

Khadar Cpy said...

വഴിതെറ്റി വന്നതാ.. എന്തായലും കലക്കന്‍ തന്നെ... എന്‍റമ്മോ......

Unknown said...

ദില്‍ബാ,

ഇതുപോലെയുള്ള ആക്ഷേപഹാസ്യം എനിക്കിഷ്ടമാണു. നല്ല ഉഗ്രനായി എഴുതിയിരിക്കുന്നു.

എന്‍റെ ഗുരുനാഥന്‍ said...

പോസ്റ്റും കമന്‍റെസും ഒക്കെ രസിച്ചു..........

Pramod.KM said...

അവസാനത്തെ പത്ര വാര്‍ത്ത ഏറ്റവും ഗംഭീരമായി അസുരാ..

Visala Manaskan said...

“കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത്“

അയ്യപ്പസ്വാമി കേള്‍ക്കണ്ട ട്ടാ.

ഈ പോസ്റ്റ് തകര്‍ത്ത് കടുകു വര്‍ത്തു എന്ന് ഞാന്‍ നേരിട്ട് 500 പ്രാവശ്യം (എന്തെങ്കിലും കുറക്കാം) പറഞ്ഞിട്ടുണ്ടെങ്കിലും, കമന്റിടാന്‍ പറ്റിയില്ല.

എന്തിനാ ചറപറാന്ന് ഞാന്‍ സ്ക്രാപ്പെഴുതി വശക്കേടാവണേ ല്ലേ?

ദിതേ പോല്‍ത്തെ ഓരേന്ന് പൂശിയാ പോരേ ല്ലേ ദില്‍ബാ.

ഹവ്വെവര്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഡാ പൊന്നുമണി.

അത്തിക്കുര്‍ശി said...

ദില്‍ബന്‍..

ഇപ്പോഴാണ്‌ വായിക്കാനൊത്തത്‌!

കിടിലന്‍ !!

oru blogger said...

speechless!
സത്യമായിട്ടും :)

നിമിഷ::Nimisha said...

ഇത്‌ വായിച്ച്‌ ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്ക് ആയല്ലോ ദില്‍ബൂ...ഈശ്വരാ പാവം സ്വാമി :)

ആവനാഴി said...

പ്രിയ ദില്‍ബാസുര്‍,

വായിച്ചു. നന്നായിരിക്കുന്നു ഈ പോസ്റ്റ്. ഇനിയും എഴുതൂ.

ഓ.ടോ. അദ്ധ്യായം 10 ല്‍ എന്റെ പ്രതികരണം എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ.

സസ്നേഹം
ആവനാഴി

Unknown said...

മൂന്നാം റൌണ്ട് നന്ദി പ്രകാശനത്തില്‍:
രാധേയന്‍ ചേട്ടന്‍
ദൃശ്യന്‍ ഭായി
സിജിച്ചേച്ചി
കൊച്ചന്‍ മച്ചാന്‍
പ്രിന്‍സി
യാത്രാമൊഴി അണ്ണന്‍
എന്റെ ഗുരുനാഥന്‍
പ്രമോദേട്ടന്‍
വിശാലഗഡി
അത്തിമാഷ്
തമ്പിയളിയന്‍
നിമിഷ

എല്ലാവര്‍ക്കും എന്റെ നന്ദി.:-)

Mohanam said...
This comment has been removed by the author.
Mohanam said...

യ്യൊ.................

ഇനി ഞാന്‍ എന്തിനാ സന്നിധാനം എന്ന ബ്ലോഗ്‌ തുടരുന്നത്‌...

എല്ലാം പോയില്ലേ...

ഞാന്‍ സന്നിധാനം ബ്ലോഗ്‌ നിര്‍ത്താന്‍ പോകുന്നു...

ഹും.........................

bodhappayi said...

kalakkippolicheda dilboo

Sha : said...

മനോഹരം

മുച്ചീട്ടുകളിക്കാരന്‍ said...

