Friday, June 08, 2007

കയ്യേറ്റം

കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു വനജാക്ഷി. നല്ല ചെന്താമര പോലെ തിളങ്ങിയ അവളെ കണ്ട് സൂര്യന്‍ പോലും കൂളിങ് ഗ്ലാസ് വെച്ചു. ഗ്രാമത്തിന്റെ സൌന്ദര്യധാമമായിരുന്ന അവള്‍ ധാവണിപ്പുറമേ ഒരു ലെയര്‍ അഹങ്കാരം കൂടി വാരിച്ചുറ്റിയിട്ടാണ് നടക്കാറ്. പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടല്ല. ജസ്റ്റ് ലൈക് ദാറ്റ്. അവളെ.. അങ്ങനെയുള്ളവളെയാണ് സാമിക്കുട്ടി കയ്യേറ്റം ചെയ്തത്. വനജാക്ഷിക്ക് കുറച്ചൊന്നുമല്ല ഈറ വന്നത്. രണ്ട് മഹീന്ദ്രാ ജീപ്പില്‍ തൂങ്ങിപ്പിടിച്ചാണ് അവന്‍ വന്നത്, ഈറ.

വരാന്തയില്‍ വെച്ച് സാമിക്കുട്ടി വനജാക്ഷിയെ കയറിപ്പിടിച്ചു എന്ന് നാട്ടില്‍ പാട്ടായി. കയറിപ്പിടിക്കുക എന്ന് പറഞ്ഞാല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് വക മീറ്റര്‍ റീഡിങ്ങിന് പടി കയറി വരുമ്പോള്‍ വീഴാന്‍ പോകുകയും അറിയാതെ ആ വഴി വന്ന വനജാക്ഷിയുടെ കൈത്തണ്ടയില്‍ പിടിക്കുകയുമായിരുന്നു എന്ന് സാമിക്കുട്ടി കരഞ്ഞ് പറഞ്ഞു. പക്ഷെ ഒരു വാരാന്തപ്പതിപ്പില്‍ പേജ് ത്രീ സ്റ്റോറി മുന്‍കൂട്ടിക്കണ്ട പത്രക്കാര്‍ നിരത്തി ഇന്റര്‍വ്യൂ ചെയ്ത് അതിനുള്ള അവസരം അവന് ഇല്ലാതാക്കി. ഒരു അഭിമുഖം കഴിയും മുമ്പ് അടുത്തവന്‍ തുടങ്ങി. ഒന്നിന് പോകാന്‍ കയറിയപ്പൊഴും മൈക്ക് ടോയ്ലറ്റിന്റെ ഉള്ളില്‍ ആയിരുന്നു.സാമിക്കുട്ടിയുടെ കൈയ്യില്‍.പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ക്ക് അകത്ത് നിന്ന് സാമിക്കുട്ടിയുടെ ഉത്തരം വരുന്നു. അഭിമുഖങ്ങളുടെ എണ്ണം പോലെ മൈക്കില്‍ നിന്നുള്ള കറുത്ത വയര്‍ പോലെ ടോയ്ലറ്റിന്റെ വാതിലിനടിയിലൂടെ നീണ്ട് കിടന്നു.

വനജാക്ഷിയെ നിങ്ങള്‍ എന്നാണ് ആദ്യമായി കാണുന്നത്?
സംഭവം നടക്കുമ്പോളാണ്
ഉദ്ദേശം എത്രമണിയായിക്കാണും?
12:37
ഉറപ്പാണോ?
ഒരു മിനിറ്റ് കൂടില്ല
എങ്ങനെ അറിയാം?
ഞാന്‍ കൃത്യം 12 മണിയ്ക്ക് ഊണ് കഴിയ്ക്കും. അഞ്ചേ അഞ്ച് മിനിറ്റ്.
നിങ്ങള്‍ക്ക് ഈ കൃത്യം ചെയ്യാനുണ്ടായ പ്രചോദനം എവിടെ നിന്നാണ്?
സര്‍ ഐസക്ക് ന്യൂട്ടണ്‍
എന്ത്?
ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം കണ്ട് പിടിച്ചത് അദ്ദേഹമാണല്ലോ.
നിങ്ങള്‍ വീണ്ടും വീഴ്ചയുടെ കഥയാണോ പറയാന്‍ ഉദ്ദേശിക്കുന്നത്?
തല്‍ക്കാലം മറ്റൊന്നും പറയാന്‍ ഉദ്ദേശമില്ല.

ഈ വിധം അഭിമുഖങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും സാമിക്കുട്ടി നിലപാട് മാറ്റിയില്ല എന്ന് മാത്രമല്ല ഒരുവേള വനജാക്ഷി തന്നെ കയറിപ്പിടിച്ചതായിരിക്കുമോ എന്ന് പോലും സംശയം പ്രകടിപ്പിച്ച് തുടങ്ങി. വനജാക്ഷിയുടെ വീട്ടിലാകട്ടെ ജീപ്പില്‍ വന്നിറങ്ങിയവര്‍ മടങ്ങിയിരുന്നില്ല. കുളിച്ചുണ്ട് താമസിക്കുകയായിരുന്നു. അവള്‍ കോപം കൊണ്ട് ജ്വലിച്ചു. (ഈ ജ്വലനം നോവലുകളില്‍ വായിച്ച് കണ്ടിട്ടൂള്ള പ്രയോഗമാണ്, കഥാകാരന്‍ ഇവിടെ ഒന്നെടുത്ത് പ്രയോഗിച്ചു എന്ന് മാത്രം. തീ പിടിച്ചിട്ടിന്നുമില്ല എന്ന് ചുരുക്കം)സാമിക്കുട്ടിയുടെ, അതായത് പഞ്ചായത്തില്‍ സ്വയം തൊഴില്‍ എന്ന വ്യാജേന പത്രമിടലും മീറ്റര്‍ റീഡിങ്ങുമായി നടക്കുന്ന, തന്നെ പോലെയുള്ള അത്യാവശ്യം സൌന്ദര്യമുള്ള കൊച്ചുങ്ങളെ കണ്ടാല്‍ കണ്ട ഭാവം നടിക്കാത്ത ഇവനെയൊക്കെ ഒരു പാഠം പഠിപ്പിയ്ക്കുക തന്നെ വേണം. അവള്‍ ഫോണെടുത്ത് കുത്തി.(ഫോണെടുത്ത് കറക്കല്‍ എന്ന പ്രയോഗം പണ്ടായിരുന്നു. ഇപ്പോള്‍ ഫോണല്ല, ഫോണ്‍ക്കമ്പനിക്കാര്‍ കറക്കുന്നു എന്നാണ് സാഹിത്യപ്രയോഗം)

അങ്ങേത്തലക്കല്‍ സുന്ദരേശന്‍ മുതലാളി ഞെട്ടി. തന്റെ അനന്തിരവളെ ആരോ കയ്യേറ്റം ചെയ്തതറിഞ്ഞ് മുതലാളി ഞെട്ടിയ ഞെട്ടല്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വഴി ജനകീയ മന്ത്രിസഭയുടെ മൂക്കിന്റെ തുമ്പിലെത്തി നിന്നു.പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് അഹങ്കാരം ചുറ്റി റെഡിയായി നിന്ന വനജാക്ഷിയെ തേടി ഒരു ഫോണ്‍ വന്നു. ജില്ലാ കളക്ടര്‍ നേരിട്ട് വിളിച്ചിരിക്കുന്നു കയ്യേറ്റത്തിനെ പറ്റി അറിയാന്‍.വനജാക്ഷി ഒന്ന് നിലം വിട്ടുയര്‍ന്നു തിരിച്ചിറങ്ങി. ഈ വനജാക്ഷി ആരെന്ന് സാമിക്കുട്ടിയും നാട്ടുകാരും അറിയും. അവള്‍ കണ്ണീരും കൈയ്യും ആളയച്ച് വരുത്തി എന്നിട്ട് അവയെ ഫോണില്‍ കൂടെ പ്രയോഗിച്ചു.