മാത്തു:പേര്?
സ്വാമി: സ്വാമി
മാത്തു: ഇവിടെ എല്ലാവരും സ്വാമിമാരാ. ശരിക്കുള്ള പേര് പറ.
സ്വാമി:മണി... ഏ.മണി
മാത്തു: മണിക്കെന്ത് വേണം?
സ്വാമി: ചികിത്സ
മാത്തു: ശരി. സൌജന്യമോ അതോ മറ്റവനോ?
സ്വാമി: മറ്റവനോ?
മാത്തു: പഞ്ചന്‍.. പഞ്ചനക്ഷത്രന്‍. ഐ മീന്‍ സുഖ ചികിത്സ.
സ്വാമി: സൌജന്യം മതി
മാത്തു: ഇടത് കൈയ്ക്ക് വേദന അല്ലേ?
സ്വാമി: അതെ. എങ്ങനെ മനസ്സിലായി?
മാത്തു: ഞാനും തമിഴ് പത്രമാണ് വായിക്കാറ്. അത് പോട്ടെ. ഇമ്പോര്‍ട്ട് ലൈസന്‍സുണ്ടോ?
സ്വാ: ഇല്ല
മാ: സഹകരണബാങ്ക് വായ്പ?
സ്വാ: ഇല്ല
മാ: കാര്‍ഷിക കടം?
സ്വാ:ഇല്ല
മാ: പോട്ടെ വോട്ടവകാശമുണ്ടോ?
മാത്തുക്കുട്ടിയെ മുഷിപ്പിയ്ക്കണ്ട എന്ന് കരുതി സ്വാമി പറഞ്ഞു. “അല്‍പ്പം”.
മാ: അവനെ എപ്പോഴെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ?
സ്വാ: അവസരം കിട്ടിയിട്ടില്ല
മാ: അപ്പോള്‍ താന്‍ മാതൃകാ പൌരനുമല്ല. മാതൃകാ പൌരന്മാര്‍ക്ക് നാലാം വാര്‍ഡില്‍ ഒരു ബെഡ്ഡുണ്ടായിരുന്നു. അതും തല്‍ക്കാലത്തേയ്ക്ക് നടപ്പില്ല എന്നര്‍ത്ഥം.

Mubarak Merchant said...

ഹെഴുവത്തൊമ്പധേ...

Unknown said...

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നൂ....

sreeni sreedharan said...

പുതിയ പോസ്റ്റൊന്നും ഇല്ലെ?

Unknown said...

ശരി

Unknown said...

തെറ്റ്

Unknown said...

ആപേക്ഷികം

Unknown said...

ലോകം

Unknown said...

ഉരുണ്ടാണ് എന്ന് തോന്നുന്നതും മായ ആണ്

Unknown said...

ഒക്കെ മായ ആണേങ്കില്‍ പിന്നെ എന്ത് തേങ്ങയ്ക്കാണ് ഞാന്‍ ഈ കഷ്ടപ്പെടുന്നത്?

Unknown said...

ജോളി അടിച്ച് കഴിഞ്ഞൂടെ?

Unknown said...

ആരാ ഈ ജോളി എന്നാവും സംശയം അല്ലേ?

Unknown said...

ആ പഴത്തൊലി മാങ്ങാത്തൊലി

Unknown said...

മധുരനാരങ്ങാത്തൊലി

Unknown said...

ഡിങ്കണക്ക ഡിങ്കണക്ക (ഡിങ്കനെ വിളിച്ചതല്ല)

Unknown said...

സ്വാമ്യേ.. അയ്യപ്പോ

Unknown said...

അയ്യപ്പോ.. സ്വാമ്യേ (അയ്യോ വര്‍ഗീയം)

Unknown said...

ഒടുവില്‍ ശശി ആരായി?

Unknown said...

പൂശും ഞാന്‍ പൂശും ഞാന്‍

Unknown said...

ടെസ്റ്റ് മെസേജ് പൂശും ഞാന്‍

Unknown said...

പൂശി പൂശി മരിക്കും ഞാന്‍

Unknown said...

100. അതിന്റെ കുട്ടന്‍ ബിരിയാണി ഞമ്മള്‍ തന്നെത്താനെ ബൈച്ച്ക്കുണു. യേയ്...

Unknown said...

കരകാണാകടലല മേലെ
മോഹത്തിന്‍ കുരുവി പറന്നേ

Mubarak Merchant said...