സാറേ പട്ടാപ്പകലായിരുന്നു കയ്യേറ്റം. സാറിന്റെ ജില്ലയില്‍, സാറിന്റെ മൂക്കിന് താഴെ... (തേങ്ങല്‍)
ങാ.. മുഖ്യന്‍ നേരിട്ട് വിളിച്ച കയ്യേറ്റക്കേസായത് കൊണ്ടാ. എവിടെയാ ഈ സ്ഥലം?
കണ്ണഞ്ചുമുക്ക്.. വലിയപുരയ്ക്കല്‍ വനജാക്ഷിയുടെ വീട് എല്ലാരും അറിയും സാറേ..
കയ്യേറ്റം ചെയ്ത ആള്‍‍ അവിടെ തന്നെയാണോ താമസം?
ഇവിടെ അടുത്ത് തന്നെ
കേസിനാസ്പദമായി എന്തെങ്കിലും രേഖയുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പെട്ടെന്നുള്ള കയ്യേറ്റമല്ലായിരുന്നോ സാറേ.. രേഖയുണ്ടാക്കാനും പരാതിപ്പെടാനുമൊന്നും പറ്റിയില്ല.
ഉം. മുഖ്യന്റെ കേസായിപ്പോയില്ലേ? ശരി ഞാന്‍ നാളെ പോലീസ് സംഘവുമായി അവിടെയെത്താം. കയ്യേറ്റക്കാരനെ ഒഴിപ്പിയ്ക്കാം.
അവനെ ഈ ജില്ലയില്‍ നിന്ന് തന്നെ ഒഴിപ്പിയ്ക്കണം സാറേ.
ശരി നാളെ കാണാം.

വനജാക്ഷി സന്തോഷം കൊണ്ട് മതി മറന്നു. എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.പിറ്റേന്ന് രാവിലെ സാമിക്കുട്ടിയെ പോലീസ് ഇടിച്ച് കൂമ്പ് വാട്ടുന്നത് സ്വപ്നം കണ്ട് കിടന്ന് വനജാക്ഷി രാവിലെ പതിവില്ലാതെ ഒരു വെളിച്ചം മുഖത്തടിച്ചാണ് ഉണര്‍ന്നത്.കണ്ണ് തുറന്ന് നോക്കുമ്പോള്‍ മേല്‍ക്കൂരയില്ല. ദു:സ്വപ്നമാവുമെന്ന് കരുതി കണ്ണ് തിരുമ്മി എണീറ്റ വനജാക്ഷിയുടെ മുമ്പില്‍ അവന്‍ നില്പുണ്ടായിരുന്നു.

ജെസിബി. ഒപ്പം കൈയ്യേറ്റം ഒഴിപ്പിയ്ക്കാന്‍ വന്ന കളക്ടറും സംഘവും.
ബോധം പോയി പിന്നിലേക്ക് മലര്‍ന്നടിച്ച് വീണ വനജാക്ഷിയെ കളക്ടര്‍ ജെസിബി കൊണ്ട് തന്നെ കോരിയെടുത്ത് ആമ്പുലന്‍സിലാക്കി.

35 comments:

Unknown said...

സുഹൃത്തുക്കളേ,
ഈ ബ്ലോഗില്‍ നിന്ന് ഇനി മുതല്‍ ഉള്ള കമന്റുകള്‍ മറുമൊഴികള്‍ ഗ്രൂപ്പിലേക്ക് തിരിച്ച് വിടുന്നു.പിന്മൊഴിക്ക് എന്റെ മനസ്സ് നിറഞ്ഞ നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.

Unknown said...

‘കയ്യേറ്റം’ എന്റെ പുതിയ പോസ്റ്റ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ദില്‍ബൂ ഡിയര്‍ നീ നാട്ടിലു വന്നപ്പോള്‍ നിനക്കാരേലും ജെസിബീലു കൈവിഷം തന്നാ.. സ്റ്റാറ്റസിലും പോസ്റ്റിലും എല്ലാം അതേ മയം...

ഓടോ: ആക്ഷേപ ഹാസ്യം ആവും അല്ലേ... (മനസ്സിലായില്ല അതോണ്ട് ചോദിച്ചതാ)

ഉണ്ണിക്കുട്ടന്‍ said...

ഹ ഹ കലക്കീലോ..ദില്‍ബാ..

ആ ഞരമ്പു രോഗി സാമിക്കുട്ടിയെ എന്റെ കയ്യില്‍ കിട്ടിയാല്‍...

Unknown said...

ദിലബൂ‍ഊഊ....:)

കലക്കീട്ടോ:)

എങ്കിലും നീയെന്തിനീ കഥയില്‍ വനജാക്ഷിയെത്തന്നെ നായികയാക്കി ? വല്ല ഉത്പലാക്ഷനേയോ പങ്കജാക്ഷനെയോ മറ്റോ നായകനാക്കി കഥ പറഞ്ഞാ‍ല്‍ പോരായിരുന്നോ?

ഞാനിതില്‍ ശക്തമായി പ്രതിഷേധിക്കുന്നു....
( കുഞ്ഞേ നിന്റെ കുഴംബൊക്കെ തീര്‍ന്നിട്ടും രോഗം മാറിയില്ലേ?)

asdfasdf asfdasdf said...

ഹ ഹ ഹ. വനജാക്ഷി കലക്കി

Dinkan-ഡിങ്കന്‍ said...

ബൂലോഗ ഞരമ്പന്‍ എന്ന് സ്വയം പ്രഖ്യാപിച്ച ദില്‍ബാസുരാ ഇത് കലക്കി :)

ഗുപ്തന്‍ said...

ദില്‍ബന്‍ ഇടക്ക് ആക്റ്റീവ് അല്ലാതിരുന്ന സമയത്ത് വന്ന് ആ കൊളസ്റ്റ്റോള്‍ വായിച്ചു ചിരിച്ചു വാളുവച്ചുപോയതാണ്. നന്നായി മടങ്ങിവരവ്.

ഓഫ്ഫ്: അക്ഷേപഹാസ്യം ..ഞരമ്പ്... നിങ്ങക്കൊക്കെ എന്നാ പറ്റിയെടാ പിള്ളാരേ...
(ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന് പരിഭാഷ)

P Das said...

:)

Unknown said...

ചാത്താ: ഒഴിവാക്കടാ ഞരമ്പും എല്ലുമൊക്കെ.. വിട്ട് കള. പുതിയ പരിപാടികള്‍ നോക്ക് എന്നിട്ട്.

ഉണ്ണിക്കുട്ടാ: ഞാനും ഒരു ഞരമ്പ് രോഗിയല്ലേ? യേത്? ;-)

പൊതുവാള് മാഷേ: അങ്ങനെ പെട്ടെന്ന് മാറണ രോഗമോ രോഗിയോ അല്ലല്ലോ ഇത്. നന്ദി. നമ്മള്‍ക്ക് വീണ്ടും കാണാം. കൂടാം.

കുട്ടമെനോന്‍ മാഷേ: സന്തോഷം. :-)

ഡിങ്കാ: നീ പോടാ...

മനുവേട്ടാ: ഒരു പാട് സന്തോഷം തോന്നി. നന്ദി.

ചക്കരേ: ചക്കര സ്മൈലിക്ക് നന്ദി.

Kumar Neelakantan © (Kumar NM) said...

ദില്‍ബേഷ്..
കയ്യേറ്റം അസലായി.

ഞാനും ഒരു ജെ സി ബി വാങ്ങുന്നു. ചില ആവശ്യങ്ങള്‍ ഉണ്ട്.

Mubarak Merchant said...

ദില്‍ബന്‍ ഞരമ്പന്‍ തന്നെ എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു ഈ പോസ്റ്റ്. ഞരമ്പാശംസകള്‍.
-ഞരമ്പന്‍ രണ്ടാമന്‍

Satheesh said...

ദില്‍ബാ, നീയൊരു ചെറിയ പന്തലുകെട്ടി ജെസിബി കച്ചവടം തുടങ്ങിക്കോ!:)
എന്തായാലും പോസ്റ്റ് കലക്കി!

Mohanam said...

എന്നെ കൊന്നാലും വേണ്ടില്ല ഞാന്‍ ഒരു ഓഫിടും....