ആത്മകഥാംശം ബൂലോഗമധ്യേ അനാരോഗ്യശതകം..” എന്ന് തുടങ്ങുന്ന ശ്ലോകം അശരീരിയായി കേട്ടതില്‍ പിന്നെയാണ് ലൈന്‍ മാറ്റി പിടിച്ചത്. ഇത് വായിയ്ക്കാന്‍ സന്മനസ്സ് കാട്ടിയ:

Test

Mubarak Merchant said...

testing and tasting

Mubarak Merchant said...

ആത്മകഥാംശം ബൂലോഗമധ്യേ അനാരോഗ്യശതകം..” എന്ന് തുടങ്ങുന്ന ശ്ലോകം അശരീരിയായി കേട്ടതില്‍ പിന്നെയാണ് ലൈന്‍ മാറ്റി പിടിച്ചത്. ഇത് വായിയ്ക്കാന്‍ സന്മനസ്സ് കാട്ടിയ:

Mubarak Merchant said...

ആത്മകഥാംശം ബൂലോഗമധ്യേ അനാരോഗ്യശതകം..” എന്ന് തുടങ്ങുന്ന ശ്ലോകം അശരീരിയായി കേട്ടതില്‍ പിന്നെയാണ് ലൈന്‍ മാറ്റി പിടിച്ചത്. ഇത് വായിയ്ക്കാന്‍ സന്മനസ്സ്

Unknown said...

മോളേ മറൂ... ഒന്ന് നന്നായിക്കൂടെ?

Unknown said...

നന്നാവും, നന്നാവില്ലേ?

മറുമൊഴികള്‍ ടീം said...

തിണ്ടിവനത്ത് നിന്ന് ചൊക്കലിംഗം: ഡോക്ടര്‍, ഞാന്‍ 45 വയസുള്ള യുവാവാണ്. യാതൊരു വിധ ദുശ്ശീലങ്ങളുമില്ല. പുകവലി എന്നൊരു ഏര്‍പ്പാടുണ്ടെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ എന്ന് അറിയില്ല, ഏതായാലും എനിക്ക് ആ പരിപാടി ഇല്ല. മദ്യപാനം കുടിയ്ക്കാറില്ല. തൈര് സാദം മാത്രമാണ് കഴിയ്ക്കാറ്. ബ്രഹ്മചാരിയാണ്. ഈയിടെയായി രാത്രി കിടക്കുമ്പോള്‍ എന്റെ ഇടത് കൈയ്യിന് ഒരു വേദന വരാറുണ്ട്. എന്റെ അടുത്ത് ട്യൂഷന് വരുന്ന ചെമ്പകം പുസ്തകം തരുമ്പോള്‍ കൈയ്യില്‍ തൊട്ട അന്ന് മുതല്‍ തുടങ്ങിയതാണ്. ഞാന്‍ പാപം ചെയ്തോ ഡോക്ടര്‍? എന്താണ് എന്റെ രോഗം?

Unknown said...

വന്നളിയാ വന്നു!!! :-)

മറുമൊഴികള്‍ ടീം said...

കൊളസ്ട്രോള്‍
കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത്. സന്നിധാനത്തിന്റെ പുറകില്‍ മതിലിലെ പൊത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഹവായ് ചരിപ്പ് ധരിച്ച് പടികളിറങ്ങി. കഴിഞ്ഞ മാസം രാത്രി മെല്ലെ ഒന്ന് ഉലാത്താനിറങ്ങിയപ്പോള്‍ പതിനേഴാമത്തെ പടിയില്‍ വെച്ച് ഒരു ചിരട്ടക്കഷ്ണം കുത്തി കാല് മുറിഞ്ഞു. സാമദ്രോഹികള്‍ ഗ്യാപ്പ് കിട്ടിയാല്‍ തേങ്ങയെറിഞ്ഞുടയ്ക്കും ചുറ്റുപാടും. ആ സംഭവത്തില്‍ പിന്നെ രഹസ്യമായി വരുത്തിയ ചെരിപ്പ് ധരിയ്ക്കാതെ പുറത്തിറങ്ങാറില്ല.

മറുമൊഴികള്‍ ടീം said...