പ്രിയമുള്ളവരെ എല്ലാവരും കമന്റ്‌ യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ്‌ ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ്‌ സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ്‌ മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ്‌ മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ്‌ മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട്‌ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും അവരവര്‍ക്ക്‌ പറ്റുന്നപോലെ വോട്ട്‌ ചെയ്ത്‌ ഇത്‌ ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ്‌ റെഡീമര്‍ എന്നിവയാണ്‌ - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.
http://www.new7wonders.com/index.php?id=366

SUNISH THOMAS said...

dilba.... kalakki... ugran.

OT
kuttichathan ee nattil thanne undu alle?

(some problems to compose malayalam, hence used aangaleyam, plz adjust.)

ചില നേരത്ത്.. said...

ദില്‍ബാ, പഴയ സംവിധാനങ്ങളൊക്കെ ഒഴിവായതോണ്ട് വായന അത്ര പെട്ടെന്ന് നടക്കില്ല. ഇത്തിരി വൈകിയാലും വന്ന് വായിക്കും :)

പഴയ ഒരു പാട് നല്ല വാക്കുകളെ (ജ്വലനം, നമ്പര്‍ കറക്കല്‍, അങ്ങിനെയങ്ങിനെ) നീ കുത്തി മലര്‍ത്തി ഈ കൈയ്യേറ്റ കഥയില്‍. മലയാളഭാഷയെ നീ തകിടം മറിക്ക്യോ? ഹാസ്യം ‘ഹര’ മായി.

അല്ല വീകെന്‍ഡല്ലെ? സമ്മറല്ലേ? നമുക്കൊന്ന് കൂടേണ്ടേ?

Unknown said...

ഇബ്ര്വോ,
നമ്മള്‍ കൂടും. ഈ വീക്കെന്റില്‍ അല്ലെങ്കില്‍ അടുത്തതില്‍. അതിലിത്ര ‘ഹരം’കൊള്ളേണ്ട കാര്യമുണ്ടോ? ;-)

ഇടിവാള്‍ said...

കൊള്ളാം ദില്‍ബ്സ് ! ന്നാലും കൊളസ്റ്റ്രാളിന്റെ റേഞ്ചില്ല!

ഇബ്ര്വോ: ദില്‍ബനുമായി കൂടുമ്പോള്‍ ശ്രദ്ധിക്കുക.. “ഞരമ്പു രോഗം പകരാം സാധ്യതയുണ്ടെന്ന് WHO ന്റെ ചില പഠ്ഹന റിപ്പോര്‍ട്ടുകള്‍ സൂ‍ചിപ്പിക്കുന്നു!

അത്രയങ്ങ് കെയര്‍ഫ്രീ ആവണ്ടാ ;)

Rasheed Chalil said...

ഡാ ദില്‍ബാ ഈ ഞ ഡോട്ട് രോ യെ ഇപ്പോഴാ കണ്ടത്. സെറ്റപ്പാകെ മാറിയതല്ലേ...

പിന്നെ ഇബ്രു പറഞ്ഞത് കാര്യക്കണ്ട... നീ ക്ഷമി.

(പാട് പെട്ട് നിന്നെ യാത്രയാക്കിയതിന് പകരം എന്തെങ്കിലും നാട്ടിന്ന് കൊണ്ട് വരും ന്ന് കരുതി...)

Unknown said...

ഇടിഗഡ്യേ,
എന്നും സച്ചിന്‍ സെഞ്ച്വറി അടിയ്ക്കുമോ? കൊളസ്ട്രോള്‍ രണ്ടാഴ്ചത്തെ ചിന്തയുടെ ആകെത്തുകയാണ്. ഇവനാകട്ടെ (ഞാന്‍ പുരുഷമുന്നണിക്കാരനാണ് .എല്ലാറ്റിനും ഒരു പുല്ലിംഗം അതാണ് വരുന്നത്) മുക്കാല്‍ മണിക്കൂറിന്റെ മുതലും. രണ്ടിനേയും ഒരു സ്കെയിലില്‍ അളന്നിട്ട് കാര്യമുണ്ടോ?

Unknown said...

കൊരട്ടി ടെസ്റ്റ്

qw_er_ty

Unknown said...

ഇത്തിരി ഭായ്,
നാട്ടില്‍ നിന്ന് അല്‍പ്പം കുന്നന്‍ കായ കൊണ്ട് വന്നിരുന്നു. തിന്ന് തീര്‍ന്നു. ഈ വഴി വന്നതിന് പെരുത്ത് നന്ദിണ്ട് ഭായ്. :-)

ടിന്റുമോന്‍ said...

ദില്‍ബേങ്ങ്‌... കോട്ടക്കലാന്നല്ലേ പറഞ്ഞേ....

ഈയിടെ സാറ്റയറുസാരീം ചുറ്റിനടക്ക്വാല്ലേ.. കള്ളാ :))

sreeni sreedharan said...

ദില്‍ബാ പോസ്റ്റ് ‘കുഴപ്പമില്ല’... കിടിലന്‍ എന്ന് പറയണെങ്കില്‍ പഴമ്പൊരി വാങ്ങിത്തരേണ്ടി വരും ;)
കഴിഞ്ഞ പോസ്റ്റില്‍ നെന്‍റെകപ്പാക്കുറ്റി ഞങ്ങള്‍ അറിഞ്ഞതാ, അടുത്ത പോസ്റ്റ് കിടിലനായിരിക്കണം (അതിനി ഏതു നൂറ്റാണ്ടിലാണാവോ?)

കുറുമാന്‍ said...

ദില്‍ബാ, വനജാക്ഷിയെ ജെ സി ബി യാല്‍ കോരിയതില്‍ പ്രതിഷേധിച്ച്, മൂന്നു ദിവസം മറുമൊഴിക്ക് മുന്‍പില്‍ ഞാന്‍ നിരാഹാരം ഇരിക്കും......

ഷാനവാസ്‌ ഇലിപ്പക്കുളം said...

"അവള്‍ ഫോണെടുത്ത് കുത്തി"-കൊള്ളാം ഈ കയ്യേറ്റം

sandoz said...

pooy..njaan jiivanode etthittaa.....
ini namakka oru kalakka angand kalakkaam..enthyee.....
malayalam illaa.....
complete gujaratthiyaa.....

അലിഫ് /alif said...

സാന്‍‌ഡോസിന്റെ ‘കയ്യേറ്റ‘ ത്തില്‍ നിന്നാ ഇങ്ങോട്ട് വഴികിട്ടിയത്..ജെ.സി.ബി കേറി നിരങ്ങിയോണ്ടാവും, വഴിയെല്ലാം ആകെ അലമ്പ്..ബ്ലോഗീട്ട് കുറേ നാളായിഷ്ടാ.

വനജാക്ഷീടെ കയ്യേറ്റമൊഴിപ്പിക്കാന്‍ കളക്ടര്‍ക്കെന്താവോ ഇത്ര തിരക്ക്..? ആക്ഷേപഹാസ്യം രസിച്ചു..

പ്രിയമുള്ളൊരാള്‍ said...

അല്പ്പമൊരു വി.കെ.എന്‍ മണമില്ലേ എന്നൊരു സംശയം

Unknown said...

ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ
ടിന്റുമോന്‍,പച്ചാളം, കുറുമയ്യന്‍,ഷാനവാസ്, സാന്റോസ്, അലിഫ് ഭായ്, പ്രിയമുള്ളൊരാള്‍ എന്നിവര്‍ക്ക് നന്ദി. :-)

ഏറനാടന്‍ said...

ദില്‍ബാ സബാഷ്‌.. ഇതിന്നിപ്പോ ഈ നിമിഷമാ കണ്ടതും വായിച്ചതും..

സുല്‍ |Sul said...

സാന്‍ഡോസിനേക്കാള്‍ മുന്നേ കയ്യേറ്റം നടത്തിയവനാ ദില്‍ബന്‍. യെവന്‍ യാര് ?
കൊള്ളാം മച്ചാ.
-സുല്‍

Anonymous said...

നിന്നേം അടിക്കും നിന്റെ കൂട്ടുകാരന്‍ ഇടിവാളിനേയും അടി തരും..ഇനി നീ രണ്ടും ബ്ലോഗില്‍ എഴുതരുത്...

ക്യമഡി ആണു പോലും

Unknown said...

ഹ ഹ ഹ.. കുഞ്ഞാലീ.. പോടാ പോടാ... :-)

ജാസൂട്ടി said...
This comment has been removed by the author.