കൊളസ്ട്രോള്‍
കുന്തിച്ചിരുന്ന് കാലിന്റെ മുട്ട് വേദനിച്ച് തുടങ്ങിയപ്പോഴാണ് സ്വാമി രാത്രി ഒന്ന് നടക്കാനിറങ്ങിയത്. സന്നിധാനത്തിന്റെ പുറകില്‍ മതിലിലെ പൊത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഹവായ് ചരിപ്പ് ധരിച്ച് പടികളിറങ്ങി. കഴിഞ്ഞ മാസം രാത്രി മെല്ലെ ഒന്ന് ഉലാത്താനിറങ്ങിയപ്പോള്‍ പതിനേഴാമത്തെ പടിയില്‍ വെച്ച് ഒരു ചിരട്ടക്കഷ്ണം കുത്തി കാല് മുറിഞ്ഞു. സാമദ്രോഹികള്‍ ഗ്യാപ്പ് കിട്ടിയാല്‍ തേങ്ങയെറിഞ്ഞുടയ്ക്കും ചുറ്റുപാടും. ആ സംഭവത്തില്‍ പിന്നെ രഹസ്യമായി വരുത്തിയ ചെരിപ്പ് ധരിയ്ക്കാതെ പുറത്തിറങ്ങാറില്ല.

Unknown said...

test 1 from Dilban

Unknown said...

Test 2 from Dilban

Unknown said...

Test 3

Unknown said...

Unit test 4

Unknown said...

Urine test 5

Unknown said...

blood test 6

Unknown said...

eye test 7

Unknown said...

cancer test 8

Unknown said...

DNA test 10

Unknown said...

HIV test 11

Kumar Neelakandan © (Kumar NM) said...

enthu koppile test aanedaa ithu?

Unknown said...

Test cricket 12

Unknown said...

Test tube 13

Unknown said...

Testosterone test 14

Unknown said...

PSC Test 15

Unknown said...

ഇടയിലിട്ട കമന്റൊക്കെ എവിടെ പോയി എന്ന് ടെസ്റ്റിങ് 16

Unknown said...

കംന്റ് വന്നാല്‍ വന്നു ടെസ്റ്റ് 17

Unknown said...

ഒന്നേ

Unknown said...

ണ്ടേ

Unknown said...

മൂന്നേ

Unknown said...

നാലേ

Unknown said...

അഞ്ചേ

Unknown said...

ആറേ

Unknown said...

സംഭവം ഓകെ ആണ് മച്ചാന്മാരേ.. അഭിനന്ദനങ്ങള്‍!!

Unknown said...

ടെസ്റ്റ് കഴിഞ്ഞു. ഡ്രോ ആയോ?

മുച്ചീട്ടുകളിക്കാരന്‍ said...

1

മുച്ചീട്ടുകളിക്കാരന്‍ said...

2

മുച്ചീട്ടുകളിക്കാരന്‍ said...

3

മുച്ചീട്ടുകളിക്കാരന്‍ said...

4

Unknown said...

മാനാഞ്ചിറ ടെസ്റ്റ് എന്നൊരു കഥയുണ്ട് വി കെ എന്റെ.അതാണ് ഓര്‍മ്മ വരുന്നത്.

Unknown said...

അന്നോടാണ് ഹമുക്കേ ദില്‍ബാ ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞത്.. മാണ്ടാ അന്റെ കളി ബഡെ മാണ്ടാ..ങാ..

Unknown said...

കമന്റില്‍ ലിങ്ക് വര്‍ക്ക് ചെയ്യുമല്ലോ എന്ന് ടെസ്റ്റ്

Unknown said...

link test

Unknown said...

Test

Unknown said...

Another one of those damn tests.

Unknown said...

Sorry I cannot test anymore. I signed the Comprehensive Test Ban Treaty with USA.

കുടുംബംകലക്കി said...

വൈകിപ്പോയി. എങ്കിലും ചിരിച്ചതിനു കുറവൊന്നുമില്ല. അടിപൊളി!

ഈയുള്ളവന്‍ said...

ഇഷ്ടപ്പെട്ടു മാഷേ... നന്നായിട്ടുണ്ട്...

Sethunath UN said...

ഒന്നാന്തരം ദില്‍ബാസുരാ.. ശുദ്ധമായ ആക്ഷേപഹാസ്യം. ഒരുപാടെഴുതൂ. ദൈവം അനുഗ്രഹിയ്ക്കട്ടെ.